'ഇന്ത്യയുടെ ഊര്ജ്ജ ഇറക്കുമതി 41 രാജ്യങ്ങളില് നിന്ന്'; നേരിട്ടത് സമാനതകളില്ലാത്ത വെല്ലുവിളിയെന്ന് മോദി
Newdelhi , 23 മാര്ച്ച് (H.S.) ഇന്ത്യ അടുത്ത കാലത്തായി ഊര്ജ്ജ ഇറക്കുമതി സ്രോതസ്സുകള് ഗണ്യമായി വൈവിധ്യവല്ക്കരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവില് 41 രാജ്യങ്ങളില് നിന്നാണ് ഇന്ത്യ ക്രൂഡ് ഓയില്, എല്പിജി, പിഎന്ജി എന്നിവ ഇറക്കുമതി ചെയ്യുന്നതെന്
Narendra Modi


Newdelhi , 23 മാര്ച്ച് (H.S.)

ഇന്ത്യ അടുത്ത കാലത്തായി ഊര്ജ്ജ ഇറക്കുമതി സ്രോതസ്സുകള് ഗണ്യമായി വൈവിധ്യവല്ക്കരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

നിലവില് 41 രാജ്യങ്ങളില് നിന്നാണ് ഇന്ത്യ ക്രൂഡ് ഓയില്, എല്പിജി, പിഎന്ജി എന്നിവ ഇറക്കുമതി ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. ഇത് രാജ്യത്തിന്റെ ഊര്ജ്ജ സുരക്ഷയ്ക്ക് കരുത്ത് പകരുന്ന സുപ്രധാന നീക്കമാണ് എന്നും അദ്ദേഹം പറഞ്ഞു.

പാര്ലമെന്റില് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പശ്ചിമേഷ്യന് പ്രതിസന്ധി സമ്പദ്വ്യവസ്ഥയിലും വിതരണ ശൃംഖലകളിലും അവശ്യവസ്തുക്കളിലും ചെലുത്തുന്ന സ്വാധീനം സര്ക്കാര് വിലയിരുത്തിയതിന് ശേഷമാണ് മോദിയുടെ പ്രസ്താവന. മിഡില് ഈസ്റ്റ് സംഘര്ഷം കാരണം സമാനതകളില്ലാത്ത വെല്ലുവിളിയാണ് രാജ്യം നേരിട്ടത് എന്ന് അദ്ദേഹം സമ്മതിച്ചു.

'മുമ്പ് 27 രാജ്യങ്ങളില് നിന്നായിരുന്നു ഇന്ത്യ ഊര്ജ്ജം ഇറക്കുമതി ചെയ്തിരുന്നത്. ഇപ്പോള് ഈ എണ്ണം 41 ആയി ഉയര്ന്നു. രാജ്യത്തുടനീളം പെട്രോള്, ഡീസല് വിതരണം തടസ്സമില്ലാതെ ഉറപ്പാക്കാന് നിരന്തര ശ്രമങ്ങള് നടക്കുന്നു. പൗരന്മാര്ക്കും വ്യവസായങ്ങള്ക്കും ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകള് കുറയ്ക്കുന്നതിനുള്ള നടപടികളും സര്ക്കാര് ചര്ച്ച ചെയ്തു,' പ്രധാനമന്ത്രി വ്യക്തമാക്കി.

സംഘര്ഷസമയങ്ങളില് ഇന്ത്യന് പൗരന്മാരുടെ സുരക്ഷയ്ക്കാണ് സര്ക്കാര് ഏറ്റവും വലിയ മുന്ഗണന നല്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. ബാധിത പ്രദേശങ്ങളിലെ ഇന്ത്യന് മിഷനുകള് പൗരന്മാര്ക്ക് സാധ്യമായ എല്ലാ സഹായങ്ങളും നല്കുന്നുണ്ടെന്നും അദ്ദേഹം ലോക്സഭയെ അറിയിച്ചു. കല്ക്കരി ശേഖരം സംബന്ധിച്ച ആശങ്കകള്ക്ക് മറുപടിയായി, രാജ്യത്ത് മതിയായ കല്ക്കരി സ്റ്റോക്കുണ്ടെന്നും വൈദ്യുതി മുടങ്ങില്ലെന്നും പ്രധാനമന്ത്രി ഉറപ്പുനല്കി.

നിലവില് നമ്മുടെ കൈവശം മതിയായ കല്ക്കരി ശേഖരമുണ്ട്. കര്ഷകരെ സഹായിക്കാന് സര്ക്കാര് എല്ലാ ശ്രമങ്ങളും തുടരുമെന്നും പ്രധാനമന്ത്രി മോദി കൂട്ടിച്ചേര്ത്തു. ചിലര് തെറ്റായ വിവരങ്ങള് പ്രചരിപ്പിക്കുന്നുണ്ടെന്നും കരിഞ്ചന്തയെക്കുറിച്ചുള്ള റിപ്പോര്ട്ടുകള് ലഭിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. 'ഇത്തരം കേസുകളില് കര്ശന നടപടി ഉറപ്പാക്കാന് സംസ്ഥാന സര്ക്കാരുകളോട് ഞാന് ആവശ്യപ്പെട്ടിട്ടുണ്ട്,' അദ്ദേഹം വ്യക്തമാക്കി.

ദുരിതകാലത്ത് ഇത്തരം ചൂഷണങ്ങള്ക്കെതിരെ ശക്തമായ നിലപാടെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. 'രാജ്യത്തിന് ആവശ്യമായ എല്പിജിയുടെ 60% ഇറക്കുമതി ചെയ്യുകയാണെന്ന് നമുക്കറിയാം. ഗ്യാസ് വിതരണത്തിലെ അനിശ്ചിതത്വം കാരണം, രാജ്യത്തെ ഗാര്ഹിക എല്പിജി ഉപഭോക്താക്കള്ക്ക് സര്ക്കാര് മുന്ഗണന നല്കിയിട്ടുണ്ട്' പ്രധാനമന്ത്രി വിശദീകരിച്ചു.

അതേസമയം, എല്പിജിയുടെ ആഭ്യന്തര ഉത്പാദനം വര്ധിപ്പിക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്നുണ്ട്. രാജ്യത്തുടനീളം പെട്രോള്, ഡീസല് എന്നിവയുടെ വിതരണം സുഗമമായി തുടരുന്നുവെന്ന് ഉറപ്പാക്കാനും നിരന്തരമായ ശ്രമങ്ങള് നടത്തിവരുന്നതായി അദ്ദേഹം അറിയിച്ചു. യുദ്ധം ആരംഭിച്ചതുമുതല്, ഹോര്മുസ് കടലിടുക്കിലൂടെയുള്ള കപ്പല് ഗതാഗതം വളരെ വെല്ലുവിളി നിറഞ്ഞതായി മാറിയിട്ടുണ്ട്.

എന്നിരുന്നാലും, പെട്രോള്, ഡീസല്, ഗ്യാസ് എന്നിവയുടെ വിതരണത്തെ കാര്യമായി ബാധിക്കാതെ നിലനിര്ത്താന് സര്ക്കാര് ശ്രമങ്ങള് നടത്തിയിട്ടുണ്ട്. ഹോര്മുസ് കടലിടുക്ക് വഴിയാണ് ക്രൂഡ് ഓയില്, ഗ്യാസ്, വളങ്ങള്, മറ്റ് പല അവശ്യവസ്തുക്കളും ഇന്ത്യയിലേക്ക് എത്തുന്നത്. ഈ പാതയിലെ തടസ്സങ്ങള് ഇന്ത്യയുടെ ഇറക്കുമതിയെ സാരമായി ബാധിക്കുമെന്നതിനാല്, സര്ക്കാര് ജാഗ്രതയോടെയാണ് സാഹചര്യം കൈകാര്യം ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു.

പശ്ചിമേഷ്യയിലെ നിലവിലെ സ്ഥിതി ആശങ്കാജനകമാണ് എന്ന് മോദി പറഞ്ഞു. 'ഈ പ്രതിസന്ധി മൂന്നാഴ്ചയിലേറെയായി തുടരുന്നു, ഇത് ആഗോള സമ്പദ്വ്യവസ്ഥയെയും ജനങ്ങളുടെ ജീവിതത്തെയും വളരെ പ്രതികൂലമായി ബാധിക്കുന്നു. ഈ പ്രതിസന്ധി എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് ലോകം മുഴുവന് എല്ലാ കക്ഷികളോടും ആവശ്യപ്പെടുന്നു' എന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News