പശ്ചിമേഷ്യന് പ്രതിസന്ധി : എണ്ണ പ്രതിസന്ധിക്ക് പരിഹാരം കാണാന് ഇന്ത്യ; അമേരിക്കയുമായും ഗള്ഫ് രാജ്യങ്ങളുമായും ചര്ച്ച
New delhi, 24 മാര്‍ച്ച് (H.S.) ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളുമായി ചര്‍ച്ച നടത്തി ഇന്ത്യ. ആഗോള സമ്പദ്വ്യവസ്ഥയിലുണ്ടാകുന്ന പ്രത്യാഘാതങ്ങളാണ് ഇന്ത്യയും അമേരിക്കയും വിലയിരുത്തിയത്. വിദേശകാര്യ മന്ത്രി എസ് ജയ
jayasankar


New delhi, 24 മാര്‍ച്ച് (H.S.)

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളുമായി ചര്‍ച്ച നടത്തി ഇന്ത്യ. ആഗോള സമ്പദ്വ്യവസ്ഥയിലുണ്ടാകുന്ന പ്രത്യാഘാതങ്ങളാണ് ഇന്ത്യയും അമേരിക്കയും വിലയിരുത്തിയത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമാണ് ഫോണില്‍ സംസാരിച്ചത്. ഊര്‍ജ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കാണ് ഇരുവരും പ്രാധാന്യം നല്‍കിയത്.

പശ്ചിമേഷ്യന്‍ പ്രതിസന്ധിയെക്കുറിച്ച് റൂബിയോയുമായി ചര്‍ച്ച നടത്തിയതായി എസ് ജയശങ്കര്‍ എക്സില്‍ കുറിച്ചു. ഊര്‍ജ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചയായെന്നും തുടര്‍ന്നും ആശയവിനിമയം നടത്താന്‍ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി.

പരസ്പര താത്പര്യമുള്ള വിഷയങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യം യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റും അംഗീകരിച്ചു. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങള്‍ ഇരുവരും വിലയിരുത്തിയതായി പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി വക്താവ് ടോമി പീഗോട്ട് അറിയിച്ചു. ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ഇരുവരും സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു.

ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ (ജിസിസി) അംഗരാജ്യങ്ങളുടെ അംബാസഡര്‍മാരുമായി എസ് ജയശങ്കര്‍ കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യന്‍ സംഘര്‍ഷമായിരുന്നു പ്രധാന ചര്‍ച്ച. സൗദി അറേബ്യ, യുഎഇ, ഒമാന്‍, ഖത്തര്‍, ബഹ്റൈന്‍, കുവൈറ്റ് എന്നീ ആറ് രാജ്യങ്ങളുടെ പ്രതിനിധികളാണ് പങ്കെടുത്തത്.

സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഊര്‍ജ സുരക്ഷയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ആശങ്കകള്‍ യോഗത്തില്‍ ചര്‍ച്ചയായി. പശ്ചിമേഷ്യന്‍ പ്രതിസന്ധിയെക്കുറിച്ചുള്ള നിലപാട് പങ്കുവച്ചതായും മേഖലയിലെ ഇന്ത്യന്‍ സമൂഹത്തിന് നല്‍കുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ചതായും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

ലോകത്തെ മൊത്തം എണ്ണയുടെയും എല്‍എന്‍ജിയുടെയും 20 ശതമാനം കടന്നുപോകുന്നത് ഹോര്‍മുസ് കടലിടുക്കിലൂടെയാണ്. ഇത് ഇറാന്‍ തടഞ്ഞതോടെ ആഗോള തലത്തില്‍ വാതക വില കുതിച്ചുയര്‍ന്നിരുന്നു. ഇന്ത്യയുടെ ഊര്‍ജ ആവശ്യങ്ങളുടെ പ്രധാന സ്രോതസ്സാണ് പശ്ചിമേഷ്യ. പേര്‍ഷ്യന്‍ ഗള്‍ഫിനെയും ഒമാന്‍ ഉള്‍ക്കടലിനെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ പാതയാണ് ഹോര്‍മുസ് കടലിടുക്ക്. ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ഇറാനിന് നല്‍കിയിരുന്ന സമയപരിധി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി. ഇറാന്റെ ഊര്‍ജ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള അമേരിക്കയുടെ സൈനിക ആക്രമണങ്ങളും താത്കാലികമായി നിര്‍ത്തിവച്ചു. ഇതിനു പിന്നാലെയാണ് വിദേശകാര്യ മന്ത്രിമാരുടെ ഫോണ്‍ സംഭാഷണം.

ഈ ദിവസങ്ങളില്‍ ഇറാന്റെ ഊര്‍ജ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തില്ലെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. പശ്ചിമേഷ്യന്‍ സംഘര്‍ഷം പരിഹരിക്കുന്നതിന് അമേരിക്കയും ഇറാനും തമ്മില്‍ ഫലപ്രദമായ ചര്‍ച്ചകള്‍ നടന്നുവെന്നും ട്രംപ് അറിയിച്ചു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

---------------

Hindusthan Samachar / Sreejith S


Latest News