പശ്ചിമേഷ്യന് സംഘര്ഷത്തില് സമാധാനം ഉണ്ടാക്കാന് ശ്രമിക്കുന്നതായി പ്രധാനമന്ത്രി; രാജ്യതലവന്മാരുമായി സംസാരിച്ചെന്ന് രാജ്യസഭയെ അറിയിച്ചു
New delhi 24 മാര്‍ച്ച് (H.S.) ന്യൂഡല്‍ഹി: ഇറാന്‍ ഇസ്രായേല്‍ സംഘര്‍ഷം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പെട്രോള്‍, ഡീസല്‍, രാസവളങ്ങള്‍ തുടങ്ങയിവയുടെ വിതരണത്തെ ഇത് പ്രതികൂലമായി ബാധിച്ചു. ഗള്‍ഫ് രാജ്യങ്ങളിലുള്ള
PM Narendra Modi(file)


New delhi 24 മാര്‍ച്ച് (H.S.)

ന്യൂഡല്‍ഹി: ഇറാന്‍ ഇസ്രായേല്‍ സംഘര്‍ഷം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പെട്രോള്‍, ഡീസല്‍, രാസവളങ്ങള്‍ തുടങ്ങയിവയുടെ വിതരണത്തെ ഇത് പ്രതികൂലമായി ബാധിച്ചു. ഗള്‍ഫ് രാജ്യങ്ങളിലുള്ള ഇന്ത്യന്‍ പൗരന്മാരുടെ സംരക്ഷണം ഇന്ത്യ ഏറ്റെടുത്തുവെന്നും മോദി രാജ്യസഭയില്‍ പറഞ്ഞു.

'ഊര്‍ജകേന്ദ്രങ്ങള്‍ക്കുനേരെയുള്ള ആക്രമണത്തെ എതിര്‍ക്കുന്നു. ഹോര്‍മൂസ് അടയ്ക്കുന്നത് അംഗീകരിക്കാനാകില്ല. എത്രയുംവേഗം ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ തലവന്മാരുമായി രണ്ടുതവണ സംസാരിച്ചു', മോദി പറഞ്ഞു. സമാധാനത്തിനുവേണ്ടി ആഹ്വാനംചെയ്ത അദ്ദേഹം, യുദ്ധം മാനവരാശിക്ക് അനുകൂലമല്ലെന്നും പറഞ്ഞു.

'ഗള്‍ഫ് രാജ്യങ്ങളിലെ തലവന്മാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഇറാനുമായും ഇസ്രായേലുമായും യുഎസുമായും ബന്ധപ്പെടുന്നുണ്ട്. നയതന്ത്ര ചര്‍ച്ചയിലൂടെ പ്രദേശത്ത് സമാധാനം കൊണ്ടുവരിക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഹോര്‍മുസ് തുറക്കുന്നതിനെ സംബന്ധിച്ചും അവരുമായി സംസാരിച്ചു. അന്താരാഷ്ട്ര സമുദ്രപാതയായ ഹോര്‍മുസ് പോലുള്ളയിടങ്ങളില്‍കൂടി കടന്നുപോകുന്ന വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം ഒരിക്കലും അംഗീകരിക്കാനാകില്ല', മോദി പറഞ്ഞു.

സംഘര്‍ഷബാധിത പ്രദേശങ്ങളില്‍നിന്ന് 3.75 ലക്ഷം ഇന്ത്യക്കാര്‍ സുരക്ഷിതരായി തിരിച്ചെത്തിച്ചെന്നും മോദി പറഞ്ഞു. ഇറാനില്‍നിന്ന് ആയിരംപേരെ ഇന്ത്യയില്‍ തിരിച്ചെത്തിച്ചു. ഇതില്‍ 700-ഓളം പേര്‍ മെഡിക്കല്‍ വിദ്യാര്‍ഥികളാണ്. വിദേശത്തുള്ള ഇന്ത്യക്കാരുടെ സുരക്ഷയില്‍ അതാത് രാജ്യങ്ങളില്‍നിന്ന് ഉറപ്പു ലഭിച്ചിരുന്നെന്നും മോദി പറഞ്ഞു.

സംഘര്‍ഷത്തില്‍ ചിലര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അവര്‍രുടെ കുടുംബാംഗങ്ങള്‍ക്കാവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്ന് പ്രധാനമന്ത്രി രാജ്യസഭയില്‍ പറഞ്ഞു. പരിക്കേറ്റവര്‍ക്ക് ഏറ്റവും മികച്ച ചികിത്സ ലഭിക്കാനുള്ള സാഹചര്യം ഒരുക്കുമെന്നും ഇന്ത്യക്കാരുടെ സുരക്ഷയ്ക്കാണ് പ്രാമുഖ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹോര്‍മൂസ് കടലിടുക്കില്‍കൂടി ഇന്ത്യയിലേക്കുള്ള എല്‍പിജി ടാങ്കറുകള്‍ കടന്നുവന്നുവെന്നും പ്രതിസന്ധി നേരിടാന്‍ ആഭ്യന്തര എല്‍പിജി ഉത്പാദനം ഇന്ത്യ വര്‍ധിപ്പിച്ചെന്നും മോദി പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News