എയ്ഡഡ് കോളജ് അധ്യാപകരുടെ പ്രമോഷൻ അട്ടിമറിച്ചു; കേരള സർവകലാശാല വി സി യുടെ സ്വജനപക്ഷപാതത്തിനും അഴിമതിക്കുമെതിരെ വിജിലൻസ് അന്വേഷണം നടത്തുക: എ കെ പി സി ടി എ
Thiruvananthapuram, 25 മാര്‍ച്ച് (H.S.) എയ്ഡഡ് കോളേജ് അധ്യാപകരോടുള്ള വിവേചനം കേരള സർവ്വകലാശാല വൈസ് ചാൻസലർ തുടരുകയാണെന്നും, വി സി യുടെ സ്വജനപക്ഷപാതത്തെക്കുറിച്ചും അഴിമതിയെക്കുറിച്ചും അടിയന്തരമായി വിജിലൻസ് അന്വേഷണം നടത്തണമെന്നും എ കെ പി സി ടി എ സംസ്
Ksta


Thiruvananthapuram, 25 മാര്‍ച്ച് (H.S.)

എയ്ഡഡ് കോളേജ് അധ്യാപകരോടുള്ള വിവേചനം കേരള സർവ്വകലാശാല വൈസ് ചാൻസലർ തുടരുകയാണെന്നും, വി സി യുടെ സ്വജനപക്ഷപാതത്തെക്കുറിച്ചും അഴിമതിയെക്കുറിച്ചും അടിയന്തരമായി വിജിലൻസ് അന്വേഷണം നടത്തണമെന്നും എ കെ പി സി ടി എ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

എയ്ഡഡ് കോളേജ് അധ്യാപകരുടെ നാനൂറോളം പ്രമോഷൻ ഫയലുകളും നിരവധി അധ്യാപകരുടെ ഗൈഡ്‌ഷിപ്പ് അപേക്ഷകളും സ്റ്റാൻഡിങ് കമ്മിറ്റി അംഗീകരിച്ച് ഇന്നത്തെ സിൻഡിക്കേറ്റ് അജണ്ടയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, ഇന്ന് യോഗം തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പ്രമോഷൻ, ഗവേഷണം എന്നിവ സംബന്ധിച്ച ഇനങ്ങൾ വി സി ഏകപക്ഷീയമായി അജണ്ടയിൽ നിന്നും ഒഴിവാക്കി.

അർഹരായ അധ്യാപകരുടെ ഫയലുകൾ മാറ്റിവെച്ച വി.സി, തനിക്ക് വേണ്ടപ്പെട്ട ഏതാനും പേരുടെ ഫയലുകൾ നിയമവിരുദ്ധമായി സർവ്വകലാശാല ചട്ടം 10(13) പ്രകാരം പാസാക്കുകയും സിൻഡിക്കേറ്റിന്റെ അംഗീകാരത്തിനായി അജണ്ടയിൽ തിരുകിക്കയറ്റുകയും ചെയ്തു. എയ്ഡഡ് കോളേജ് അധ്യാപകരോട് നാളുകളായി തുടരുന്ന വിവേചനം അതിൻ്റെ എല്ലാ സീമകളും ലംഘിച്ച് അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും രൂപത്തിലേക്ക് മാറിയിരിക്കുകയാണ്.

ഇന്നത്തെ സിൻഡിക്കേറ്റ് യോഗത്തിന്റെ അജണ്ടയിൽ വി.സി സ്വന്തം താല്പര്യപ്രകാരം ഉൾപ്പെടുത്തിയ ഫയലുകളെ സംബന്ധിച്ച് സമഗ്രമായ വിജിലൻസ് അന്വേഷണം നടത്തണമെന്ന് എ കെ പി സി ടി എ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

സ്റ്റാൻഡിങ് കമ്മിറ്റി നേരത്തെ അംഗീകരിച്ച മുഴുവൻ പ്രമോഷൻ ഫയലുകളും അടിയന്തരമായി സിൻഡിക്കേറ്റ് യോഗം ചേർന്ന് അംഗീകരിക്കണമെന്നും, അധ്യാപകരുടെ ഗൈഡ്‌ഷിപ്പുമായി ബന്ധപ്പെട്ട് കെട്ടിക്കിടക്കുന്ന മുഴുവൻ ഫയലുകളിലും ഉടനടി തീർപ്പുകൽപ്പിക്കണമെന്നും എ കെ പി സി ടി എ സംസ്ഥാന പ്രസിഡൻ്റ് എ നിശാന്ത്, ജനറൽ സെക്രട്ടറി ഡോ ബിജുകുമാർ കെ എന്നിവർ ആ

വശ്യപ്പെട്ടു.

---------------

Hindusthan Samachar / Sreejith S


Latest News