തിരഞ്ഞെടുപ്പ് പ്രചരണത്തിന് ചൂട് പിടിക്കുന്നു; രാഹുല് ഗാന്ധി കേരളത്തില്; മുഖ്യമന്ത്രി കോട്ടയത്ത്
Kozhikkode, 25 മാര്‍ച്ച് (H.S.) നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണം കടുപ്പിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍. പ്രമുഖ നേതാക്കളെ രംഗത്തിറക്കിയാണ് പ്രചരണം കൊഴുപ്പിക്കുന്നത്. ദേശീയ നേതാക്കളെ എത്തിക്കാനുള്ള തയാറെടുപ്പിലാണ് കോണ്‍ഗ്രസും ബിജെപിയും. മുഖ്യമന്ത്രി പിണറ
Tribal Rights Constitution Conference in Vadodara, Rahul Gandhi


Kozhikkode, 25 മാര്‍ച്ച് (H.S.)

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണം കടുപ്പിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍. പ്രമുഖ നേതാക്കളെ രംഗത്തിറക്കിയാണ് പ്രചരണം കൊഴുപ്പിക്കുന്നത്. ദേശീയ നേതാക്കളെ എത്തിക്കാനുള്ള തയാറെടുപ്പിലാണ് കോണ്‍ഗ്രസും ബിജെപിയും. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് എല്‍ഡിഎഫിന്റെ സ്റ്റാര്‍ ക്യാംപയിനര്‍.

യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് എത്തും. കടപ്പുറത്തെ പ്രചാരണ റാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും. പ്രധാന യുഡിഎഫ്, ലീഗ് നേതാക്കളും സ്ഥാനാര്‍ഥികളും രാഹുല്‍ ഗാന്ധിക്കൊപ്പം വേദിയില്‍ അണിനിരക്കും. രാഹുല്‍ ഗാന്ധിയുടെ വരവില്‍ ചില സര്‍പ്രൈസുകളും കെപിസിസി ഒരുക്കിയിട്ടുണ്ട് എന്നാണ് സൂചന. പൊതുസമ്മേളനത്തിനു ശേഷം നടക്കുന്ന നേതൃയോഗത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അടക്കമുള്ള നേതാക്കളും പങ്കെടുക്കും. പ്രിയങ്ക ഗാന്ധി എംപി അടക്കമുള്ള ദേശീയ നേതാക്കളും വരും ദിവസങ്ങളില്‍ പ്രചാരണത്തിനായി കേരളത്തില്‍ എത്തും.

മുഖ്യമന്ത്രി പിണറായി വിജയന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് കോട്ടയം ജില്ലയിലാണ്. രാവിലെ പത്തിന് കാഞ്ഞിരപ്പള്ളി സിപിഎം ഏരിയാ കമ്മിറ്റി ഓഫിസില്‍ വാര്‍ത്തസമ്മേളനം നടത്തും. തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയിലാണ് ആദ്യ പൊതുസമ്മേളനം. വൈകിട്ട് ചങ്ങനാശ്ശേരിയിലും ഏറ്റുമാനൂരിലും പാലായിലും പൊതുസമ്മേളനങ്ങള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരേയും കേന്ദ്രമന്ത്രിമാരേയും എത്തിക്കാനുളള തയാറെടുപ്പിലാണ് ബിജെപി. നോമിനേഷന്‍ കൊടുത്ത സമയത്ത് തന്നെ സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം മുഖ്യമന്ത്രിമാരെ ബിജെപി എത്തിച്ചിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News