കാന്താര 2 വിവാദം: രൺവീർ സിംഗ് ദൈവക്കോലത്തെ അവഹേളിച്ചു; മാപ്പ് പറയണമെന്നും ചാമുണ്ഡി ക്ഷേത്രം സന്ദർശിക്കണമെന്നും കർണാടക ഹൈക്കോടതി
Bengaluru, 25 മാര്ച്ച് (H.S.) ബംഗളൂരു: ''കാന്താര: ചാപ്റ്റർ 1'' എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ ബോളിവുഡ് താരം രൺവീർ സിംഗിനെതിരെ കർശന നിലപാടുമായി കർണാടക ഹൈക്കോടതി. ചിത്രത്തിലെ ദൈവക്കോലത്തെ അനുകരിക്കുകയും അതുവഴി മതവികാരം വ്രണപ്പെടുത്തുകയും
കാന്താര 2 വിവാദം: രൺവീർ സിംഗ് ദൈവക്കോലത്തെ അവഹേളിച്ചു; മാപ്പ് പറയണമെന്നും ചാമുണ്ഡി ക്ഷേത്രം സന്ദർശിക്കണമെന്നും കർണാടക ഹൈക്കോടതി


Bengaluru, 25 മാര്ച്ച് (H.S.)

ബംഗളൂരു: 'കാന്താര: ചാപ്റ്റർ 1' എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ ബോളിവുഡ് താരം രൺവീർ സിംഗിനെതിരെ കർശന നിലപാടുമായി കർണാടക ഹൈക്കോടതി. ചിത്രത്തിലെ ദൈവക്കോലത്തെ അനുകരിക്കുകയും അതുവഴി മതവികാരം വ്രണപ്പെടുത്തുകയും ചെയ്തു എന്ന പരാതിയിലാണ് കോടതിയുടെ ഇടപെടൽ. നടൻ പരസ്യമായി ക്ഷമാപണം നടത്തണമെന്നും പരിഹാരമായി മൈസൂരിലെ പ്രശസ്തമായ ചാമുണ്ഡി ക്ഷേത്രം സന്ദർശിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

വിവാദത്തിന്റെ പശ്ചാത്തലം

കഴിഞ്ഞ വർഷം ഗോവയിൽ നടന്ന 56-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (IFFI) വെച്ചാണ് വിവാദത്തിനസ്പദമായ സംഭവം നടന്നത്. ചടങ്ങിനിടെ ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത 'കാന്താര'യിലെ ദൈവക്കോലത്തിന്റെ സവിശേഷമായ ചലനങ്ങളെ രൺവീർ സിംഗ് വേദിയിൽ അനുകരിച്ചിരുന്നു. ഇത് തീരദേശ കർണാടകയിലെ ആചാരങ്ങളെയും വിശ്വാസങ്ങളെയും പരിഹസിക്കുന്നതിന് തുല്യമാണെന്ന് കാട്ടി ബംഗളൂരു സ്വദേശിയായ അഭിഭാഷകൻ പ്രശാന്ത് മെത്തൽ പൊലീസിൽ പരാതി നൽകുകയായിരുന്നു.

കോടതിയുടെ നിരീക്ഷണങ്ങൾ

തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രൺവീർ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് കോടതി സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയത്. സമൂഹത്തിൽ വലിയ സ്വാധീനമുള്ള ഒരു സെലിബ്രിറ്റി എന്ന നിലയിൽ ഇത്തരം കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് കോടതി ഓർമ്മിപ്പിച്ചു.

ഒരു സെലിബ്രിറ്റി ആയതുകൊണ്ട് മാത്രം ഒരാൾക്ക് ഒരു സമൂഹത്തിന്റെ മതവികാരത്തെ വ്രണപ്പെടുത്താൻ അവകാശമില്ല. പൊതുവേദികളിൽ പെരുമാറുമ്പോൾ വാക്കുകളിലും പ്രവർത്തികളിലും അങ്ങേയറ്റം സൂക്ഷ്മത പാലിക്കണം, കോടതി വാമൊഴിയായി പരാമർശിച്ചു. രൺവീറിന്റെ ഭാര്യ ദീപിക പദുകോൺ കർണാടക സ്വദേശിയാണെന്നിരിക്കെ, ഇവിടുത്തെ പ്രാദേശിക ആചാരങ്ങളെക്കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചും നടന് അറിവുണ്ടാകേണ്ടതായിരുന്നുവെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.

രൺവീറിന്റെ പ്രതികരണം

കോടതിയുടെ നിലപാടിനെത്തുടർന്ന് തന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയ്ക്ക് നിരുപാധികം ക്ഷമാപണം നടത്താൻ തയ്യാറാണെന്ന് രൺവീർ സിംഗ് കോടതിയെ അറിയിച്ചു. കോടതി നിർദ്ദേശിച്ചതനുസരിച്ച് സത്യവാങ്മൂലം സമർപ്പിക്കുമെന്നും മൈസൂരിലെ ചാമുണ്ഡി ക്ഷേത്രം സന്ദർശിച്ച് പ്രായശ്ചിത്തം ചെയ്യുമെന്നും താരം സമ്മതിച്ചിട്ടുണ്ട്.

ബോക്സ് ഓഫീസിൽ കുതിച്ച് രൺവീർ

വിവാദങ്ങൾ ഒരുവശത്ത് നടക്കുമ്പോഴും രൺവീർ സിംഗിന്റെ ഏറ്റവും പുതിയ ചിത്രമായ 'ധുരന്ധർ 2' ബോക്സ് ഓഫീസിൽ വലിയ വിജയമാണ് നേടുന്നത്. ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രം വെറും ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് 500 കോടി രൂപയിലധികം കളക്ഷൻ നേടി റെക്കോർഡിട്ടിരിക്കുകയാണ്. അതേസമയം, ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'കാന്താര 2' (കാന്താര: ചാപ്റ്റർ 1) ഒക്ടോബർ രണ്ടിന് തീയേറ്ററുകളിലെത്തും.

---------------

Hindusthan Samachar / Roshith K


Latest News