ഗള്ഫിലേക്കുള്ള ഭക്ഷ്യ വിതരണം ഉറപ്പാക്കാൻ ഇടപെട്ട് ലുലു; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എംഎ യൂസഫലി
Newdelhi , 26 മാര്ച്ച് (H.S.) പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തില് ജി സി സി രാജ്യങ്ങളിലെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള ഇന്ത്യയുടെ പിന്തുണ മികച്ച രീതിയില് തുടരും. ഇതിനുവേണ്ട എല്ലാ സഹായങ്ങളും കേന്ദ്ര സർക്കാർ നല്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്
M A Yusuf Ali


Newdelhi , 26 മാര്ച്ച് (H.S.)

പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തില് ജി സി സി രാജ്യങ്ങളിലെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള ഇന്ത്യയുടെ പിന്തുണ മികച്ച രീതിയില് തുടരും.

ഇതിനുവേണ്ട എല്ലാ സഹായങ്ങളും കേന്ദ്ര സർക്കാർ നല്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പ് നല്കിയതായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വ്യക്തമാക്കി. ലോക് കല്യാണ് മാർഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില് നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു എം.എ യൂസഫലിയുടെ പ്രതികരണം.

ഭക്ഷ്യോത്പന്നങ്ങളുടെ സുഗമമായ ലഭ്യത ഉറപ്പാക്കുന്നതിനായുള്ള ലുലുവിന്റെ പ്രവർത്തനങ്ങള് പ്രധാനമന്ത്രിയെ എം.എ യൂസഫലി അറിയിച്ചു. 34ല് അധികം ചാർട്ടേഡ് വിമാനങ്ങളിലും കപ്പലുകളിലുമായി 15,000 ടണ്ണിലധികം ഭക്ഷ്യോത്പന്നങ്ങളാണ് ഗള്ഫ് മേഖലയിലേക്ക് ഇന്ത്യയില് നിന്ന് ലുലു എത്തിച്ചത്.

മേഖലയില് നിലനില്ക്കുന്ന സാഹചര്യം ജിസിസി രാജ്യങ്ങളിലെ ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയെ ബാധിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും ലുലു ഗ്രൂപ്പ് എടുത്തിട്ടുണ്ടെന്നും ഇന്ത്യയിലെ വിവിധ നഗരങ്ങളില് നിന്ന് ദിവസേന പ്രത്യേകം ഏർപ്പെടുത്തിയ വിമാനങ്ങളും കപ്പല് സർവീസുകളും ഇതിനായി ഉപയോഗിച്ചു വരുന്നുണ്ടെന്നും യൂസഫലി പ്രധാനമന്ത്രിയോട് വ്യക്തമാക്കി.

ജിസിസി രാഷ്ട്രങ്ങളുമായി സുപ്രധാന വാണിജ്യപങ്കാളിത്വമുള്ള രാജ്യമാണ് ഇന്ത്യ. ഗള്ഫ് രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതിക്കാവശ്യമായ എല്ലാ സഹായ സഹകരങ്ങളും കൂടിക്കാഴ്ചയില് പ്രധാനമന്ത്രി എം.എ യൂസഫലിക്ക് ഉറപ്പ് നല്കി.

ലുലുവിന്റെ ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രങ്ങള് വഴിയാണ് ഇന്ത്യയിലെ കാർഷിക മേഖലയില് നിന്നുള്ള ഉത്പന്നങ്ങള് ജിസിസിയിലേക്ക് ലഭ്യമാക്കിയത്. ഗള്ഫ് രാജ്യങ്ങളില് ഉത്പന്നങ്ങളുടെ സുഗമമായ ലഭ്യതയ്ക്കൊപ്പം ഇന്ത്യയിലെ കാർഷിക മേഖലയ്ക്കും കയറ്റുമതി രംഗത്തിനും ഇത് വലിയ പിന്തുണയാണ് നല്കുന്നത്.

ജി സി സി രാജ്യങ്ങളിലെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള ഇന്ത്യയുടെ പിന്തുണ മികച്ച രീതിയില് തുടരും. ലോക് കല്യാണ് മാർഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില് ഇന്ന് നടന്ന കൂടിക്കാഴ്ചയില്, ഭക്ഷ്യോത്പന്നങ്ങളുടെ സുഗമമായ ലഭ്യത ഉറപ്പാക്കുന്നതിനായുള്ള ലുലുവിന്റെ പ്രവർത്തനങ്ങള് പ്രധാനമന്ത്രിയെ എം എ യൂസഫലി അറിയിച്ചു. ജിസിസിയിലേക്ക് ഭക്ഷ്യോത്പന്നങ്ങള് ലഭ്യമാക്കുന്നതിനുള്ള എല്ലാ സഹായവും കേന്ദ്ര സർക്കാർ മികച്ച രീതിയില് തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ചയില് വ്യക്തമാക്കി. 34ല് അധികം ചാർട്ടേഡ് വിമാനങ്ങളിലും കപ്പലുകളിലുമായി 15,000 ടണ്ണിലധികം ഭക്ഷ്യോത്പന്നങ്ങളാണ് ഗള്ഫ് മേഖലയിലേക്ക് ഇന്ത്യയില് നിന്ന് ലുലു എത്തിച്ചത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News