പരാതിയുടെ കെട്ടഴിച്ച് വ്യാപാരികൾ ; മാർക്കറ്റ് നവീകരണം ഉറപ്പുനൽകി വി.മുരളീധരൻ
Thiruvanathapuram, 26 മാര്‍ച്ച് (H.S.) ശ്രീകാര്യം പബ്ലിക് മാർക്കറ്റ് ആധുനിക രീതിയിൽ നവീകരിക്കുമെന്ന് കഴക്കൂട്ടം NDA - BJP സ്ഥാനാർത്ഥി വി. മുരളീധരൻ. പ്രചാരണത്തിനിടെ മാർക്കറ്റിലെ ദുരവസ്ഥ പങ്കുവെച്ച വ്യാപാരികൾക്കാണ് മുൻ കേന്ദ്രമന്ത്രി മാർക്കറ്റ് നവീ
V MURALEEDHARAN


Thiruvanathapuram, 26 മാര്‍ച്ച് (H.S.)

ശ്രീകാര്യം പബ്ലിക് മാർക്കറ്റ് ആധുനിക രീതിയിൽ നവീകരിക്കുമെന്ന് കഴക്കൂട്ടം NDA - BJP സ്ഥാനാർത്ഥി വി. മുരളീധരൻ. പ്രചാരണത്തിനിടെ മാർക്കറ്റിലെ ദുരവസ്ഥ പങ്കുവെച്ച വ്യാപാരികൾക്കാണ് മുൻ കേന്ദ്രമന്ത്രി മാർക്കറ്റ് നവീകരണം ഉറപ്പ് നൽകിയത്.

മാർക്കറ്റിലെ ബയോഗ്യാസ് പ്ലാന്റ് തകർന്നു കിടക്കുന്നതും അതുമൂലമുണ്ടാകുന്ന ദുർഗന്ധവുമെല്ലാം വ്യാപാരികൾ സ്ഥാനാർത്ഥിയോട് വിശദീകരിച്ചു.

കഴിഞ്ഞകാല കോർപ്പറേഷൻ ഭരണാധികാരികളുടെ നടപടികൾ മൂലം മാർക്കറ്റ് അസൗകര്യങ്ങളിലേക്ക് കൂപ്പുകുത്തിയതും വ്യാപാരികൾ ചൂണ്ടിക്കാട്ടി. എല്ലാ പരാതികളും കേട്ട വി. മുരളീധരൻ മഴയും വെയിലും ഭീഷണിയാകാത്ത പുതിയ മാർക്കറ്റ് വ്യാപരികൾക്ക് ഉറപ്പുനൽകി.

മാർക്കറ്റിന് സമീപത്തും ചെക്കാല മുക്കിലെയും എല്ലാ വ്യാപാരശാലകളിലും വി.മുരളീധരൻ വോട്ടഭ്യർത്ഥിച്ചു.

ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ വൈസ് പ്രസിഡന്റ് പോങ്ങുംമൂട് വിക്രമൻ, സംസ്ഥാന കൗൺസിൽ അംഗം ബി.ജി.വിഷ്ണു, മണ്ഡലം സെക്രട്ടറി ഉദയഗിരി വിഷ്ണു, ഏരിയ പ്രസിഡന്റ് ഷാജു, ചെറുവയ്ക്കൽ വാർഡ് കൗൺസിലർ ആർ. വിനോദ്, മഹിളാമോർച്ച നേതാക്കളായ ആനി അശോകൻ, ലക്ഷ്മി തുടങ്ങിയവർ വി.മുരളീധരനൊപ്പം ഉണ്ടായിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News