Enter your Email Address to subscribe to our newsletters

Kerala, 28 മാര്ച്ച് (H.S.)
പശ്ചിമേഷ്യന് സംഘപര്ഷം ഉയര്ത്തുന്ന വെല്ലുവിളികള്ക്കെതിരെ ഇന്ത്യ സര്വശക്തിയുമെടുത്ത് പോരാടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ജീവാറിലെ നോയ്ഡ രാജ്യാന്തര വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിര്വഹിച്ചു സംസാരിക്കുകയായിരുന്നുഅദ്ദേഹം
നമ്മുടെ പൗരന്മാരെ സംരക്ഷിക്കാന് വേണ്ട അവശ്യ നടപടികള് സ്വീകരിച്ച് വരികയാണ്.. ഉത്തര്പ്രദേശില് വികസനത്തിന്റെ ഒരു പുതുഘട്ടത്തിന് തുടക്കമിട്ട കര്ഷകര്ക്ക് അദ്ദേഹം നന്ദി അറിയിച്ചു. എഥനോള് ഉത്പാദനത്തിന് കര്ഷകര് വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആഗോള അസ്ഥിരതയുടെ ഈ കാലത്ത് രാജ്യത്തിന് ഇത് വലിയ ആശ്വാസമായെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
അത്യാധുനിക ഗതാഗത സൗകര്യങ്ങളുടെ വ്യാപനം പശ്ചിമ ഉത്തര്പ്രദേശിലെ ഭക്ഷ്യ സംസ്കരണ സാധ്യതകളെ കരുത്തുറ്റതാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.. ഇപ്പോള് ഈ മേഖലയില് നിന്നുള്ള കാര്ഷികോത്പന്നങ്ങള്ക്ക് മികച്ച പാതയിലൂടെ ആഗോള വിപണികളിലേക്ക് എത്തിച്ചേരാനാകുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി..
നിങ്ങളുടെ കരിമ്പില് നിന്നുണ്ടാക്കുന്ന എഥനോള് രാജ്യത്തിന്റെ അസംസ്കൃത എണ്ണ ആശ്രിതത്വം കുറയ്ക്കാന് സഹായിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ കര്ഷകരുടെ കഠിനാദ്ധ്വാനമാണ് ആഗോള പ്രതിസന്ധിയുടെ കാലത്ത് നമുക്ക് വലിയ ആശ്വാസമേകിയത്.
എഥനോള് ഉത്പാദനം വര്ദ്ധിപ്പിക്കാതെയും അത് പെട്രോളിയവുമായി കലര്ത്താതെയും ഇരുന്നെങ്കില് നമുക്ക് നാലരക്കോടി അധിക വീപ്പ അസംസ്കൃത എണ്ണ കൂടി ഇറക്കുമതി ചെയ്യേണ്ടി വന്നേനെ. അതായത് എഴുനൂറ് കോടി ലിറ്റര് അധിക അസംസ്കൃത എണ്ണ. കര്ഷകര് ഭൂമി വിട്ടു നല്കി വിമാനത്താവള പദ്ധതി വേഗത്തിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ഈ മേഖലയുടെ സമ്പദ്ഘടനയ്ക്ക കൃഷിയും കാര്ഷികവൃത്തിയും പരമപ്രധാനമാണ്. സ്വന്തം ഭൂമി വിട്ടു നല്കി ഈ വിമാനത്താവളം യാഥാര്ത്ഥ്യമാക്കിയ കർഷകർക്ക് അദ്ദേഹം നന്ദി അറിയിച്ചു...
വികസിത ഭാരതത്തിന് കൂട്ടായ പരിശ്രമം ആവശ്യമാണ്. പതിനൊന്ന് വര്ഷമായി അടിസ്ഥാന സൗകര്യ ബജറ്റ് തുക ആറു മടങ്ങിലേറെയായി വര്ദ്ധിപ്പിച്ചിട്ടുണ്ട്. ദേശീയപാതകള്ക്കും അതിവേഗ പാതകള്ക്കുമായി പതിനേഴ് ലക്ഷം കോടി രൂപ ചെലവിട്ടു. ഒരു ലക്ഷം കിലോമീറ്റര് ദേശീയപാത നിര്മ്മിച്ചു.
2014ന് മുമ്പ് 20000 കിലോമീറ്റര് മാത്രം വൈദ്യുതീകരിച്ചിരുന്ന റെയില്വേ ശൃംഖലയാണ് രാജ്യത്തുണ്ടായിരുന്നത്. പിന്നീടിത് 40000 കിലോമീറ്ററായി വര്ദ്ധിച്ചു. ബ്രോഡ്ഗേജ് ശൃംഖല പൂര്ണമായും വൈദ്യുതീകരിച്ചു. കശ്മീര് താഴ്വരയിലും ഉത്തരപൂര്വ സംസ്ഥാന തലസ്ഥാനങ്ങളും തമ്മില് ആദ്യമായി റെയില്വേയാല് ബന്ധിതമായി. തുറമുഖ സൗകര്യങ്ങള് ഇരട്ടിയായതായും പ്രധാനമന്ത്രി വ്യക്തമാക്കി..
---------------
Hindusthan Samachar / CHANDHU CHANDRASEKHAR