Enter your Email Address to subscribe to our newsletters

Thiruvanathapuram, 28 മാര്‍ച്ച് (H.S.)
തിരുവനന്തപുരം: കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി തിരുവനന്തപുരത്തെ ഭരണം നിയന്ത്രിക്കുന്ന വി. ശിവന്‍കുട്ടി നഗരത്തിലെ ജനങ്ങള്‍ അനുഭവിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങളില്‍ മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്. തിരുവനന്തപുരത്തെ മാലിന്യപ്രശ്‌നവും കുടിവെള്ള പ്രശ്‌നവും ഇത്രകാലം കൊണ്ട് പരിഹരിക്കാത്ത മന്ത്രി ശിവന്‍കുട്ടിയും സംഘവും തിരുവനന്തപുരം മേയര്‍ വി. വി രാജേഷ് അടക്കമുള്ള നഗരസഭാ ഭരണസമിതിയുമായി പരസ്യ സംവാദത്തിന് തയ്യാറാവുകയാണ് വേണ്ടത്. സംവാദത്തിന് ക്ഷണിച്ചുകൊണ്ടുള്ള മേയറുടെ അഭ്യര്‍ത്ഥന മന്ത്രി ശിവന്‍കുട്ടി സ്വീകരിച്ച് മറുപടി നല്‍കണം. പത്തുവര്‍ഷത്തെ കേരള ഭരണത്തിലെ പിടിപ്പുകേടുകള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംവാദത്തിന് ക്ഷണിച്ചിരുന്നു. നിരവധി തവണ ക്ഷണിച്ചിട്ടും മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയാണ്. ഭരണനേട്ടങ്ങളെപ്പറ്റി മുഖ്യമന്ത്രിക്ക് യാതൊന്നും പറയാനില്ലാത്തതു കൊണ്ടാണ് ഈ ഒഴിഞ്ഞുമാറല്‍ എന്നുറപ്പാണ്. മന്ത്രി ശിവന്‍കുട്ടി സംവാദം നടത്തേണ്ടത് തിരുവനന്തപുരത്തെ മേയറോടാണ്. നേമത്തിന് വേണ്ടിയും തിരുവനന്തപുരം നഗരത്തിന് വേണ്ടിയും എന്താണ് ഇത്രകാലം കൊണ്ട് ശിവന്‍കുട്ടി ചെയ്തതെന്ന് മനസ്സിലാക്കാന്‍ ജനങ്ങള്‍ക്ക് അവസരമാകുമെന്നും അഡ്വ. എസ് സുരേഷ് പ്രസ്താവിച്ചു.
---------------
Hindusthan Samachar / Sreejith S