Enter your Email Address to subscribe to our newsletters

Thiruvananthapuram, 29 മാര്‍ച്ച് (H.S.)
തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർഥിനി ആയ പെൺകുട്ടിയെ മദ്യം നൽകി മയക്കി പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതി ആക്കുളം സ്വദേശി ജിഷ്ണു. കെ. മോഹൻ (26)രണ്ടാം പ്രതി ആക്കുളം സ്വദേശി വിഷ്ണു. ആർ @ കണ്ണൻ(29) എന്നിവരെ 10വർഷം കഠിനതടവിനും 15000 രൂപ പിഴക്കും അതിവേഗ പ്രേത്യേക കോടതി ജഡ്ജി അഞ്ചു മീര ബിർള ശിക്ഷിച്ചു. പിഴ ഒടുക്കാത്ത പക്ഷം 2 വർഷം തടവ് കൂടുതലായി അനുഭവിക്കണം. പിഴത്തുകയും ലീഗൽ സർവീസ്സ് അതോറിറ്റി നഷ്ടപരിഹാരവും അതിജീവിതയ്ക്ക് നൽകണം എന്ന് കോടതി വിധിന്യായത്തിൽ പറയുന്നു.
2024 വർഷം ജൂലൈ മാസം 4 ന് ആണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. പ്ലസ് വൺ വിദ്യാർഥിനിയും ഒന്നാം പ്രതിയുടെ അയൽവാസിയുമായ അതിജീവിതയെ അമ്പലത്തിൽ വച്ചു പരിചയപ്പെട്ട വിവാഹിതനായ ഒന്നാം പ്രതിയുമായി സൗഹൃദത്തിലായി . ഈ സൗഹൃദം മുതലെടുത്തു ഒന്നാം പ്രതി അതിജീവിതയെയുംആണെന്ന് ഒപ്പം രണ്ട് കൂട്ടുകാരികളെയും രണ്ടാം പ്രതിയുടെ വീട്ടിലേക്ക് വിളിച്ചു വരുത്തി . അവിടെ എത്തിയ പെൺകുട്ടികൾക്ക് ഇരുവരും ചേർന്ന് നിർബന്ധിച്ചു മദ്യം നൽകുകയായിരുന്നു. അതിന് ശേഷം ഒന്നാംപ്രതി അതിജീവിതയെ ലൈംഗീകമായി പീഡിപിച്ചു . മറ്റ് കുട്ടികളെ രണ്ടാം പ്രതി മുറിയിലായിരുന്നു.ഇതിൽ ഒരു കുട്ടിയെ രണ്ടാം പ്രതി പീഡിപ്പിച്ചിരുന്നു.പക്ഷേ മറ്റു രണ്ട് കുട്ടികളും പ്രോസീക്യൂഷൻ എതിരായി മൊഴി മാറ്റി പറഞ്ഞിരുന്നു .എന്നാൽ കുട്ടിയുടെ മൊഴിയും മറ്റ് രേഖകളും പരിശോധിച്ച കോടതി പ്രതികൾ കുറ്റക്കാരനാണെന്ന് കണ്ട് ശിക്ഷിക്കുകയായിരുന്നു. സംഭവ ദിവസം വൈകിട്ട് തിരികെ വീട്ടിൽ എത്തിയ കുട്ടിയിൽ മദ്യത്തിന്റെ മണവും ആസ്വസ്ഥതകളും ഉണ്ടായത്തിനെ തുടർന്ന് വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചപ്പോൾ ആണ് മദ്യം നൽകി പീഡിപ്പിച്ച വിവരം പുറത്ത് അറിയുന്നത്. ഇതിന് മുമ്പും പ്രതികൾ കുട്ടികളെ വീട്ടിൽ വിളിച്ച് വരുത്തി മദ്യം നൽകാൻ ശ്രമിച്ചിരുന്നു.
പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ .ആർ.എസ് വിജയ് മോഹൻ, അഡ്വ. ബിന്ദു വി സി എന്നിവർ ഹാജരായി. മെഡിക്കൽ കോളേജ് പോലീസ് ഇൻസ്‌പെക്ടർ പി. ഹരിലാൽ ആണ് കേസ് അന്വേഷിച്ചത്. പ്രോസീക്യൂഷൻ 14 സാക്ഷികളെ വിസ്തരിച്ചു. 2തൊണ്ടി മുതലുകളും 34 രേഖകളും ഹാജരാക്കി.
---------------
Hindusthan Samachar / Sreejith S