Enter your Email Address to subscribe to our newsletters

Kannur, 29 മാര്ച്ച് (H.S.)
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ഭവനപദ്ധതിക്കായി കോൺഗ്രസ് വാങ്ങിയ ഭൂമിക്ക് പുറത്തുള്ള വഴിയിൽ കുടിൽക്കെട്ടി സമരാഭാസം നടത്തുന്ന ഡിവൈഎഫ്ഐയുടെ നടപടി ഗുണ്ടായിസമാണെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎ.
സർക്കാർ വലിയ ആഘോഷത്തോടെ ഉദ്ഘാടനം നടത്തിയ ടൗൺഷിപ്പ് പദ്ധതി ഒരു മാസം പിന്നിട്ടിട്ടും പൂർത്തിയാകാതെ ദുരന്തബാധിതർക്ക് താമസിക്കാൻ കഴിഞ്ഞിട്ടില്ല.കൈമാറിയ വീടുകൾ പോലും പൂര്ണമായിട്ടില്ല. നിര്മ്മാണം എപ്പോള് പൂര്ത്തിയാകുമെന്ന് വ്യക്തമല്ല. തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ഒരു പിആർ എക്സൈസ് മാത്രമായിരുന്നത്.ദുരന്തബാധിതരുടെ ഗതികേടിനെ പോലും സിപിഎം രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുകയാണ്. ആത്മാർത്ഥതയുണ്ടെങ്കിൽ ഡിവൈഎഫ്ഐ സമരം ചെയ്യേണ്ടത് ടൗൺഷിപ്പ് പദ്ധതിക്ക് മുന്നിലാണെന്നും സണ്ണി ജോസഫ് പറഞ്ഞു..
സർക്കാർ ലിസ്റ്റിൽ ഉൾപ്പെടാത്തവർക്ക് വേണ്ടിയിട്ടാണ് കോൺഗ്രസ് ഭവന പദ്ധതി പ്രഖ്യാപിച്ചത്. ആ പദ്ധതി മുടക്കാനാണ് സർക്കാർ തുടക്കം മുതൽ ശ്രമിച്ചത്. ഭൂമി ഏറ്റെടുക്കൽ വൈകിയതിന് ഉത്തരവാദി സംസ്ഥാന സർക്കാരാണ്. ജനങ്ങളോട് ഉത്തരവാദിത്വമുള്ള പ്രസ്ഥാനം എന്ന നിലയിൽ കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങൾ ആത്മാർത്ഥതയോടെ പാലിക്കുക തന്നെ ചെയ്യുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കോൺഗ്രസ് വാങ്ങിയ ഭൂമിയിൽ വീട് നിർമാണം വൈകുന്നതിൽ പ്രതിഷേധിച്ചാണ് ആ ഭൂമിക്ക് മുന്നിൽ ഡിവൈഎഫ്ഐ കുടിൽകെട്ടി സമരം ആരംഭിച്ചത്.. ദുരന്തബാധിതരെ കോൺഗ്രസ് പറ്റിച്ചെന്നാണ് ഇടതുമുന്നണിയുടെ ആരോപണം..
കോൺഗ്രസ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ദുരന്തബാധിതർക്ക് വാഗ്ദാനം ചെയ്ത വീടുകൾ നിർമ്മിക്കുന്നില്ല എന്നാരോപിച്ച് നേരത്തെ തന്നെ രാഷ്ട്രീയ വിവാദങ്ങൾ ഉയർന്നിരുന്നു. വീടുവയ്ക്കാൻ എന്ന പേരിൽ കോൺഗ്രസ് പിരിച്ചെടുത്ത കോടിക്കണക്കിന് രൂപ എവിടെപ്പോയി എന്ന് ഡിവൈഎഫ്ഐ ചോദിച്ചിരുന്നു..
ഫണ്ട് സമാഹരിച്ച് ഒന്നരവർഷം പിന്നിട്ടിട്ടും തുകയെക്കുറിച്ചോ അതെന്തിന് ഉപയോഗിച്ചുവെന്നതിനെ കുറിച്ചോ യാതൊരു വിവരവും ഇല്ല.. ജനങ്ങളെ പറ്റിക്കുന്ന കോൺഗ്രസ് നിലപാടിനെതിരെ വീട് എവിടെ കോൺഗ്രസേ എന്ന ചോദ്യമുയർത്തിയാണ് സമരം..
കോൺഗ്രസിന്റെ പുനർജനി പദ്ധതിയിൽ ഉൾപ്പെടുത്തി വീടുകൾ നിർമ്മിക്കും എന്ന് പ്രഖ്യാപിച്ച് തറക്കല്ലിട്ട് ഒരുമാസം പിന്നിട്ടിട്ടും ഒരു കല്ലു പോലും അവിടെ വച്ചില്ല എന്നാണ് പ്രതിഷേധക്കാരുടെ വിമർശനം.. തറക്കല്ലിടൽ മാമാങ്കം നടത്തി ജനങ്ങളെ വിഡ്ഢികളാക്കുന്ന സമീപനമാണ് കോൺഗ്രസ് സ്വീകരിച്ചതെന്നും ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി..
---------------
Hindusthan Samachar / CHANDHU CHANDRASEKHAR