എഫ്സിആര്എ ഭേദഗതി; മൗലികാവകാശങ്ങള്ക്ക് മേലുള്ള കടന്നുകയറ്റം: മനീഷ് തിവാരി
Thiruvanathapuram, 31 മാര്‍ച്ച് (H.S.) തിരുവനന്തപുരം: ന്യൂപക്ഷ-ഭൂരിപക്ഷം എന്നതില്‍ അപ്പുറം എഫ്സിആര്‍ഐ ഭേദഗതി ബില്ല് ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മൗലിവാകാശങ്ങള്‍ക്ക് മേലുള്ള കടന്നു കയറ്റമാണെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് എം.പിയുമായ മ
maneesh tiwari


Thiruvanathapuram, 31 മാര്‍ച്ച് (H.S.)

തിരുവനന്തപുരം: ന്യൂപക്ഷ-ഭൂരിപക്ഷം എന്നതില്‍ അപ്പുറം എഫ്സിആര്‍ഐ ഭേദഗതി ബില്ല് ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മൗലിവാകാശങ്ങള്‍ക്ക് മേലുള്ള കടന്നു കയറ്റമാണെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് എം.പിയുമായ മനീഷ് തിവാരി. കെ.പി.സി.സി ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ നിയമ ഭേദഗതി ക്രൂരവും സ്വേച്ഛാധിപത്യ സ്വഭാവമുള്ളതുമാണ്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 300 (സ്വത്തവകാശം) ഉള്‍പ്പെടെ, ആര്‍ട്ടിക്കിളുകള്‍ 14, 15, 19, 21 എന്നിവയും ഈ ബില്‍ ലംഘിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഈ ബില്‍ അടിസ്ഥാനപരമായി അപകടകരമാണെന്നും നിലവിലെ രൂപത്തില്‍ ഒരിക്കലും അവതരിപ്പിക്കരുതായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള പ്രധാന നിയമങ്ങള്‍ വ്യാപകമായ ആലോചനയും വിശദമായ പരിശോധനയും ആവശ്യപ്പെടുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ വിഷയത്തില്‍ ശക്തമായ പ്രതിഷേധം കേന്ദ്ര സര്‍ക്കാരിനെതിരെ പ്രകടിപ്പിക്കുമ്പോള്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ ഇതുവരെ ഒരു പ്രതികരണം പോലും നടത്തുന്നില്ലയെന്നതില്‍ അത്ഭുതമുണ്ടെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും ഈ ബില്ലിനെതിരെ പാര്‍ലമെന്റില്‍ ശക്തമായി പ്രതിഷേധിക്കുമെന്നും ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയിലേക്കോ സെലക്ട് കമ്മിറ്റിയിലേക്കോ വിടണമെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ഉള്‍പ്പെടുത്തി സമഗ്രമായ ചര്‍ച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തില്‍ നിന്നും ഉള്‍പ്പെടെ നിരവധി പ്രവാസികളാണ് ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്നത്. ഇറാന്‍ യുദ്ധം ഇവരെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. എണ്ണയുടെയും എല്‍പിജിയുടെയും ദൗര്‍ലഭ്യം രാജ്യത്തെ ബാധിച്ചു. കരിഞ്ചന്തയില്‍ എല്‍.പി.ജി വിപണനം സജീവമായതോടെ ജനം നട്ടംതിരിയുകയാണ്. ഇന്ധന, എല്‍പിജി ക്ഷാമത്തില്‍ പ്രതികരിക്കാതെ കേന്ദ്രസര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ വിദേശനയത്തിലെ മാറ്റമാണ് ഇതിന് കാരണം. നെഹ്റുവിന്റെ ചേരിചേരാ നയത്തിലൂടെ ലോക രാജ്യങ്ങള്‍ക്ക് ഏറ്റവും സ്വീകാര്യമായിരുന്ന ഇന്ത്യയുടെ വിദേശനയം ബി.ജെ.പി സര്‍ക്കാര്‍ തകര്‍ത്തു. അമേരിക്കക്ക് അടിയറവ് വച്ച വിദേശ നയത്തെ തുടര്‍ന്ന് ഇപ്പോള്‍ രൂപക്കെതിരെ ഡോളറിന്റെ മൂല്യം സര്‍വ്വകാല റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ്. ഇന്ധനവില കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ വര്‍ദ്ധിച്ചത് ഇരട്ടിയിലധികമാണ്. ഒരു രാജ്യത്തിന്റെ പരമാധികാരത്തിന് മേലുള്ള കടന്നാക്രമണത്തെ ഇന്ത്യ അംഗീകരിക്കുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. സംഘര്‍ഷം രൂക്ഷമാകുന്നതിന് രണ്ടു ദിവസം മുമ്പ് പ്രധാനമന്ത്രി ഇസ്രയേലില്‍ നടത്തിയ സന്ദര്‍ശനത്തെക്കുറിച്ചും ഇന്ത്യയുടെ നയതന്ത്ര നിലപാട് എന്താണെന്നും വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗള്‍ഫ് സംഘര്‍ഷത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഇന്ത്യന്‍ ജനതയെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഊര്‍ജ്ജവും ഭക്ഷ്യസുരക്ഷയും ബാധിക്കപ്പെടുകയണ്. ഹോര്‍മൂസ് കടലിടുക്ക് പോലുള്ള നിര്‍ണായക കടല്‍പാതകള്‍ അടച്ചതോടെ പ്രതിസന്ധി രൂക്ഷമായി. പെര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ ഉണ്ടാകുന്ന തടസ്സങ്ങള്‍ നൈട്രജന്‍ അടിസ്ഥാനത്തിലുള്ള വളങ്ങളുടെ ഇറക്കുമതിയെ ബാധിക്കും. ഇത് കാര്‍ഷിക മേഖലക്കും ഭക്ഷ്യസുരക്ഷയ്ക്കും ഭീഷണിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

---------------

Hindusthan Samachar / Sreejith S


Latest News