Enter your Email Address to subscribe to our newsletters

Kochi, 31 മാര്‍ച്ച് (H.S.)
മുഖ്യമന്ത്രി സംവാദത്തില് നിന്നും പിന്‍വാങ്ങിയത് ഏറെ നിരാശപ്പെടുത്തി എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സംവാദത്തില്‍ ഏര്‍പ്പെടാനുള്ള സ്ഥലവും തീയതിയും മുഖ്യമന്ത്രി അറിയിക്കുമെന്നാണ് കരുതിയത്. എന്നാല്‍ സംവാദം അദ്ദേഹം സോഷ്യല്‍ മീഡിയ ഹാന്റിലുകളിലൂടെയാക്കി മാറ്റി. അതില്‍ കുഴപ്പമില്ല. പക്ഷെ അദ്ദേഹം പറയുന്ന നുണകള്‍ക്ക് മറുപടി പറയുമ്പോള്‍ പിന്നീട് അതിനെ കുറിച്ച് ഒരു പരാമര്‍ശവുമില്ല. 443000 പേര്‍ക്ക് ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് വീട് വച്ചു കൊടുത്തെന്ന് തെളിയിച്ചപ്പോള്‍ അതിന് മുന്‍പ് അദ്ദേഹം പറഞ്ഞ 4000 വീടുകള്‍ മാത്രമെ നിര്‍മ്മിച്ചുള്ളൂവെന്ന വാദത്തെ കുറിച്ച് മിണ്ടുന്നില്ല. മുഖ്യമന്ത്രി പറഞ്ഞ യമണ്ടന്‍ നുണയാണെന്ന് അദ്ദേഹത്തിന്റെ തന്റെ മന്ത്രിസഭയിലെ അംഗങ്ങള്‍ തന്ന ഉത്തരം വച്ചാണ് തെളിയിച്ചത്. അതിനു ശേഷം അത കുറിച്ച് മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ല.
എസ്.ഡി.പി.ഐ പിന്തുണ നല്‍കിയാല്‍ അത് വേണ്ടെന്നു പറയുന്നത് എന്തിനെന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിനെ പിന്തുണച്ചപ്പോള്‍ ഇതല്ലല്ലോ മുഖ്യമന്ത്രി പറഞ്ഞത്. 40 വര്‍ഷം തോളത്ത് വച്ച് നടന്നപ്പോള്‍ മതേതരവാദികളും യു.ഡി.എഫിന് പിന്തുണ നല്‍കിയപ്പോള്‍ വര്‍ഗീയവാദികളുമായി. എസ്.ഡി.പി.ഐ പിന്തുണ യു.ഡി.എഫ് വേണ്ടെന്ന് പറഞ്ഞിട്ടുണ്ട്. യു.ഡി.എഫിന്റെ തീരുമാനമാണ് പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഞാന്‍ പറഞ്ഞത്. എസ്.ഡി.പി.ഐയുടെ പിന്തുണ നിരസിച്ച ആദ്യ മുന്നണിയാണ് യു.ഡി.എഫ് എന്നത് മുഖ്യമന്ത്രി മറന്നു പോകരുത്. അവസരവാദത്തിന്റെ ആള്‍രൂപമായി മുഖ്യമന്ത്രി മാറിയിരിക്കുകയാണ്. ആര്‍.എസ്.എസുമായി ചില സമയത്ത് കൂടും ചില സമയത്ത് കൂടില്ല എന്നതാണ് മുഖ്യമന്ത്രിയുടെ നിലപാട്. എസ്.ഡി.പി.ഐയുമായും പി.ഡി.പിയുമായും ആര്‍.എസ്.എസുമായും കൂടുന്നതിനെയാണ് അവസരവാദമെന്ന് പറയുന്നത്. എങ്ങനെയെങ്കിലും ജയിക്കുന്നതിനു വേണ്ടി ന്യൂനപക്ഷ- ഭൂരിപക്ഷ വര്‍ഗീയകളുമായി പിണറായി വിജയന്‍ സന്ധി ചെയ്യുകയാണ്. എന്ത് ചെയ്താലും ജയിക്കില്ല. കാരണം മതേതര കേരളമാണെന്നും തെളിയിക്കുന്ന തിരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്. എസ്.ഡി.പി.ഐയുമായി കൂട്ട് കൂടുന്നതിന് മുന്‍പ് പിണറായി വിജയന്‍ എസ്.ഡി.പി.ഐക്കാര്‍ കൊലപ്പെടുത്തിയ അഭിമന്യുവിന്റെ വീട്ടില്‍ പോയി മാതാപിതാക്കളുടെ കാല് പിടിച്ച് മാപ്പ് ചോദിക്കണം. എസ്.ഡി.പി.ഐക്കാര്‍ അഭിമന്യൂവിനെ കൊന്നതാണെന്നാണ് അന്ന് ദേശാഭിമാനി എഴുതിയത്. എന്തൊരു പ്രചരണമായിരുന്നു അന്ന്. രക്തസാക്ഷികളോട് പോലും സി.പി.എം നീതി കാട്ടിയില്ല.
മുഖ്യമന്ത്രി ഞങ്ങളോട് വയനാട്ടിലെ കണക്ക് ചോദിക്കുകയാണ്. വീട് നിര്‍മ്മാണ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ അത് പൊതുജനങ്ങളോട് പറഞ്ഞോളാം. സി.പി.എമ്മിന് കണക്ക് കൊടുക്കേണ്ട ബാധ്യത ഞങ്ങള്‍ക്കില്ല. ഞങ്ങളോട് കണക്ക് ചോദിക്കാന്‍ വരുന്ന മുഖ്യമന്ത്രി ആദ്യം ചെയ്യേണ്ടത് പയ്യന്നൂരില്‍ രക്തസാക്ഷിക്ക് വേണ്ടി പിരിച്ച പണം എം.എല്‍.എയും ഏരിയ സെക്രട്ടറിയും എവിടെ മുക്കിയെന്ന് ആദ്യം അന്വേഷിക്കണം. അഭിമന്യുവിന് വേണ്ടി പിരിച്ച പണവും സ്വന്തം പാര്‍ട്ടിക്കാര്‍ എവിടെയാണ് മുക്കിയതെന്നും അന്വേഷിക്കണം. തിരുവനന്തപുരത്ത് വിഷ്ണുവിന് വേണ്ടി പിരിച്ച പണവും എവിടെയാണ് മുക്കിയത്? രക്തസാക്ഷികള്‍ക്കു വേണ്ടി പിരിക്കുന്ന ഫണ്ട് വരെ മുക്കുന്ന പാര്‍ട്ടിയാണ് സി.പി.എം. രക്തസാക്ഷി ഫണ്ട് മുക്കിയതിന്റെ കണക്ക് ചോദിച്ചിട്ട് മുഖ്യമന്ത്രി ഞങ്ങളോട് കണക്ക് ചോദിക്കാന്‍ വന്നാല്‍ മതി. സ്വന്തം കണ്ണിലെ കോലെടുത്തിട്ട് മതി മറ്റുള്ളവരുടെ കണ്ണിലെ കരട് എടുക്കുന്നത്. രക്തസാക്ഷിക്ക് വേണ്ടി പിരിച്ച ഫണ്ട് ഏരിയ സെക്രട്ടറി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ തെളിവ് കുഞ്ഞികൃഷ്ണന്‍ ഹാജരാക്കിയിട്ടുണ്ട്. രക്തസാക്ഷി ഫണ്ട് കട്ടെടുത്തവരെ സംരക്ഷിക്കുകയും അത് ചൂണ്ടിക്കാട്ടിയവരെ പുറത്താക്കുകയുമാണ് സി.പി.എം ചെയ്യുന്നത്. മൂന്ന് രക്തസാക്ഷികളുടെ ഫണ്ട് തട്ടിയെടുത്തത് സംബന്ധിച്ച് വിവരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. രക്തസാക്ഷികള്‍ ഉണ്ടാകുന്നത് ബംബര്‍ ലോട്ടറി അടിക്കുന്നതു പോലെയാണ് സി.പി.എമ്മിന്. അങ്ങനെയുള്ള സി.പി.എം വയനാട് ഫണ്ടിനെ കുറിച്ച് ഞങ്ങളോട് ചോദിക്കേണ്ട.
സംവാദത്തില്‍ പങ്കെടുക്കേണ്ടെന്ന് അദ്ദേഹത്തെ ആരെങ്കിലും ഉപദേശിച്ചുകാണും. ഭയന്നു പോയെന്ന മോശം വാക്കൊന്നും അദ്ദേഹത്തിനെതിരെ ഞാന്‍ ഉപയോഗിക്കില്ല. അദ്ദേഹത്തിന് എന്നെ ഭയക്കേണ്ട ഒരു കാര്യവുമില്ല. ഇടയ്ക്ക് പൊലീസിനെ ഉപയോഗിച്ച് ഞാന്‍ നല്‍കിയ അഭിമുഖമൊക്കെ മെറ്റയെ കൊണ്ട് റിമൂവ് ചെയ്യിക്കും. ഞാന്‍ ഒരു ഇന്റര്‍വ്യൂ കൊടുത്തതിന് അദ്ദേഹം എന്തിനാണ് ഇത്ര വിഷമിക്കുന്നതെന്ന് അപ്പോള്‍ ആലോചിക്കും. കേരളം പുടിന്റെയോ സ്റ്റാലിന്റെയോ റഷ്യയല്ല.
എസ്.ഡി.പി.ഐയുടെ പിന്തുണ വേണ്ടെന്ന് യു.ഡി.എഫ് പ്രഖ്യാപിച്ചത് മാധ്യമങ്ങള്‍ക്ക് വലിയ വാര്‍ത്ത അല്ലായിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണ നല്‍കിയത് വലിയ വാര്‍ത്തായാക്കി. അതേസമയം പി.ഡി.പിയും എസ്.ഡി.പി.ഐയും എല്‍.ഡി.എഫിന് പിന്തുണ നല്‍കുന്നത് വര്‍ത്തയേയല്ല. പിന്തുണ നല്‍കിയാല്‍ ആരെങ്കിലും വേണ്ടെന്നു പറയുമോയെന്നാണ് മുഖ്യമന്ത്രി ഇന്ന് ചോദിച്ചത്. വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിന് തന്നതും പിന്തുണയല്ലേ. അല്ലാതെ അവര്‍ക്ക് മത്സരിക്കാന്‍ ഞങ്ങള്‍ സീറ്റ് വിട്ടു നല്‍കിയില്ലല്ലോ എന്നും സതീശന്‍ ചോദിച്ചു
---------------
Hindusthan Samachar / Sreejith S