Enter your Email Address to subscribe to our newsletters

Thiruvanathapuram, 04 മാര്‍ച്ച് (H.S.)
മേക്കപ്പ് ആര്‍ട്ടിസ്റ്റും സാമൂഹികമാധ്യമങ്ങളിലെ കണ്ടന്റ് ക്രിയേറ്ററുമായ സീമ വിനീത് ഉള്പ്പെടെയുള്ള 16 ട്രാന്ഡ്ജെന്ഡര്മാര് ബിജെപിയില്‍ ചേര്‍ന്നു. മാരാര്‍ജി ഭവനില്‍ നടന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍നിന്നാണ് ഇവര്‍ അംഗത്വം സ്വീകരിച്ചത്.
സീമ വിനീതിന് പുറമേ, സാമൂഹിക പ്രവര്‍ത്തക ശ്രീക്കുട്ടി നമിത, ഭരതനാട്യ നര്‍ത്തകി ആദ്രിജ ദാസ്, ലിബര്‍ട്ടി ഫൗണ്ടേഷന്‍ പ്രസിഡന്റ് രഞ്ജിനി പിള്ള, മെട്രോ എംപ്ലോയീസ് സംഘ് ജോയിന്റ് സെക്രട്ടറി മീരാ മുരളി, കേരളാ ട്രാന്‍സ്‌ജെന്‍ഡര്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ യെലോഹിം ആദ്രിക്, ദേവികുളം സ്വദേശിയായ റീന, കോട്ടയം സ്വദേശികളായ ഋതു നന്ദ, കൊല്ലം സ്വദേശികളായ സ്‌നേഹ ജി, ഉണ്ണിമായ, ശ്രീദേവി, മണിക്കുട്ടി, കല്ലു കല്യാണി, അഖില്‍ അച്യുത് എന്നിവരാണ് ബുധനാഴ്ച ബിജെപിയില്‍ ചേര്‍ന്നത്.
ഇവര്‍ക്കുപുറമേ സര്‍വോദയ വിദ്യാലയത്തിലെ ഇഗ്ലീഷ് വിഭാഗം മുന്‍ മേധാവി ബീന ആന്റണി, ടി.സി.എസ് മുന്‍ സീനിയര്‍ എക്‌സിക്യൂട്ടീവ് പി.ടി ജയലക്ഷ്മി എന്നിവരും ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സോമന്‍, സംസ്ഥാന സെക്രട്ടറി അഞ്ജന, ബിജെപി കേരള സെല്‍ കണ്‍വീനര്‍(മഹാരാഷ്ട്ര) ഉത്തംകുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
---------------
Hindusthan Samachar / Sreejith S