ദളപതി വിജയും ഭാര്യ സംഗീത സ്വര്ണലിംഗവും തമ്മിലുള്ള ദാമ്പത്യ ജീവിതം കോടതിക്ക് പുറത്ത് വച്ച് അവസാനിപ്പിക്കാന് നീക്കം.
Chennai, 04 മാര്ച്ച് (H.S.) ദളപതി വിജയും ഭാര്യ സംഗീത സ്വര്ണലിംഗവും തമ്മിലുള്ള ദാമ്പത്യ ജീവിതം കോടതിക്ക് പുറത്ത് വച്ച് അവസാനിപ്പിക്കാന് നീക്കം.കോടതിയും കേസുമായി വര്ഷങ്ങളോളം നീളുന്നതിന് വിജയ്ക്ക് താല്പ്പര്യമില്ലത്രെ. ഭാര്യയെയും മക്കളെയും കോടതിയിലെത്
Vijay


Chennai, 04 മാര്ച്ച് (H.S.)

ദളപതി വിജയും ഭാര്യ സംഗീത സ്വര്ണലിംഗവും തമ്മിലുള്ള ദാമ്പത്യ ജീവിതം കോടതിക്ക് പുറത്ത് വച്ച് അവസാനിപ്പിക്കാന് നീക്കം.കോടതിയും കേസുമായി വര്ഷങ്ങളോളം നീളുന്നതിന് വിജയ്ക്ക് താല്പ്പര്യമില്ലത്രെ. ഭാര്യയെയും മക്കളെയും കോടതിയിലെത്തിച്ച് വാര്ത്തകളില് നിറയുന്നതിലും അദ്ദേഹത്തിന് അനിഷ്ടമുണ്ടെന്നാണ് വിവരം.

ദിവസങ്ങള്ക്ക് മുമ്പാണ് വിജയില് നിന്ന് വിവാഹ മോചനം തേടി സംഗീത ചെങ്കല്പേട്ട് കുടുംബ കോടതിയില് ഹര്ജി സമര്പ്പിച്ചത്. വിജയ്ക്ക് മറ്റൊരു നടിയുമായുള്ള ബന്ധം ഉള്പ്പെടെ സൂചിപ്പിച്ചാണ് ഹര്ജി. എന്നാല് നടിയുടെ പേര് സംഗീത ഹര്ജിയില് പറയുന്നില്ല. കോടതിക്ക് പുറത്ത് വച്ചുള്ള സെറ്റില്മെന്റിന് വിജയ് ദൂതര് മൂഖേന സംഗീതയെ ബന്ധപ്പെട്ടുവെന്നാണ് തമിഴ് മാധ്യമങ്ങളിലെ വാര്ത്തകള്.

വിവാഹ ബന്ധം വേര്പ്പെടുത്തുമ്പോള് ജീവനാംശമായി 250 കോടി രൂപ നല്കാമെന്ന് വിജയ് സമ്മതിച്ചു എന്നാണ് വാര്ത്തകള്. സ്വത്തിന്റെ പാതി നല്കുമെന്ന് വിജയ് പറഞ്ഞുവെന്നും ചില വാര്ത്തകളില് സൂചിപ്പിക്കുന്നു. സംഗീത, മകന് ജെയ്സണ് സഞ്ജയ്, മകള് ദിവ്യ സാഷ എന്നിവര്ക്കാണ് ഇത്രയും തുക വിജയ് നല്കുക. എന്നാല് തുക എങ്ങനെ വീതിക്കണം എന്ന കാര്യം അവ്യക്തമാണ്. കോടതിക്ക് പുറത്ത് സെറ്റില് ആയാല് ഹര്ജി പിന്വലിക്കും.

വിജയ്ക്ക് ഒരു നടിയുമായി ബന്ധമുണ്ട്. ഇവര് ഇടയ്ക്ക് വിദേശ യാത്ര നടത്തുന്നു. ചിത്രങ്ങള് സോഷ്യല് മീഡിയയില് നടി പങ്കുവയ്ക്കുന്നു. ഇത് തന്റെ കുടുംബത്തിന് മനക്ലേശത്തിന് ഇടയാക്കി എന്നു സംഗീത ഹര്ജിയില് പറയുന്നു. സംഗീത പറയുന്ന നടി തൃഷ കൃഷ്ണന് ആണ് എന്ന് സോഷ്യല് മീഡിയയില് പലരും അഭിപ്രായപ്പെട്ടു.

തൃഷയും വിജയിയും നോര്വെയില് പോയി, ഒരു വിവാഹ ചടങ്ങില് പങ്കെടുക്കാന് വിമാന യാത്ര നടത്തി തുടങ്ങിയ കഥകളും പ്രചരിക്കുന്നുണ്ട്. എന്നാല് സംഗീത അവരുടെ ഹര്ജിയില് ഒരു നടിയുടെ പേരും എടുത്തു പറഞ്ഞിട്ടില്ല. 27 വര്ഷം നീണ്ട ദാമ്പത്യ ജീവിതത്തിന് ശേഷമാണ് സംഗീത വിവാഹ മോചനം തേടിയിരിക്കുന്നത്. 2021 മുതല് വിജയില് സംഗീതയ്ക്ക് വിശ്വാസം നഷ്ടമായിരുന്നു. പലതവണ ഉറപ്പ് നല്കിയെങ്കിലും നടിയുമായി അദ്ദേഹം ബന്ധം തുടരുകയായിരുന്നു എന്നും സംഗീത ചൂണ്ടിക്കാട്ടി.

1996ലാണ് വിജയ് സംഗീതയെ ആദ്യമായി കാണുന്നത്. വിജയുടെ ആരാധികയായിരുന്ന സംഗീത ശ്രീലങ്കന് വംശജയാണ്. വളര്ന്നതും പഠിച്ചതുമെല്ലാം ബ്രിട്ടനിലായിരുന്നു. വിജയിയെ കാണാന് അവര് ചെന്നൈയില് വന്നിരുന്നു. ഈ ബന്ധമാണ് പിന്നീട് വിവാഹത്തിലേക്ക് എത്തിയത്.

അതേസമയം, വിജയ് തന്റെ രാഷ്ട്രീയ പ്രചാരണങ്ങളുടെ തിരക്കിലാണ്. തഞ്ചാവൂരില് ഇന്ന് ടിവികെ സമ്മേളനം നടക്കുകയാണ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില് മല്സരിക്കാന് ഒരുങ്ങുന്ന വിജയ്, ഡിഎംകെക്കെതിരെ ശക്തമായ പ്രചാരണമാണ് നടത്തുന്നത്. ഒരുപാര്ട്ടിയുമായും സഖ്യമില്ലാതെയാണ് ടിവികെ നിയമസഭാ തിരഞ്ഞെടുപ്പില് മല്സരിക്കാന് പോകുന്നത് എന്നതും എടുത്തു പറയണം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News