സെപ്റ്റിക് ടാങ്കില് വീണയാളെ രക്ഷിക്കാന് ഇറങ്ങി; വിഷവാതാകം ശ്വസിച്ച് ബിഹാരില് നാലുപേര് മരിച്ചു
Patna, 04 മാര്‍ച്ച് (H.S.) ബിഹാറില്‍ സെപ്റ്റിക് ടാങ്കില്‍ വീണയാളെ രക്ഷിക്കാന്‍ ഇറങ്ങിയ നാല് പേര്‍ മരിച്ചു. അപകടത്തില്‍പെട്ട മൂന്ന് പേര്‍ ചികിത്സയിലാണ്. ബിഹാറിലെ സീതാമര്‍ഹി ജില്ലയിലാണ് സംഭവം. രാജീവ് സാഹ്നി (40),രവി സാഹ്നി (30), വിനയ് സാഹ്നി (26), ക
Death


Patna, 04 മാര്‍ച്ച് (H.S.)

ബിഹാറില്‍ സെപ്റ്റിക് ടാങ്കില്‍ വീണയാളെ രക്ഷിക്കാന്‍ ഇറങ്ങിയ നാല് പേര്‍ മരിച്ചു. അപകടത്തില്‍പെട്ട മൂന്ന് പേര്‍ ചികിത്സയിലാണ്. ബിഹാറിലെ സീതാമര്‍ഹി ജില്ലയിലാണ് സംഭവം. രാജീവ് സാഹ്നി (40),രവി സാഹ്നി (30), വിനയ് സാഹ്നി (26), കൃഷ്ണ കുമാര്‍ (12) എന്നിവരാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്.

ഒരാള്‍ അബദ്ധത്തില്‍ സെപ്റ്റിക് ടാങ്കില്‍ വീഴുകയായിരുന്നു. പിന്നാലെ ഇയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മറ്റുള്ളവരും അപകടത്തില്‍പെടുകയായിരുന്നു. സെപ്റ്റിക് ടാങ്കിനുള്ളില്‍ വിഷവാതകം ശ്വസിച്ചതിനെ തുടര്‍ന്ന് ഏഴ് പേര്‍ ബോധരഹിതരായി. ഉടനടി ഇവരെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ഇതില്‍ നാല് പേര്‍ പിന്നീട് ചികിത്സയ്ക്കിടെ മരിക്കുക ആയിരുന്നു.

പ്രഥമശുശ്രൂഷയ്ക്ക് ശേഷം ഗുരുതരാവസ്ഥയിലായ നാല് പേരെ സീതാമര്‍ഹി സദര്‍ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ഇവരെ രക്ഷിക്കാന്‍ സാധിച്ചില്ലെന്നും ബാക്കിയുള്ളവരുടെ നില തൃപ്തികരമാണെന്നും പൊലീസ് ആറിയിച്ചു. ടാങ്കിന്റെ ആഴവും വായുസഞ്ചാരത്തിന്റെ അഭാവവും കാരണവുമാണ് ശ്വാസമുട്ടല്‍ അനുഭവപ്പെട്ടതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. അടുത്തുള്ള ഗ്രാമവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്യ

ശരിയായ സുരക്ഷാ ഉപകരണങ്ങളില്ലാതെ സെപ്റ്റിക് ടാങ്കുകളിലോ അടച്ചിട്ട സ്ഥലങ്ങളിലോ പ്രവേശിക്കരുതെന്ന് ജില്ലാ ഭരണകൂടം ജനങ്ങളോട് അഭ്യര്‍ഥിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News