Enter your Email Address to subscribe to our newsletters

New delhi, 04 മാര്‍ച്ച് (H.S.)
ന്യൂഡല്‍ഹി: റഷ്യന്‍ നിര്‍മ്മിത പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങാന്‍ തീരുമാനം എടുത്ത് ഇന്ത്യ. എസ്-400 വ്യോമപ്രതിരോധ മിസൈല് സംവിധാനം കൂടുതല്‍ സംഭരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നത്. അഞ്ച് അധിക സ്‌ക്വാഡ്രണുകള്‍ സംഭരിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷം ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി പാക് വിമാനങ്ങളെ പ്രതിരോധിക്കുന്നതില്‍ എസ്-400 സംവിധാനം കാഴ്ചവെച്ച മികച്ച പ്രകടനമാണ് ഈ നീക്കത്തിന് പിന്നില്‍. ഫെബ്രുവരി 28 മുതല്‍ ഇറാനെതിരെ അമേരിക്കയും ഇസ്രയേലും ഓപ്പറേഷന്‍ ഫ്യൂറി എന്ന പേരില്‍ നടത്തിയ വ്യോമാക്രമണങ്ങളും ഇതിനെത്തുടര്‍ന്നുണ്ടായ ഇറാന്റെ പ്രത്യാക്രമണവും കാരണം പശ്ചിമേഷ്യ സംഘര്‍ഷഭരിതമായിരിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം.
എസ്-400 ന്റെ (സുദര്‍ശന്‍ ചക്ര എന്നും അറിയപ്പെടുന്നു) അഞ്ച് സ്‌ക്വാഡ്രണുകള്‍ കൂടി വാങ്ങാനുള്ള നിര്‍ദേശം ഉടന്‍ അംഗീകാരത്തിനായി പരിഗണിക്കുമെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. കിഴക്കന്‍, പടിഞ്ഞാറന്‍ അതിര്‍ത്തികളില്‍ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി ഈ അധിക യൂണിറ്റുകള്‍ വിന്യസിക്കുമെന്നാണ് സൂചന. നിലവില്‍ ഇന്ത്യ മൂന്ന് എസ്-400 സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. 2018-ലെ റഷ്യയുമായുള്ള കരാറിന്റെ ഭാഗമായി അഞ്ച് സ്‌ക്വാഡ്രണുകള്‍ക്കായി ഈ വര്‍ഷം രണ്ട് സംവിധാനങ്ങള്‍ കൂടി സ്ഥാപിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.
ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി, കഴിഞ്ഞ വര്‍ഷം മേയ് പത്തിന് പാകിസ്താന്റെ പോര്‍വിമാനങ്ങള്‍, വിമാനങ്ങള്‍ കണ്ടെത്തുന്നതിനുള്ള മുന്നറിയിപ്പ് സംവിധാനങ്ങള്‍, ഇലക്ട്രോണിക് നിരീക്ഷണ സംവിധാനങ്ങള്‍ എന്നിവയെ ഫലപ്രദമായി തടഞ്ഞതിന് എസ്-400 സംവിധാനത്തിന് വ്യോമസേനയുടെ അംഗീകാരം ലഭിച്ചിരുന്നു. അന്നു തന്നെ ഇന്ത്യന്‍സേന അതിര്‍ത്തിക്ക് കുറുകെയുള്ള വ്യോമതാവളങ്ങള്‍, റഡാര്‍ സംവിധാനങ്ങള്‍, കമാന്‍ഡ്-കണ്‍ട്രോള്‍ കേന്ദ്രങ്ങള്‍ എന്നിവ ലക്ഷ്യമിട്ട് ആക്രമണം നടത്തിയിരുന്നു. പാകിസ്താന്‍ വിക്ഷേപിച്ച ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകളെയും സുദര്‍ശന്‍ ചക്ര ഏറ്റുമുട്ടലിനിടയില്‍ തടഞ്ഞതായി ഉദ്യോഗസ്ഥര്‍ അറിയിച്ച
---------------
Hindusthan Samachar / Sreejith S