പശ്ചിമേഷ്യന് സംഘര്ഷം; പ്രവാസികള്ക്കായി പ്രത്യേക കണ്ട്രോള് റൂം തുറന്ന് വിദേശകാര്യ മന്ത്രാലയം
New delhi, 04 മാര്‍ച്ച് (H.S.) പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ പൗരന്‍മാര്‍ക്കായി പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്ന് വിദേശകാര്യ മന്ത്രാലയം. സംഘര്‍ഷത്തില്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ ആശങ്ക പ്രകടിപ്പിച്ചു. പശ്ചിമേ
mea


New delhi, 04 മാര്‍ച്ച് (H.S.)

പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ പൗരന്‍മാര്‍ക്കായി പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്ന് വിദേശകാര്യ മന്ത്രാലയം. സംഘര്‍ഷത്തില്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ ആശങ്ക പ്രകടിപ്പിച്ചു. പശ്ചിമേഷ്യയിലെയും ഗള്‍ഫ് മേഖലയിലെയും നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വിദേശകാര്യ മന്ത്രാലയത്തില്‍ ഒരു പ്രത്യേക കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാവിലെ 9 മുതല്‍ രാത്രി 9 വരെ താഴെ പറയുന്ന നമ്പറുകളില്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം.

ഈ ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്

1800118797 (ടോള്‍ ഫ്രീ)

+91 11 2301 2113

+91 11 2301 4104

+91 11 2301 7905

മേഖലയിലെ ഇന്ത്യന്‍ എംബസികളുടെ അടിയന്തര കോണ്‍ടാക്റ്റ് നമ്പറുകള്‍ ഇപ്രകാരമാണ്:

ബഹ്റൈന്‍: +973 39418071

ഇറാന്‍: +98 9128109115 / +98 912810910 / +98 912810910 /

+98 932179359

ഇറാഖ്: +964 771 651 1185 / +964 770444 4899

ഇസ്രായേല്‍: +972 54 7520711 / +972 54 2428378

ജോര്‍ദാന്‍: +962 770422 276

കുവൈറ്റ്: +965 65501946

ലെബനന്‍: +961 76860128

ഒമാന്‍: +968 98282270 (വാട്ട്സ്ആപ്പ്) / 80071234 (ടോള്‍ ഫ്രീ)

ഖത്തര്‍: +974 55647502

റാമല്ല, പലസ്തീന്‍: +970 592916418

സൗദി അറേബ്യ (റിയാദ്): +966 11 4884697 / 800 247 1234

(ടോള്‍ ഫ്രീ)

സൗദി അറേബ്യ (ജിദ്ദ): +966 126648660 / +96612 2614093

യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്: +971 543090571 (വാട്ട്സ്ആപ്പ്) /

800 46342 (ടോള്‍ ഫ്രീ).

''2026 ഫെബ്രുവരി 28 ന് ഇറാനിലും ഗള്‍ഫ് മേഖലയിലും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതില്‍ ഞങ്ങള്‍ അഗാധമായ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ആ സമയത്ത്, എല്ലാ കക്ഷികളും സംയമനം പാലിക്കാനും കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കാനും സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കാനും ഇന്ത്യ അഭ്യര്‍ത്ഥിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍, വിശുദ്ധ റമദാന്‍ മാസത്തിലും മേഖലയിലെ സ്ഥിതി ഗണ്യമായി വഷളായിക്കൊണ്ടിരിക്കുകയാണ്.'' -രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News