നിയന്ത്രണ രേഖയിലെ നുഴഞ്ഞുകയറ്റ ശ്രമം തകര്ത്ത് സൈന്യം; വെടിവയ്പ്പ്
Kashmir, 04 മാര്‍ച്ച് (H.S.) ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തകര്‍ത്തു. പട്രോളിങ്ങിനിടെ സംശയാസ്പദമായ നീക്കം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ അതിര്‍ത്തി ജി
Indian Army


Kashmir, 04 മാര്‍ച്ച് (H.S.)

ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തകര്‍ത്തു. പട്രോളിങ്ങിനിടെ സംശയാസ്പദമായ നീക്കം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ അതിര്‍ത്തി ജില്ലയായ രജൗരിയില്‍ പട്രോളിങ്ങിനിടെയാണ് നിയന്ത്രണരേഖയ്ക്ക് സമീപം ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. പിന്നാലെ വെടിയുതിര്‍ക്കുകയായിരുന്നു.

ഭീകരരുടെ നീക്കം പരാജയപ്പെടുത്തിയെന്നും പ്രദേശത്ത് തെരച്ചില്‍ ശക്തമാക്കിയെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. സുരക്ഷാ സേന പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തട്ടില്ല. വനമേഖലയില്‍ ഭീകരരെ കണ്ടെത്തുന്നതിനായി സുരക്ഷാ സേന ഡ്രോണുകളും ഹെലികോപ്റ്ററുകളും വിന്യസിച്ചിട്ടുണ്ട്. അതേസമയം സംഭവത്തിനെ കുറിച്ച് ഇതുവരെയും സൈന്യം ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ല. വെടിവെയ്പ്പിന് മുന്‍പ് പ്രദേശത്ത് ഒരു പാകിസ്ഥാന്‍ ബലൂണ്‍ ശ്രദ്ധയില്‍പ്പെട്ടതായി നാട്ടുകാര്‍ പറയുന്നു. പിന്നാലെ പൊലീസിനെ വിവരമറിയിരിക്കുകയായിരുന്നു. വിഷയത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിര്‍ത്തിക്ക് അപ്പുറത്തു നിന്ന് നുഴഞ്ഞുകയറാന്‍ ഭീകരര്‍ നടത്തുന്ന ശ്രമങ്ങളെ തടയാന്‍ നിയന്ത്രണ രേഖയില്‍ ജാഗ്രത കടുപ്പിച്ചതായും പൊലീസ് പറഞ്ഞു.

ഏറ്റവും ഒടുവിലായി ഫെബ്രുവരി നാലിനാണ് ഉധംപൂരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. രണ്ട് ഭീകരരെ വധിച്ചതായും വൈറ്റ് നൈറ്റ് കോര്‍പ്പസ് അറിയിച്ചിരുന്നു. പൊലീസും സൈന്യവും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലില്‍ ജെയ്ഷേ മുഹമ്മദ് കമാന്‍ഡര്‍ ഉള്‍പ്പെടെ രണ്ട് ഭീകരരാണ് കൊല്ലപ്പെട്ടതെന്നും ഔദ്യോഗിക വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ സൈന്യം പുറത്തുവിട്ടിട്ടില്ല. ഉധംപൂരിലെ രാംനഗറിലെ ജാഫര്‍ വനത്തിലാണ് സംഭവം.

---------------

Hindusthan Samachar / Sreejith S


Latest News