കേരളത്തിന് എത്തിയ സഞ്ജു സാംസണ് വന് സ്വീകരണം; സന്തോഷമെന്ന് താരം
Thiruvanathapuram, 09 മാര്‍ച്ച് (H.S.) ടി20 ലോകകപ്പ് വിജയത്തിന് ശേഷം മലയാളി താരം സഞ്ജു സാംസണിന് വമ്പന്‍ സ്വീകരണം. കേരളത്തില്‍ തിരിച്ചെത്തിയ മന്ത്രി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സഞ്ജുവിന് വന
sanju


Thiruvanathapuram, 09 മാര്‍ച്ച് (H.S.)

ടി20 ലോകകപ്പ് വിജയത്തിന് ശേഷം മലയാളി താരം സഞ്ജു സാംസണിന് വമ്പന്‍ സ്വീകരണം. കേരളത്തില്‍ തിരിച്ചെത്തിയ മന്ത്രി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സഞ്ജുവിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി സഞ്ജുവിനെ സ്വീകരിച്ചു. എ.എ റഹീം എംപിയടക്കമുള്ളവരും വിമാനത്താവളത്തിലെത്തി സഞ്ജുവിനെ സ്വാഗതം ചെയ്തു.

വിമാനത്താവളത്തില്‍ ആരാധകപ്രവാഹമായിരുന്നു. ഒട്ടേറെപ്പേര്‍ സഞ്ജുവിനെ കാണാനായി തിരുവനന്തപുരത്തെത്തി. ചേട്ടനെന്ന് വിളിച്ച് ആരാധകര്‍ അവരുടെ പ്രിയതാരത്തെ വരവേറ്റു. എല്ലാവര്‍ക്കും നന്ദി അറിയിച്ചാണ് സഞ്ജു വിമാനത്താവളത്തില്‍ നിന്ന് മടങ്ങിയത്. സഞ്ജുവിന് ഔദ്യോഗിക സ്വീകരണമൊരുക്കുമെന്ന് നേരത്തേ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇന്ത്യയുടെ കിരീട വിജയത്തിനു പിന്നാലെ ടീമിനെയും സഞ്ജുവിനെയും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചിരുന്നു.

ലോകകപ്പിലെ അഞ്ചു മത്സരങ്ങളില്‍ നിന്ന് 321 റണ്‍സ് നേടിയ പ്രകടനമാണ് സഞ്ജുവിനെ ടൂര്‍ണമെന്റിന്റെ താരമാക്കിയത്. വെസ്റ്റിന്‍ഡീസിനെതിരായ നിര്‍ണായക മത്സരത്തിലും ഇംഗ്ലണ്ടിനെതിരായ സെമിയിലും ന്യൂസീലന്‍ഡിനെതിരായ ഫൈനലിലുമെല്ലാം നിര്‍ണായകമായത് സഞ്ജുവിന്റെ ഇന്നിങ്സുകളായിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News