Enter your Email Address to subscribe to our newsletters

Chennai, 09 മാര്‍ച്ച് (H.S.)
നടനും ടിവികെ അധ്യക്ഷനുമായി വിജയ്ക്ക് വീണ്ടും സിബിഐ നോട്ടീസ്. കരൂര്‍ ദുരന്തത്തിലെ അന്വേഷണത്തിന്റെ ഭാഗമായാണ് വീണ്ടും നോട്ടീസ് നല്‍കിയിരിക്കുന്നത്. മാര്‍ച്ച് 10ന് ഹാജരാകാനാണ് നിര്‍ദേശം. നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് വിജയ്ക്ക് സിബിഐ സമന്‍സ് അയച്ചത്.
ദുരന്തത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണമാണ് സിബിഐ നടത്തുന്നത്. നിശ്ചയിച്ചതിലും ഏഴു മണിക്കൂറിലധികം വൈകി വിജയ് വേദിയിലേക്ക് എത്തിയത് എന്തുകൊണ്ട്, വലിയ ആള്‍ക്കൂട്ടവും തിരക്കുംമൂലം പ്രശ്‌നങ്ങളുണ്ടായിട്ടും അവിടെ പ്രസംഗം തുടര്‍ന്നത് എന്തുകൊണ്ട്, തിരക്ക് ഒഴിവാക്കി ആളുകളെ പിരിച്ചുവിടാന്‍ ഒരു പാര്‍ട്ടി അധ്യക്ഷന്‍ എന്ന നിലയിലും സൂപ്പര്‍ താരം എന്ന നിലയിലും വിജയ് എന്ത് നടപടികള്‍ സ്വീകരിച്ചു, സംഭവത്തിനു ശേഷം എന്തുകൊണ്ടാണ് അടിയന്തരമായി ചെന്നൈയിലേക്ക് മടങ്ങിയത് എന്നീ കാര്യങ്ങളാണ് സിബിഐ പ്രധാനമായും അന്വേഷിക്കുന്നത്.
അന്നത്തെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി ഡേവിഡ്സണ്‍ ദേവാശീര്‍വാദം ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി സിബിഐ നേരത്തെ രേഖപ്പെടുത്തിയിരുന്നു. വിജയ്യെ സിബിഐ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. അന്ന് ചോദ്യം ചെയ്യലിന് എതിരെ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വലിയ വിമര്‍ശനങ്ങളും സമ്മര്‍ദ തന്ത്രമെന്ന ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ഇപ്പോള്‍ കുടുംബപരമായ പ്രശ്‌നങ്ങളില് പ്രതിസന്ധിയിലായിരിക്കുന്ന സമയത്താണ് വീണ്ടും സമന്‍സ് ലഭിച്ചിരിക്കുന്നത്.
വിജയ്യുടെ ഭാര്യ സംഗീത വിവാഹ മോചന ഹര്‍ജിയുമായി കോടതിയെ സമീപിച്ചിരിക്കുകയാണ്. നടി തൃഷയുമായുള്ള ബന്ധത്തിന്റെ പേരിലാണ് ദമ്പതികള്‍ക്കിടയില്‍ തര്‍ക്കമുളളത്. വിജയ് തൃഷ്യക്കൊപ്പം വിദേശത്ത് അടക്കം സഞ്ചരിക്കുകയാണ് എന്നും കുടംബത്തിന്റെ കാര്യങ്ങള്‍ നോക്കുന്നില്ലെന്നുമാണ് ഹര്‍ജിയിലെ ആരോപണം. ഇത് വിവാദമാവുകയും ചെയ്തു. ഒരു വിവാഹ വേദിയില്‍ ഒരേ കാറില്‍ തൃഷ്യക്കൊപ്പം എത്തിയാണ് വിജയ് ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്.
---------------
Hindusthan Samachar / Sreejith S