ജനനായകന്റെ റിലീസ് നീളും; വിജയ്ക്ക് തിരിച്ചടിയായി സെന്സര് ബോര്ഡ് റിവൈസിങ് കമ്മിറ്റി തീരുമാനം
New delhi, 09 മാര്‍ച്ച് (H.S.) ടിവികെ എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച നടന്‍ വിജയുടെ അവസാന ചിത്രമായ ജനനായകന്റെ റിലീസ് വൈകും. സെന്‍സറിങ്ങ് നടപടികള്‍ വൈകുന്നതാണ് ചിത്രത്തിന് തിരിച്ചടി ആയിരിക്കുന്നത്. ഇന്ന് നടക്കേണ്ടിയിരുന്ന സെന്‍സര്‍ ബോര്‍ഡ് റിവൈ
Jananayagan


New delhi, 09 മാര്‍ച്ച് (H.S.)

ടിവികെ എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച നടന്‍ വിജയുടെ അവസാന ചിത്രമായ ജനനായകന്റെ റിലീസ് വൈകും. സെന്‍സറിങ്ങ് നടപടികള്‍ വൈകുന്നതാണ് ചിത്രത്തിന് തിരിച്ചടി ആയിരിക്കുന്നത്. ഇന്ന് നടക്കേണ്ടിയിരുന്ന സെന്‍സര്‍ ബോര്‍ഡ് റിവൈസിങ് കമ്മിറ്റിക്ക് മുമ്പാകെയുള്ള പ്രദര്‍ശനം നീട്ടി.

സ്‌ക്രീനിങ് കമ്മിറ്റി അംഗങ്ങളില്‍ ഒരാള്‍ക്ക് ആരോഗ്യപ്രശ്നമുണ്ടായതിനെത്തുടര്‍ന്നാണ് നടപടികള്‍ മാറ്റിയത്. ഉച്ചയ്ക്ക് രണ്ടിനാണ് ചിത്രം സെന്‍സര്‍ ബോര്‍ഡ് റിവൈസിങ് കമ്മിറ്റിക്ക് മുമ്പാകെ പ്രദര്‍ശിപ്പിക്കേണ്ടിയിരുന്നത്. ചിത്രത്തിന്റെ നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സിന് ഇതുസംബന്ധിച്ച് നിര്‍ദേശം ലഭിച്ചിരുന്നു. എന്നാല്‍, അപ്രതീക്ഷിതമായി ഒരംഗത്തിനുണ്ടായ ആരോഗ്യപ്രശ്നത്തെത്തുടര്‍ന്ന് പ്രദര്‍ശനം മാറ്റുകയായിരുന്നു.

റിവൈസിങ് കമ്മിറ്റിയുടെ അനുമതി ലഭിച്ചാല്‍ വൈകാതെ തന്നെ ചിത്രം തിയേറ്ററിലെത്തിക്കാനായിരുന്നു നിര്‍മാതാക്കളുടെ നീക്കം. ജനുവരി ഒന്‍പതിന് പൊങ്കല്‍ റിലീസായി ചിത്രം തിയേറ്ററിലെത്തേണ്ടതായിരുന്നു. സെന്‍സര്‍ ബോര്‍ഡുമായുള്ള നിയമതര്‍ക്കം കാരണമാണ് റിലീസ് നീണ്ടത്. കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിച്ച ചിത്രത്തിന്റെ സംവിധായകന്‍ എച്ച്. വിനോദ് ആണ്. 'ജനനായകന്‍' തന്റെ അവസാന സിനിമയായിരിക്കും എന്നാണ് വിജയ് അവകാശപ്പെടുന്നത്.

ചി്ത്രത്തിന്റെ റിലീസ് പൊങ്കലിനാണ് നിശ്ചയിച്ചിരുന്നുത.് എന്നാല്‍ ഇത് അനിശ്ചിതമായി നീളുകയാണ്. സുപ്രീം കോടതിവരെ നിര്‍മ്മാതാക്കള്‍ നിയമപോരാട്ടം നടത്തിയെങ്കിലും അനുകൂല തീരുമാനം ഉണ്ടായിട്ടില്ല.

---------------

Hindusthan Samachar / Sreejith S


Latest News