കരസേനയുടെ ദക്ഷിണ കമാൻഡ് മേധാവിയായി ലഫ്റ്റനന്റ് ജനറൽ സന്ദീപ് ജെയിൻ ചുമതലയേറ്റു
Kerala, 01 ഏപ്രില് (H.S.) കരസേനയുടെ ദക്ഷിണ കമാൻഡ് മേധാവിയായി ലഫ്റ്റനന്റ് ജനറൽ സന്ദീപ് ജെയിൻ ചുമതലയേറ്റു കരസേനയുടെ ദക്ഷിണ കമാൻഡിന്റെ ജനറൽ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫായി ലെഫ്റ്റനന്റ് ജനറൽ സന്ദീപ് ജെയിൻ ഇന്ന് (01 ഏപ്രിൽ 2026) ചുമതലയേറ്റു. കരസേന ഉപമേധാ
സന്ദീപ് ജെയിൻ


Kerala, 01 ഏപ്രില് (H.S.)

കരസേനയുടെ ദക്ഷിണ കമാൻഡ് മേധാവിയായി ലഫ്റ്റനന്റ് ജനറൽ സന്ദീപ് ജെയിൻ ചുമതലയേറ്റു

കരസേനയുടെ ദക്ഷിണ കമാൻഡിന്റെ ജനറൽ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫായി ലെഫ്റ്റനന്റ് ജനറൽ സന്ദീപ് ജെയിൻ ഇന്ന് (01 ഏപ്രിൽ 2026) ചുമതലയേറ്റു. കരസേന ഉപമേധാവിയായി ചുമതലയേറ്റ ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്തിൻ്റെ പിൻഗാമിയായിട്ടാണ് അദ്ദേഹം സ്ഥാനമേറ്റത്.

നാഷണൽ ഡിഫൻസ് അക്കാദമിയുടെ പൂർവ്വ വിദ്യാർത്ഥിയായ ലെഫ്റ്റനന്റ് ജനറൽ സന്ദീപ് ജെയിൻ 1988 ജൂണിൽ കരസേനയിലെ മഹർ റെജിമെന്റിൽ കമ്മീഷൻ ചെയ്യപ്പെട്ടു. ഏകദേശം നാല് പതിറ്റാണ്ട് നീണ്ടുനിന്ന വിശിഷ്ടമായ ഔദ്യോഗിക ജീവിതത്തിൽ വൈവിധ്യമാർന്ന പ്രവർത്തന മേഖലകളിലായി വിപുലമായ കമാൻഡ്, സ്റ്റാഫ് നിയമനങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.

സെമി-ഡെവലപ്ഡ് ടെറൈൻസിലെ ഇൻഫൻട്രി ബറ്റാലിയനിലും, ദക്ഷിണ സുഡാനിലെ ഐക്യരാഷ്ട്രസഭയുടെ മിഷനിലും, സ്ട്രൈക്ക് കോർപ്സിലെ ഇൻഫൻട്രി ബ്രിഗേഡിലും, കൗണ്ടർ ഇൻസർജൻസി ഫോഴ്സിലും, വടക്കൻ കമാൻഡിൽ പിവറ്റ് കോർപ്സിലും ജനറൽ ഓഫീസർ നേതൃത്വം വഹിച്ചിട്ടുണ്ട്. ഓപ്പറേഷൻ പവനിലെ പങ്കാളിത്തം, എത്യോപ്യയിലെ ഐക്യരാഷ്ട്രസഭയുടെ ദൗത്യത്തിൽ സൈനിക നിരീക്ഷകനായി സേവനം, ഉയർന്ന പ്രദേശങ്ങളിൽ ഒന്നിലധികം തവണ സേവനമനുഷ്ഠിക്കൽ, നിയന്ത്രണ രേഖയിലും വടക്കുകിഴക്കൻ പ്രദേശങ്ങളിലും കലാപ വിരുദ്ധ പ്രവർത്തനങ്ങൾ എന്നീ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 'കേണൽ ഓഫ് മഹർ റെജിമെൻ്റ് ' കൂടിയാണ് അദ്ദേഹം.

ദക്ഷിണ കമാൻഡിന്റെ കമാൻഡറായി ചുമതലയേൽക്കുന്നതിനുമുമ്പ്, അദ്ദേഹം ദക്ഷിണ കമാൻഡ് ആസ്ഥാനത്ത് ചീഫ് ഓഫ് സ്റ്റാഫ് ആയി സേവനമനുഷ്ഠിച്ചു, അവിടെ അദ്ദേഹം കാര്യശേഷി വികസനം, സേനാ പുനഃസംഘടന, മൊത്തത്തിലുള്ള പ്രവർത്തന തയ്യാറെടുപ്പ് എന്നിവയിൽ ഗണ്യമായ സംഭാവന നൽകി.

ആർമി വാർ കോളേജിലെ ഹയർ കമാൻഡ് കോഴ്സിലും കെനിയയിലെ നാഷണൽ ഡിഫൻസ് കോഴ്സിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. വിശിഷ്ട സേവനത്തിനുള്ള അംഗീകാരമായി അദ്ദേഹത്തിന് അതി വിശിഷ്ട സേവാ മെഡലും സേന മെഡലും ലഭിച്ചിട്ടുണ്ട്.

ദക്ഷിണ കമാൻഡ് മേധാവിയായി ചുമതലയേറ്റ ശേഷം, ലെഫ്റ്റനന്റ് ജനറൽ സന്ദീപ് ജെയിൻ ദക്ഷിണ കമാൻഡ് യുദ്ധ സ്മാരകത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിക്കുകയും ശേഷം ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുകയും ചെയ്തു. മരുഭൂമികൾ, റാൻ ആൻഡ് ക്രീക്ക് സെക്ടർ, തീരപ്രദേശം, ദ്വീപ് പ്രദേശങ്ങൾ, ഉൾനാടുകൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന ഉത്തരവാദിത്ത മേഖലകളിലെ പ്രവർത്തന സന്നദ്ധതയിൽ ദക്ഷിണ കമാൻഡ് തുടർന്നും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംയുക്ത പ്രവർത്തനം, തദ്ദേശീയ ശേഷി വികസനം, സാങ്കേതികവിദ്യ സ്വാംശീകരണം എന്നിവ ശക്തിപ്പെടുത്തുന്നതിന് അദ്ദേഹം ആഹ്വാനം നൽകി. വികസിച്ചുകൊണ്ടിരിക്കുന്ന പ്രവർത്തന വെല്ലുവിളികൾക്ക് അനുസൃതമായി തയ്യാറെടുപ്പ്, പ്രൊഫഷണലിസം, പോരാട്ട സന്നദ്ധത എന്നിവയിൽ ഉയർന്ന നിലവാരം നിലനിർത്താൻ എല്ലാ റാങ്കിലുള്ള ഉദ്യോഗസ്ഥരോടും അദ്ദേഹം നിർദ്ദേശിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News