Enter your Email Address to subscribe to our newsletters

Thiruvananthapuram , 01 ഏപ്രില് (H.S.)
പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിലെ നാലുലക്ഷത്തോളം പേരുമായി ഓഡിയോ ബ്രിഡ്ജിലൂടെ സംവദിക്കുന്നു. വൈകിട്ട് 4.30നാണ് പരിപാടി.
നരേന്ദ്രമോദി ആപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട ആളുകളുടെ ചോദ്യങ്ങള്ക്കും പ്രധാനമന്ത്രി മറുപടി നല്കും. യുവാക്കള്, വനിതകള്, പട്ടികജാതി, പട്ടികവര്ഗ്ഗവിഭാഗത്തില് നിന്നുള്ളവര്, കര്ഷകര്, വിദ്യാര്ത്ഥികള് എന്നിവരാണ് പ്രധാനമന്ത്രിയുമായി സംവദിക്കുന്നത്.
ബിജെപി സംസ്ഥാന വക്താവ് അഡ്വ. ശ്രീപദ്മനാഭന് പരിഭാഷകനായി ദല്ഹിയില് പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും.
വികസിത കേരളത്തിനായുള്ള ആശയങ്ങള് പങ്കുവെയ്ക്കാന് കേരളത്തിലെ ജനങ്ങള്ക്ക് ലഭിക്കുന്ന അവസരമാണിതെന്നും എല്ലാവരും പരിപാടിയില് പങ്കുചേരണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന് രാജീവ് ചന്ദ്രശേഖര് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാലക്കാട്, തൃശൂര് ജില്ലകളില് കഴിഞ്ഞ ദിവസമെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രില് നാലിന് തിരുവല്ല, തിരുവനന്തപുരം എന്നിവിടങ്ങളിലും വീണ്ടും പ്രചാരണത്തിനെത്തുന്നു. ഇതിനിടെയാണ് നവമാധ്യമ മേഖലയിലെ പുതിയ തരംഗമായ ഓഡിയോ ബ്രിഡ്ജിലൂടെ നാലുലക്ഷത്തോളം പേരുമായി പ്രധാനമന്ത്രി സംവദിക്കുന്നത്.
വികസിത കേരളം വികസിത ഭാരതം എന്ന മുദ്രാവാക്യമുയർത്തിയാണ് ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്.. ഇത്തവണ എ പ്ലസ് മണ്ഡലങ്ങളായി കണക്കാക്കുന്ന പലയിടങ്ങളിലും വിജയിക്കുക എന്ന ഉദ്ദേശത്തോടെയാണ് ബിജെപിയുടെ പ്രവർത്തനം
പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ തൃശ്ശൂരിലും പാലക്കാട് എത്തിയപ്പോൾ വൻ ജനാവലിയായിരുന്നു പരിപാടികളിൽ പങ്കെടുത്തത്.. കേരളത്തിൽ എൻഡിഎ നൽകുന്ന ഗ്യാരണ്ടി മോഡിയുടെ ഗ്യാരണ്ടിയാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.. ഈ സാഹചര്യത്തിൽ എംപിയെ അധികാരത്തിൽ വന്നാൽ നിരവധി കേന്ദ്ര പദ്ധതികൾ കേരളത്തിലേക്ക് കൊണ്ടുവരാൻ ആകും എന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ..
കഴിഞ്ഞദിവസം ബിജെപി പുറത്തിറക്കിയ പ്രകടനപത്രികയിൽ എയിംസ്, അതിവേഗ റെയിൽപാത ഉൾപ്പെടെയുള്ള വലിയ വികസന പദ്ധതികൾക്ക് മുൻതൂക്കം നൽകിയിരുന്നു.. നാളെ ജനങ്ങളുമായി സമ്മതിക്കുമ്പോൾ കേരളത്തിൽ മാറ്റം അനിവാര്യമാകേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് മോദി വ്യക്തമാക്കും
നാലാം തീയതി വീണ്ടും നരേന്ദ്രമോദി കേരളത്തിലേക്ക് എത്തുന്നുണ്ട്.. തിരുവനന്തപുരത്തും തിരുവല്ലയിലും ആണ് പ്രധാന പരിപാടികളിൽ അദ്ദേഹം പങ്കെടുക്കുന്നത്.. റോഡ് ഷോ ഉൾപ്പെടെ ഉണ്ടാകുമെന്നാണ് സൂചന.. തിരുവനന്തപുരത്ത് നിയമം മണ്ഡലത്തിൽ രാജീവ് ചന്ദ്രശേഖറിന്റെയും കഴക്കൂട്ടത്ത് വി മുരളീധരന്റെയും പ്രചാരണ പരിപാടികളിൽ അദ്ദേഹം പങ്കെടുത്തേക്കും.. ഈ രണ്ടു മണ്ഡലങ്ങളെയും കണക്ട് ചെയ്താകും റോഡ് ഷോ നടത്തുക.. പ്രധാനമന്ത്രിയുടെ വരവ് സംബന്ധിച്ച ഷെഡ്യൂൾ പുറത്തിറങ്ങിയ ശേഷമേ കൃത്യമായ വിവരം ലഭ്യമാകുകയുള്ളൂ..
---------------
Hindusthan Samachar / CHANDHU CHANDRASEKHAR