നിയമസഭാ തെരഞ്ഞെടുപ്പിൽ മുതിര്ന്ന നേതാവ് കെ സുധാകരന് പോളിങ് ബൂത്തില് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് യുവമോര്ച്ച
Kannur , 11 ഏപ്രില് (H.S.) നിയമസഭാ തെരഞ്ഞെടുപ്പിൽ മുതിര്ന്ന നേതാവ് കെ സുധാകരന് പോളിങ് ബൂത്തില് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് യുവമോര്ച്ച. മുന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരന് അനുയായിക്കൊപ്പമാണ് ബൂത്തില് വോട്ട് ചെയ്തതെന്നും ദൃശ്യങ്ങള് മൊബൈല് ഫോണില്
K sudhakaran


Kannur , 11 ഏപ്രില് (H.S.)

നിയമസഭാ തെരഞ്ഞെടുപ്പിൽ മുതിര്ന്ന നേതാവ് കെ സുധാകരന് പോളിങ് ബൂത്തില് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് യുവമോര്ച്ച. മുന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരന് അനുയായിക്കൊപ്പമാണ് ബൂത്തില് വോട്ട് ചെയ്തതെന്നും ദൃശ്യങ്ങള് മൊബൈല് ഫോണില് പകര്ത്തിയെന്നുമാണ് ആരോപണം. ഇതേത്തുടര്ന്ന് കെ സുധാകരനെതിരേയും കൂടെ ബൂത്തില് കയറിയ കോണ്ഗ്രസ് പ്രവര്ത്തകന് ജയന്ത് ദിനേശിനെതിരെയും യുവമോര്ച്ച ഉപാധ്യക്ഷന് കെ ഷിജില് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്കി.

ദിനേശ് വോട്ട് ചെയ്തതിന് ശേഷം ബൂത്തിലേക്ക് സുധാകരനെ അനുനയിച്ചെന്നും, കോൺഗ്രസ് നേതാവ് വോട്ട് ചെയ്യുമ്പോൾ അദ്ദേഹത്തിൻ്റെ അരികിൽ ദിനേശ് നിന്നുവെന്നും പരാതിയില് പറയുന്നു. സംഭവത്തിൻ്റെ വീഡിയോ ക്ലിപ്പുകൾ ഉള്പ്പെടെയാണ് പരാതിക്കാരന് ജില്ലാ റിട്ടേണിങ് ഓഫിസർക്ക് സമർപ്പിച്ചത്. അന്വേഷണത്തിനും നടപടിക്കും കാത്തിരിക്കുകയാണെന്നും യുവമോർച്ച നേതാക്കൾ പറഞ്ഞു.

പോളിങ് ബൂത്തുകളിലേക്ക് മൊബൈൽ ഫോണുകൾ കൊണ്ടുപോകരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ കർശന നിർദേശം ഉണ്ടായിരുന്നു. കൂടാതെ വോട്ടർമാർക്ക് അവരുടെ ഉപകരണങ്ങൾ പുറത്ത് നിക്ഷേപിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് കേരളത്തില് നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്. മെയ് 4 ന് 140 മണ്ഡലങ്ങളിലെയും ഫലം പ്രഖ്യാപിക്കും.

യുഡിഎഫ് സ്ഥാനാർഥിക്കെതിരെ കേസെടുത്ത് പൊലീസ്

പോളിങ് ബൂത്തിലെ പെരുമാറ്റച്ചട്ടങ്ങള് ലംഘിച്ചതുമായി ബന്ധപ്പെട്ട് അരൂരിലെ യുഡിഎഫ് സ്ഥാനാർഥി ഷാനിമോള് ഉസ്മാനെതിരെയും എല്ഡിഎഫ്, എൻഡിഎ പ്രവർത്തകർക്കെതിരെയും പൊലീസ് കേസെടുത്തു. പോളിങ് ബൂത്തില് നിരോധന ഉത്തരവ് ലംഘിച്ചുവെന്ന് ആരോപിച്ചാണ് ഷാനിക്കെതിരെ പൂച്ചാക്കൽ പൊലീസ് കേസെടുത്തത്. എല്ഡിഎഫ്, എൻഡിഎ പ്രവർത്തകർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. പോളിങ് ബൂത്തില് നിരോധന ഉത്തരവ് ലംഘിച്ചതിനാണ് പൂച്ചാക്കല് പൊലീസിൻ്റെ നടപടി.

വോട്ടിങ് ദിനത്തിൽ പോളിങ് സമയം കഴിഞ്ഞ ശേഷം ബൂത്തില് കയറാൻ ആർക്കും അനുവാദം ഇല്ല എന്ന തെരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കെ അത് ലംഘിച്ചതിനാണ് നടപടി. പെരുമ്പളം സർക്കാർ സൗത്ത് എല്പി സ്കൂളിലെ പോളിങ് സ്റ്റേഷനുള്ളിലേക്ക് ഷാനിമോള് ഉസ്മാനെ കടത്തിവിടാത്തതിനെ ചൊല്ലി സംഘർഷമുണ്ടായിരുന്നു. പോളിങ് സമയത്തിന് ശേഷം പോളിങ് ബൂത്തില് കയറാൻ അനുവദിക്കാത്തതിന്നെ തുടർന്ന് ഷാനിമോള് ഉസ്മാൻ ബൂത്തിന് മുന്നിൽ മൂന്ന് മണിക്കൂറോളം കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.

പോളിങ് സമയം അവസാനിച്ചതിന് ശേഷം ബൂത്തിനകത്തേക്ക് പ്രവേശിക്കാൻ അനുവാദമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ കർശന നിർദേശമുണ്ട്. ആറുമണിക്ക് ശേഷം ബൂത്ത് കോമ്പൗണ്ടിന് പുറത്തുള്ളവരെ അകത്തേക്ക് പ്രവേശിപ്പിക്കാൻ സാധിക്കില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിതിനെത്തുടർന്നാണ് തർക്കങ്ങൾ ആരംഭിച്ചത്. ദീർഘ നേരത്തിന് ശേഷം ബൂത്തിൽ പ്രവേശിപ്പിച്ചെങ്കിലും ഔദ്യോഗിക കൃത്യനിർവഹണം തടപ്പെടുത്തിയതിനാണ് പൊലീസ് കേസ് എടുത്തത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News