സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രകിയ പൂർത്തിയായതോടെ പ്രതിപക്ഷനേതാവ് വി ഡി സതീശൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തമിഴ്നാട്ടിലേക്ക്
Thiruvananthapuram , 11 ഏപ്രില് (H.S.) സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രകിയ പൂർത്തിയായതോടെ പ്രതിപക്ഷനേതാവ് വി ഡി സതീശൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തമിഴ്നാട്ടിലേക്ക്. വിഷുവിന് ശേഷമാവും ഡിഎംകെ നേതൃത്വം നൽകുന്ന മതേതര പുരോഗമന സഖ്യത്തിൽ മത്സരിക്കുന്ന കോൺ
Tamilnadu Assembly election


Thiruvananthapuram , 11 ഏപ്രില് (H.S.)

സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രകിയ പൂർത്തിയായതോടെ പ്രതിപക്ഷനേതാവ് വി ഡി സതീശൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തമിഴ്നാട്ടിലേക്ക്. വിഷുവിന് ശേഷമാവും ഡിഎംകെ നേതൃത്വം നൽകുന്ന മതേതര പുരോഗമന സഖ്യത്തിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തമിഴ്നാട്ടിലേക്ക് പോകുകയെന്നും കൃത്യമായ ഷെഡ്യൂൾ തയ്യാറായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു. അവിടുത്തെ താരപ്രചാരകരുടെ കൂട്ടത്തിലാവും സതീശനും ഉൾപ്പെടുക.

ഡിഎംകെ നേതൃത്വം നൽകുന്ന മതേതര പുരോഗമന സഖ്യത്തിൻ്റെ ഭാഗമായാണ് കോൺഗ്രസ് മത്സരിക്കുന്നത്. സംസ്ഥാനത്തെ 234 അംഗ സഭയിൽ 164 സീറ്റിലാണ് ഡി.എം.കെ. മത്സരിക്കുന്നത്. 70 സീറ്റ് സഖ്യക്ഷികൾക്ക് അനുവദിച്ചു. ഡി.എം.കെയടക്കം 14 കക്ഷികളാണ് ഭരണമുന്നണിയിൽ മത്സരിക്കുന്നത്. കോൺഗ്രസ് (28), ഡി.എം.ഡി.കെ. (10), വി.സി.കെ. (8) സി.പി.എം. (5), സി.പി.ഐ. (5) എം.ഡി.എം.കെ. (4), മുസ്ലിംലീഗ് (2), കെ.എം.ഡി.കെ. (2), എം.എൻ.എം.കെ. (2), മനിതനേയ ജനനായക കക്ഷി (1), മുക്കുളത്തൂർ പുലിപ്പടൈ(1), എസ്.ഡി.പി.ഐ. (1) തമിഴർ ദേശം കക്ഷി (1) എന്നിവരാണ് മത്സരിക്കുന്ന ഘടക കക്ഷികൾ. 11 സീറ്റിൽ ഡി.എം.കെയുടെ ഉദയസൂര്യൻ ചിഹ്നത്തിലാണ് സഖ്യകക്ഷികൾ മത്സരിക്കുന്നത്.

കന്യാകുമാരി ജില്ലയിലെ ആറ് സീറ്റുകളിൽ കിള്ളിയൂർ, വിളവൻകോട്, കൊളച്ചൽ എന്നീ മൂന്ന് സീറ്റിൽ കോൺഗ്രസ് മത്സരിക്കും. ഇതിൽ വിളവൻകോട് സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക സെക്രട്ടറിയും മലയാളിയുമായ ഡോ. ടി.ടി പ്രവീണാണ് സ്ഥാനാർത്ഥി. കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ പുറത്ത് വന്ന തമിഴ്നാട്ടിലെ കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഇവിടെയും ചലനമുണ്ടാക്കിയിരുന്നു. തിരുവനന്തപുരം ജില്ലയിലെ എട്ട് മണ്ഡലങ്ങളിൽ നിർണായക സ്വാധീനമുള്ള സിഎസ്ഐ സഭയുടെ വോട്ട് കൂടി ലക്ഷ്യമിട്ടാണ് പ്രവീണിന് സ്ഥാനാർത്ഥിത്വം നൽകിയതെന്നും സൂചനകളുണ്ടായിരുന്നു.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ച് മണ്ഡലങ്ങളിലാണ് സിപിഎം മത്സരിക്കുന്നത്. നിലവിലെ എംഎൽഎമാർക്കൊപ്പം തന്നെ സംഘടനാ രംഗത്തെ പ്രമുഖരും മത്സര രംഗത്തുണ്ട്. ഗന്ധർവക്കോട്ടൈയിൽ നിലവിലെ എംഎൽഎ ആയ എം. ചിന്നദുരൈയെ ആണ് സ്ഥാനാർഥി. കീഴ്വേളൂരിൽ ഡി. ലത മത്സരിക്കും. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ നാഗപട്ടണം ജില്ലാ സെക്രട്ടറിയാണ് ലത. പത്മനാഭപുരത്ത് കന്യാകുമാരി ജില്ലാ സെക്രട്ടറി ആർ. ചെല്ലസാമി ജനവിധി തേടും. പഴനിയിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും കർഷക സംഘം നേതാവുമായ എൻ. പാണ്ടിയാണ് സ്ഥാനാർഥി. തിരുവൊറ്റിയൂരിൽ സിഐടിയു നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ എൽ. സുന്ദരരാജനാണ് മത്സരിക്കുന്നത്.

ഡിഎംകെയുടെ മതേതര പുരോഗമന സഖ്യത്തിന് പുറമേ എഐഎഡിഎംകെ- ബിജെപി സഖ്യവും നടൻ വിജയ് നേതൃത്വം നൽകുന്ന ടിവികെയും സീമാൻ നേതൃതവം നൽകുന്ന നാം തമിളർ കക്ഷിയുമാണ് പ്രധാനമായും തെരഞ്ഞെടുപ്പ് പോരാട്ടം നടത്തുന്നത്.

കോൺഗ്രസ് സ്ഥാനാർഥിപട്ടിക

ദുരൈ ചന്ദ്രശേഖർ- പോന്നേരി (എസ്.സി),ജെഎംഎച്ച് അസ്സാൻ മൗലാന-വേളാച്ചേരി,കെ സെൽവപെരുന്തഗൈ-ശ്രീപെരുമ്പത്തൂർ (എസ്.സി),എ എം മുനിരതിനം- ഷോളിംഗൂർ,ആർ കുപ്പുസാമി- ഉത്തംഗരൈ (എസ്.സി),ഡോ. എ ചെല്ല കുമാർ- കൃഷ്ണഗിരി,ജികെഎം തമിഴ് കുമാരൻ- പെണ്ണഗരം,എസ് കെ അർത്തനാരി- അറ്റൂർ(എസ്.സി),ഗോപിനാഥ് പളനിയപ്പൻ- ഈറോഡ് (ഈസ്റ്റ്),ബി രാമചന്ദ്രൻ- ഉദഗമണ്ഡലം,കെ പി സൂര്യ പ്രകാശ്- കാവുണ്ടമ്പാളയം,മിസ് വി ശ്രിനിതി നായിഡു- സിംഗനല്ലൂർ,എം വിചു ലെനിൻ പ്രസാത്- തുറയ്യൂർ (എസ്.സി),എ എസ് ചന്ദ്രശേഖരൻ- കടലൂർ,ജമാൽ യൂനുസ് മുഹമ്മദ്- മയിലാടുതുറൈ,ടി രാമചന്ദ്രൻ- അറന്താങ്ങി,എസ് മാങ്കുടി- കാരൈക്കുടി,ടി ശരവണ കുമാർ- ഉസിലാമ്പട്ടി,ഗണേശൻ അശോകൻ- ശിവകാശി,രാമ കരുമാണിക്കം- തിരുവാടനൈ,എസ് ഊർവസി അമൃതരാജ്- ശ്രീവൈകുണ്ടം,സംഗൈ ഗണേശൻ- ശങ്കരൻകോവിൽ (എസ്.സി),വി പി ദുരൈ -അമ്പാസമുദ്രം,റൂബി മനോഹരൻ- നാങ്കുനേരി,ഡോ. തരഗൈ കത്ബർട്ട്- കൊളച്ചൽ,ഡോ. ടി ടി പ്രവീൺ -വിളവൻകോട്അഡ്വ. എസ് രാജേഷ് കുമാർ- കിള്ളിയൂർ

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News