അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ ബിഡിഎസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്ന് എബിവിപി.
Kannur , 12 ഏപ്രില് (H.S.) അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ ബിഡിഎസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്ന് എബിവിപി. കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥിയായ തിരുവനന്തപുരം സ്വദേശി നിതിൻ രാജിന്റെ ആത്മഹത്യയിൽ സമഗ്ര അന്വ
ABVP


Kannur , 12 ഏപ്രില് (H.S.)

അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ ബിഡിഎസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്ന് എബിവിപി. കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥിയായ തിരുവനന്തപുരം സ്വദേശി നിതിൻ രാജിന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാവണമെന്നും എബിവിപി ദേശീയ നിർവാഹക സമിതി അംഗം കല്യാണി ചന്ദ്രൻ.

അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ അധ്യാപകരിൽ നിന്നും ജാതി വിവേചനത്തിന്റെ പേരിലും നിറത്തിന്റെ പേരിലും അധിക്ഷേപിക്കപ്പെട്ടതിനാലാണ് ഒന്നാംവർഷ വിദ്യാർഥിയായ നിതിൻ രാജ് ആത്മഹത്യ ചെയ്തത്, നിതിൻ്റെ രക്ഷിതാക്കളേയും ഇതേ അധ്യാപകർ അധിക്ഷേപിച്ചിരുന്നു.

നൂറ് ശതമാനം സാക്ഷരതയുടെ പേരിൽ പ്രശംസിക്കപ്പെടുന്ന കേരളത്തിലെ വിദ്യാഭ്യാസ സംവിധാനത്തിൽ ഇത്തരം ഗുരുതരമായ വിഷയങ്ങളും ഉയർന്നുവരുന്നത് ഗൗരവകരമാണ്.

ഇവ സൂക്ഷ്മമായി പരിശോധിക്കാനോ, നിരീക്ഷിക്കാനോ, പരിഹരിക്കാനോ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ വകുപ്പിനും കഴിയാത്തത് പ്രതിഷേധാർഹമാണ്.

കോളേജിലെ വിദ്യാർഥികൾക്ക് പഠിക്കുവാനുള്ള സാഹചര്യവും അവസരവും ഒരുക്കേണ്ട അധ്യാപകരിൽ നിന്നും തന്നെ ഇത്തരം വിവേചനം അനുഭവിക്കേണ്ടിവരുന്നത് കേരള സംസ്ഥാനത്തിന് തന്നെ ലജ്ജാവഹമാണ്.

നിലവിൽ അനാട്ടമി വിഭാഗം മേധാവി ഡോ. എം കെ റാമിനെയും, അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ സംഗീതയെയും കോളേജിൽ നിന്നും സസ്പെൻഡ് ചെയ്തിരിക്കുന്നതിലൂടെ മാത്രം നിധിന് നീതി ലഭിക്കുകയില്ല, ഇതിൽ സമഗ്രമായ അന്വേഷണവും കർശന നടപടിയും അനിവാര്യമാണെന്നും അദ്ദേഹം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

ക്യാമ്പസുകളിലേക്ക് ജാതിവെറി പരത്തുന്നവരെ മതനിരപേക്ഷ കേരളം ശക്തമായി കൈകാര്യം ചെയ്യണമെന്ന് എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് ആവശ്യപ്പെട്ടു..

അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥിയുടെ മരണത്തിന് ഉത്തരവാദികളായവർ ക്കെതിരെ സമഗ്രമായ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണം. ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥിയായ നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം അതീവ ദൗർഭാഗ്യകരമാണ്.

നിതിൻ രാജിന്റെ മരണത്തിന് പിന്നിൽ വകുപ്പ് മേധാവി(HOD) ഉൾപ്പെടെയുള്ള ചില അധ്യാപകരുടെ നിരന്തരമായ ജാതി അധിക്ഷേപവും മാനസിക പീഡനവുമാണെന്ന കുടുംബത്തിന്റെ വെളിപ്പെടുത്തൽ ഏറെ ഗൗരവകരമായ ഒന്നാണ്. ക്യാമ്പസുകളിൽ വിദ്യാർത്ഥികൾക്ക് തണലാകേണ്ട അധ്യാപകർ തന്നെ ജാതി വിവേചനത്തിന് നേതൃത്വം നൽകുന്നത് സാംസ്കാരിക കേരളത്തിന് അപമാനമാണ്.

രോഹിത് ആക്ട് നടപ്പിലാക്കണമെന്നും ക്യാമ്പസുകളിലെ ജാതി വിവേചനത്തിൽ കർശന നടപടികൾ സ്വീകരിക്കണമെന്ന രാജീവ്യാപകമായ ആവശ്യത്തെ അംഗീകരിക്കാൻ ബി.ജെ.പി നേതൃത്വം നൽകുന്ന കേന്ദ്ര ഗവൺമെൻ്റ് ഇതുവരെ തയ്യാറായിട്ടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജാതി വിവേചനം നേരിടേണ്ടി വരുന്ന വിദ്യാർത്ഥികളുടെ എണ്ണം അനുദിനം വർദ്ധിക്കുന്നു. ഇതിൻ്റെ തുടർച്ച ഇവിടെയും കാണുന്നത് കേരളം പോലെ മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഒരു സമൂഹത്തിന് ആശാസ്യമല്ല. അതുകൊണ്ടുതന്നെ ഇത്തരം പ്രവണതകൾ നമ്മുടെ നാട്ടിൽ അനുവദിക്കാൻ കഴിയില്ല. വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ കുറ്റക്കാരായ മുഴുവൻ ആളുകൾക്കും എതിരെ കർശന നടപടി സ്വീകരിക്കുന്നത് വരെ SFI അതിശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നും ശിവപ്രസാദ് ഫേസ്ബുക്ക് പേജിൽ പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News