നിയമസഭാ തിരഞ്ഞെടുപ്പ് : വോട്ടിങ്യ യന്ത്രങ്ങൾ വഴിയുള്ള പോളിങ് 78.27 ശതമാനമായി രേഖപ്പെടുത്തി
Kerala, 13 ഏപ്രില് (H.S.) കേരള നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ പോളിങ് കണക്കുകൾ പുറത്തുവിട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ. വോട്ടിങ് യന്ത്രങ്ങൾ വഴിയുള്ള പോളിങ് 78.27 ശതമാനമായി രേഖപ്പെടുത്തി. വീട്ടിലെ വോട്ടിങ് സംവിധാനത്തിന് വൻ സ്വീകാര്യതയാണ്
രത്തൻ യു കേൾക്കർ


Kerala, 13 ഏപ്രില് (H.S.)

കേരള നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ പോളിങ് കണക്കുകൾ പുറത്തുവിട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ. വോട്ടിങ് യന്ത്രങ്ങൾ വഴിയുള്ള പോളിങ് 78.27 ശതമാനമായി രേഖപ്പെടുത്തി. വീട്ടിലെ വോട്ടിങ് സംവിധാനത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. 96.72 ശതമാനം പേരാണ് വീട്ടിലിരുന്ന് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത്. പോളിങ് ഏകദേശം 79.63 ശതമാനം ആകുമെന്നും കേല്ക്കര് വ്യക്തമാക്കി.

സർവീസ് വോട്ടുകളുടെയും തപാൽ വോട്ടുകളുടെയും പൂർണരൂപം ഇനിയും ലഭ്യമാകാനുണ്ട്. വോട്ട് എണ്ണുന്ന ദിവസം വരെ ഇവ സ്വീകരിക്കുന്നതാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. മുതിര്ന്ന പൗരന്മാരുടെ വോട്ട് 1, 45,604 ആണ്. സര്വീസസ് വോട്ട് 53, 984 ആണ്. എല്ലാ സർവീസ് വോട്ടർമാർക്കും ഇലക്ട്രോണിക് പോസ്റ്റൽ ബാലറ്റുകൾ അയച്ചിട്ടുണ്ട്. ഇവ തിരികെ എത്തുന്നതനുസരിച്ച് അന്തിമ പോളിങ് ശതമാനത്തിൽ നേരിയ മാറ്റങ്ങൾ വന്നേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.1,13,03,410 സ്ത്രീകള് വോട്ട് രേഖപ്പെടുത്തി. ബൂത്തിലെത്തി വോട്ട് ചെയ്ത പുരുഷന്മാരുടെ എണ്ണം 99,400,379 ആണ്.

തെരഞ്ഞെടുപ്പ് കഴിഞ്ഞ് അഞ്ചു ദിവസം പിന്നിട്ടിട്ടും സംസ്ഥാന ഇലക്ഷൻ കമ്മീഷൻ വോട്ടിംഗ് സംബന്ധിച്ച വിശദമായ വിവരങ്ങൾ പുറത്തുവിടാത്തതിൽ വിമർശനമുയർന്നിരുന്നു..

സാധാരണ വോട്ടെടുപ്പ് കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ വാർഡ് തലം മുതലുള്ള കണക്കുകൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ് എന്നാൽ ഇത്തവണ അഞ്ചുദിവസമായിട്ടും കണക്കുകൾ പുറത്തുവിടാത്തതാണ് വിവാദമായത്.. കണക്കുകൾ പുറത്തുവിടുന്ന ആവശ്യപ്പെട്ട് രാഷ്ട്രീയപാർട്ടികൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് അയച്ചിരുന്നു.. എന്നാൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആണ് കണക്കുകൾ പുറത്തുവിടുന്നത് എന്നായിരുന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആദ്യവാദം.. എന്നാൽ മുൻ വർഷങ്ങളിൽ എല്ലാം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആണ് ഈ കണക്കുകൾ അവരുടെ വെബ്സൈറ്റിൽ പുറത്ത് വിട്ടിരുന്നത്..

ഇത്തവണ കടുത്ത ത്രികോണ മത്സരം നടന്ന സാഹചര്യത്തിൽ വോട്ടിംഗ് ശതമാനം മാത്രം വച്ച് വിജയ് സാധ്യത കൽപ്പിക്കാൻ കഴിയാത്ത അവസ്ഥയിലാണ് രാഷ്ട്രീയപാർട്ടികൾ.. ഈ സാഹചര്യത്തിൽ വാർഡ് അടിസ്ഥാനം മുതലുള്ള കണക്കുകൾ കിട്ടിയാലേ ജയപരാജയങ്ങൾ സംബന്ധിച്ച് ചർച്ചകളിലേയ്ക്ക് രാഷ്ട്രീയപാർട്ടികൾക്ക് കടക്കാൻ കഴിയുകയുള്ളൂ.. ഇതിനാലാണ് കണക്കുകൾ പുറത്തുവിടാൻ നിരന്തരം രാഷ്ട്രീയപാർട്ടികൾ ആവശ്യപ്പെട്ടുകൊണ്ടിരുന്നത്..

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News