Enter your Email Address to subscribe to our newsletters

Thiruvananthapuram ,4 ഏപ്രില്‍ (H.S.)
സംസ്ഥാനത്തെ സ്കൂളുകളിൽ അഞ്ച് മുതൽ ഒമ്പത് വരെ ക്ലാസുകളിലെ വിദ്യാർഥികളിൽ വാർഷിക പരീക്ഷയിൽ മിനിമം മാർക്ക് നേടാത്തവർക്ക് 20 മുതൽ 27 വരെ പഠന പിന്തുണ ക്ലാസ് നൽകും.
വിദ്യാഭ്യാസ ഗുണമേന്മ സമിതി യോഗത്തിലാണ് തീരുമാനം. ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ അധ്യാപകരുടെ അവധിക്കാല പരിശീലനം മെയ് 16 മുതൽ 30 വരെ നടത്തും.
പ്ലസ് വൺ അധ്യാപകരുടെ പരിശീലനം ഓൺലൈൻ ആയിരിക്കും. സ്‌കൂൾ ഫിറ്റ്‌നസിന് കെ എസ് ഇ ബിയിൽ നിന്നടക്കം സർട്ടിഫിക്കറ്റ് ആവശ്യമുണ്ട്.
---------------
Hindusthan Samachar / Sreejith S