സ്വര്ണവിലയില് ഇന്ന് ആശ്വാസത്തിന് വകയില്ല.
Thiruvananthapuram , 14 ഏപ്രില് (H.S.) സ്വര്ണവിലയില് ഇന്ന് ആശ്വാസത്തിന് വകയില്ല. കഴിഞ്ഞ ദിവസം വില കുറഞ്ഞ സ്വര്ണം ഇന്ന് കുതിച്ച് ഉയര്ന്നു. ഒറ്റയടിക്ക് 1,080 രൂപയാണ് പവന് വര്ധിച്ചത്. ഇതോടെ ഒരു പവന് സ്വര്ണത്തിന് 1,12,880 ആയി. ഒരു ഗ്രാം സ്വര്ണത്തിന് 1
Gold rate increased


Thiruvananthapuram , 14 ഏപ്രില് (H.S.)

സ്വര്ണവിലയില് ഇന്ന് ആശ്വാസത്തിന് വകയില്ല. കഴിഞ്ഞ ദിവസം വില കുറഞ്ഞ സ്വര്ണം ഇന്ന് കുതിച്ച് ഉയര്ന്നു. ഒറ്റയടിക്ക് 1,080 രൂപയാണ് പവന് വര്ധിച്ചത്. ഇതോടെ ഒരു പവന് സ്വര്ണത്തിന് 1,12,880 ആയി. ഒരു ഗ്രാം സ്വര്ണത്തിന് 135 രൂപ കൂടി 14,110 രൂപയായി. ഇന്നലെ പവന് 280 രൂപ കുറഞ്ഞ് വില 1,11,800 ലെത്തിയിരുന്നു.

18 കാരറ്റ് സ്വർണം ഗ്രാമിന് 110 രൂപ കൂടി 11,595 രൂപയായി. പവനാകട്ടെ 92,760 രൂപയുമാണ് ഇന്നത്തെ വില. അതേസമയം 14 കാരറ്റ് സ്വർണം ഗ്രാമിന് 85 രൂപ കൂടി 9,030 രൂപയായി. പവന് 72,240 രൂപയുമാണ് വിപണി വില. 9 കാരറ്റ് ഗ്രാമിന് 55 രൂപ കൂടി 5,820 രൂപയും പവന് 46,60 രൂപയുമായി. വെള്ളി ഒരു ഗ്രാമിന് 255 രൂപയും പത്ത് ഗ്രാമിന് 2,550 രൂപയുമാണ് വിപണി വില.

നിലവിൽ ഒരു പവൻ വാങ്ങാൻ പണിക്കൂലിയും ജിഎസ്ടി ചാർജുമടക്കം ഒന്നര ലക്ഷത്തോളം രൂപ നൽകേണ്ടി വരും. പശ്ചിമേഷ്യൻ സംഘർഷമാണ് സ്വര്ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങള്. ഇറാനും ഇസ്രയേലും തമ്മിലുള്ള യുദ്ധവുമായി ബന്ധപ്പെട്ട് താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചർച്ചകൾ കഴിഞ്ഞ ദിവസം പരാജയപ്പെട്ടു. എന്നാല് ഇന്ന് ചര്ച്ചകള് നടക്കാന് സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകള് പുറത്ത് വന്നെങ്കിലും വില കുതിച്ച് ഉയരുകയാണ് ചെയ്തത്.

അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര നീക്കങ്ങൾ ആഗോള വിപണിയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുന്ന പശ്ചാത്തലത്തിൽ സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുമെന്ന് വിദ്ധർ അഭിപ്രായപ്പെടുന്നു. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വെടിനിർത്തൽ നീട്ടിയത് ദിവസങ്ങൾക്ക് മുൻപ് സ്വർണവിലയിൽ വലിയ മുന്നേറ്റമുണ്ടാക്കിയിരുന്നു.

എണ്ണവില കൂടുന്നതും കുറയുന്നതും സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്. അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്കുകളിൽ വരുത്തുന്ന മാറ്റങ്ങളും രാജ്യാന്തര തലത്തിൽ സ്വർണവിലയിൽ പ്രതിഫലിക്കാറുണ്ട്. ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണ വിലയിലെ റെക്കോർഡ്. ഡിസംബർ 23നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News