Enter your Email Address to subscribe to our newsletters

Kolkata , 14 ഏപ്രില് (H.S.)
പശ്ചിമ ബംഗാള് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായിബിജെപിക്കെതിരെ രൂക്ഷവിമര്ശനവുമായി തൃണമൂല് കോണ്ഗ്രസ് അധ്യക്ഷ മമത ബാനർജി. തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളിലെ എസ്ഐആര് രീതികളില് പശ്ചിമ ബംഗാളിന് വേണ്ടി മാത്രം ബിജെപി ചില പ്രത്യേക പദങ്ങള് എഴുതി ചേര്ത്തുെവന്നാണ് മമതയുടെ പ്രധാന ആരോപണം. ബിഹാറിലെ നടപടി ക്രമങ്ങളില് ഇല്ലാത്ത പദങ്ങള് ബംഗാളില് മാത്രം ഉള്പ്പെടുത്തിയത് ബിജെപിക്ക് രാഷ്ട്രീയ ലാഭമുണ്ടാക്കാനാണെന്ന് അവര് കുറ്റപ്പെടുത്തി. യുക്തിപരമായ പൊരുത്തക്കേട് എന്നത് തെരഞ്ഞെടുപ്പ് കമ്മിഷൻ ചട്ടക്കൂടിന് കീഴിൽ അംഗീകരിക്കപ്പെട്ട പദമല്ലെന്നും, പശ്ചിമ ബംഗാളിൽ ബിജെപിക്ക് ഗുണം ചെയ്യുന്നതിനായി തിരുകികയറ്റിയതാണെന്നും മമത ചൂണ്ടിക്കാട്ടി.
ബിജെപിയെപ്പോലുള്ള ഒരു വൃത്തികെട്ട പാർട്ടിയെ താൻ കണ്ടിട്ടില്ലെന്ന് പിംഗ്ലയിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്ത് മമത പറഞ്ഞു. ബംഗാള് നിയമസഭ തെരഞ്ഞെടുപ്പില് ബിജെപിക്കെതിരെ വോട്ട് ചെയ്യാൻ മമത ജനങ്ങളോട് ആഹ്വാനം ചെയ്തു. ബിജെപി നിങ്ങളിൽ നിന്ന് എല്ലാം തട്ടിയെടുത്തു. അതിനെതിരെ വോട്ട് ചെയ്യുക എന്നതാണ് പ്രതികാരം ചെയ്യാനുള്ള നിങ്ങളുടെ ഏക മാർഗം അവര് വ്യക്തമാക്കി. ഉത്തർപ്രദേശുമായും ബിഹാറുമായും നേരിട്ട് റെയിൽവേ ബന്ധമു ള്ള സ്ഥലങ്ങള് കേന്ദ്രീകരിച്ച് ബിജെപി റാലികൾ സംഘടിപ്പിക്കുകയാണെന്നും അവർ ആരോപിച്ചു.
294 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രിൽ 23 നും 29 നും രണ്ട് ഘട്ടങ്ങളായി നടക്കും, മെയ് 4 ന് വോട്ടെണ്ണൽ നടക്കും.
എസ്ഐആർ രാജ്യത്തെ വൻ തട്ടിപ്പെന്ന് മമത ബാനര്ജി
ബംഗാളിലെ തെരഞ്ഞെടുപ്പിന് മുമ്പ് ടിഎംസിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ബിജെപി 1000 കോടിയുടെ കാരാർ ഒപ്പിട്ടുവെന്ന് മമത കഴിഞ്ഞ ദിവസം ആരോപിച്ചു. ബങ്കൂര ജില്ലയിലെ ഒണ്ടയിൽ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നടന്ന റാലിയിലാണി ഇക്കാര്യം പറഞ്ഞത്. ആം ജനത ഉന്നയൻ പാർട്ടി തലവനായ ഹുമയൂൺ കബീർ തന്നെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ സുവേന്ദു അധികാരി ഉൾപ്പെടെയുള്ള ബിജെപി നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതായി മമത ആരോപിച്ചു.
ടിഎംസിയെ പരാജയപ്പെടുത്താൻ ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കാൻ 1,000 കോടി രൂപയുടെ കരാറിൻ്റെ മുൻകൂർ തുകയായ 200 കോടി സ്വീകരിച്ചതായി പറയുന്ന വൈറൽ വീഡിയോയെ കുറിച്ചും മമത പരാമർശിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി വോട്ടർമാർക്ക് കൈക്കൂലി നൽകിയെന്നും ആരോപണം. തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി വോട്ടർമാർക്ക് കൈകൂലി നൽകുന്നു. എന്നാൽ വോട്ടെടുപ്പ് കഴിഞ്ഞയുടെനെ അവർ നൽകിയ വാഗ്ദാനങ്ങൾ അവർ മറക്കും. അടുത്തിടെ തെരഞ്ഞെടുപ്പ് നടന്ന ബിഹാറിലും അത് പ്രകടമാണ്, മമത പറഞ്ഞു,.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR