ഉത്തര്പ്രദേശില് ഭീകര പ്രവർത്തന ഗൂഢാലോചന കേസിൽ അൽ ഖ്വയ്ദുമായി ബന്ധമുള്ള മൂന്ന് പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു
Lucknow, 14 ഏപ്രില് (H.S.) ഉത്തര്പ്രദേശില് ഭീകര പ്രവർത്തന ഗൂഢാലോചന കേസിൽ അൽ ഖ്വയ്ദുമായി ബന്ധമുള്ള മൂന്ന് പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ലഖ്നൗവിലെ എൻഐഎ/എടിഎസ് പ്രത്യേക കോടതിയാണ് ജീവപര്യന്തം തടവ് വിധിച്ചത്. പ്രതികളായ മിൻഹാജ്, മസ്രുദ്ദീൻ, ത
NIA SPECIAL COURT LUCKNOW


Lucknow, 14 ഏപ്രില് (H.S.)

ഉത്തര്പ്രദേശില് ഭീകര പ്രവർത്തന ഗൂഢാലോചന കേസിൽ അൽ ഖ്വയ്ദുമായി ബന്ധമുള്ള മൂന്ന് പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ലഖ്നൗവിലെ എൻഐഎ/എടിഎസ് പ്രത്യേക കോടതിയാണ് ജീവപര്യന്തം തടവ് വിധിച്ചത്. പ്രതികളായ മിൻഹാജ്, മസ്രുദ്ദീൻ, തൗഹീദ് എന്നിവർ അൻസാർ ഗസ്വത്-ഉൽ-ഹിന്ദ് ശൃംഖലയുമായി ബന്ധമുള്ളവരാണെന്ന് തിങ്കളാഴ്ച ഉദ്യോഗസ്ഥർ പറഞ്ഞു.

കേസ് വിശദാംശങ്ങൾ പ്രകാരം, 2021 ജൂലൈ 11 നാണ് ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) ദുബഗ്ഗ പ്രദേശത്ത് നിന്ന് മിൻഹാജിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ മസ്രുദ്ദീനെയും തൗഹീദിനെയും കണ്ടെത്തി അറസ്റ്റ് ചെയ്തു. മിൻഹാജിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന നിരവധി സ്ഫോടക വസ്തുക്കളും ആയുധങ്ങളും കണ്ടെടുത്തു. കണ്ടെത്തിയ വസ്തുക്കളിൽ ഒരു കുക്കർ ബോംബും ഉൾപ്പെട്ടിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

2021 ഓഗസ്റ്റ് 15 ഓടെ ഉത്തർപ്രദേശിൽ വൻ സ്ഫോടനങ്ങൾ നടത്താൻ മൂവരും പദ്ധതിയിട്ടിരുന്നതായി അന്വേഷണ ഏജൻസികൾ പറഞ്ഞു. ചാവേറാക്രമണത്തിന് അവർ തയ്യാറെടുപ്പുകൾ നടത്തുകയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. അഫ്ഗാനിസ്ഥാൻ-പാകിസ്ഥാൻ അതിർത്തിയിൽ പ്രവർത്തിക്കുന്ന അൽ-ഖ്വയ്ദയുടെ പ്രധാന അംഗമായ ഉമർ ഹൽമാണ്ടിയെക്കുറിച്ച് ഉത്തർപ്രദേശ് എടിഎസിന് സൂചന ലഭിച്ചു, സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മിഥിലേഷ് കുമാർ സിംഗ് പറഞ്ഞു.

അൽ- ഖ്വയ്ദയുടെ മുതിർന്ന നേതാവ് ഉമർ ഹൽമാണ്ടിയുടെ നിർദേശപ്രകാരമാണ് പ്രതികൾ നീങ്ങിയതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. ഇന്ത്യയിൽ ഭീകര സംഘടനകളെ റിക്രൂട്ട് ചെയ്യുന്നതിലെയും ശക്തിപ്പെടുത്തുന്നതിലെയും പ്രധാന കണ്ണിയാണ് ഉമർ ഹൽമാണ്ടി. രാമക്ഷേത്ര വിധിയെത്തുടർന്ന് സംസ്ഥാനത്തും രാജ്യത്തുടനീളവും അശാന്തി പടർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഗൂഢാലോചന നടന്നതെന്ന് ഏജൻസികൾ കണ്ടെത്തി. 2021 ഓഗസ്റ്റ് 15 ന് രൂപീകരിച്ച അൽ-ഖ്വയ്ദയുടെ അനുബന്ധ സംഘടനയായ 'അൻസാർ ഗജ്വത്തുൽ ഹിന്ദ്' (എജിഎച്ച്) നെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചിരുന്നു.

ഇവർ പങ്കിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഗൂഢാലോചനയിൽ പങ്കാളികളായവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊവിഡ്-19 കാലത്തെ നിയന്ത്രണങ്ങളെ തുടർന്ന് പ്രതികൾ പ്രധാനമായും ഓൺലൈൻ ആശയവിനിമയമാണ് നടത്തിയിരുന്നത്. പ്രതികളെ പടികൂടിയ സമയത്ത് സംഘത്തിൻ്റെ മൊബൈൽ ഫോണുകൾ പരിശോധനയ്ക്ക് വിധേയമാക്കി. പ്രതികൾ നടത്തിയ ചാറ്റുകൾ പരിശോധിച്ചതിലൂടെ കൂടുതൽ നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചു. ഇത് അന്വേഷണത്തിലും വലിയ പങ്ക് വഹിച്ചു.

പ്രോസിക്യൂഷൻ 42 സാക്ഷികളെയും 149 രേഖകളും ഹാജരാക്കി. കഴിഞ്ഞ വർഷം നവംബറിൽ അൽ-ഖ്വയ്ദയുമായി ബന്ധപ്പെട്ട ഭീകര ഗൂഢാലോചന കേസിൽ രണ്ട് പ്രതികളെ കൂടി എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ലഖ്നൗ നിവാസികളായ മുസ്തകീമിനെയും ഷക്കീലിനെയും ഐപിസി സെക്ഷൻ 120 ബി, ആയുധ നിയമത്തിലെ സെക്ഷൻ 25 (1 ബി) (എ) പ്രകാരം എൻഐഎ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി. ലഖ്നൗവിലെ പ്രത്യേക കോടതി ഇരുവർക്കും 20 മാസം തടവ് ശിക്ഷ വിധിച്ചു. ഓരോരുത്തർക്കും 5000 രൂപ പിഴയും വിധിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News