Enter your Email Address to subscribe to our newsletters

Thiruvananthapuram, 14 ഏപ്രില്‍ (H.S.)
_തിരുവനന്തപുരം:_
അധ്യാപകരുടെ ജാതീയ അധിക്ഷേപത്തില്‍ മനംനൊന്ത് ജീവനൊടുക്കിയ അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ കുടുംബത്തിന് വീട് നിര്‍മ്മിക്കാനുള്ള പണത്തിന്റെ ആദ്യ ഗഡു കൈമാറി. പ്രതിപക്ഷ നേതാവിന്റെ നിര്‍ദ്ദേശ പ്രകാരം അരുവിക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.എസ് ശിവകുമാറാണ് 5 ലക്ഷം രൂപയുടെ ചെക്ക് നിതിന്റെ മാതാപിക്കളെ ഏല്‍പ്പിച്ചത്.
നിതിന്റെ രാജിന്റെ നെടുമങ്ങാട് ഉഴമലയ്ക്കലെ വീട്ടില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തിങ്കളാഴ്ച സന്ദര്‍ശനം നടത്തിയിരുന്നു. സ്വന്തമായി വീടില്ലാത്ത ആ കുടുംബത്തിന് വീടു നിര്‍മ്മിക്കുന്നതിനുള്ള സഹായം നല്‍കാമെന്ന് പ്രതിപക്ഷ നേതാവ് നിതിന്റെ മാതാപിതാക്കള്‍ക്ക് ഉറപ്പും നല്‍കി. അതേത്തുടര്‍ന്നാണ് ഇന്ന് ആദ്യ ഗഡു കൈമാറിയത്. വീട് നിര്‍മ്മാണം ആരംഭിക്കുമ്പോള്‍ ആവശ്യമായ ബാക്കി തുക കൂടി കൈമാറും.
---------------
Hindusthan Samachar / Sreejith S