തെരഞ്ഞെടുപ്പിന് ദിവസങ്ങള് മാത്രം ബാക്കി നില്ക്കേ തമിഴ്നാട്ടില് വനിതാ ശാക്തീകരണത്തിന് പ്രാമുഖ്യം നല്കിയുള്ള പ്രകടന പത്രിക പുറത്തിറക്കി ബിജെപി
Chennai , 14 ഏപ്രില് (H.S.) തെരഞ്ഞെടുപ്പിന് ദിവസങ്ങള് മാത്രം ബാക്കി നില്ക്കേ തമിഴ്നാട്ടില് വനിതാ ശാക്തീകരണത്തിന് പ്രാമുഖ്യം നല്കിയുള്ള പ്രകടന പത്രിക പുറത്തിറക്കി ബിജെപി. സംസ്ഥാനത്ത് എന്ഡിഎ മുന്നണിയില് അണ്ണാ ഡിഎംകെ യുമായി ചേര്ന്ന് മല്സരിക്കുന്ന ബിജ
Tamilnadu Assembly election


Chennai , 14 ഏപ്രില് (H.S.)

തെരഞ്ഞെടുപ്പിന് ദിവസങ്ങള് മാത്രം ബാക്കി നില്ക്കേ തമിഴ്നാട്ടില് വനിതാ ശാക്തീകരണത്തിന് പ്രാമുഖ്യം നല്കിയുള്ള പ്രകടന പത്രിക പുറത്തിറക്കി ബിജെപി. സംസ്ഥാനത്ത് എന്ഡിഎ മുന്നണിയില് അണ്ണാ ഡിഎംകെ യുമായി ചേര്ന്ന് മല്സരിക്കുന്ന ബിജെപി സ്ഥാനാര്ഥികള് 27 സീറ്റുകളിലാണ് പോരിനിറങ്ങുന്നത്. നേരത്തേ അണ്ണാ ഡിഎംകെ പുറത്തിറക്കിയ പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു ഗൃഹനാഥകളായ എല്ലാ വനിതകള്ക്കും 2000 രൂപ പ്രതിമാസം സഹായം നല്കുമെന്നത്. അത് ബിജെപിയും പ്രകടന പത്രികയില് ആവര്ത്തിച്ചു.

എല്ലാ കുടുംബങ്ങള്ക്കും വര്ഷത്തിലൊരിക്കല് 10000 രൂപ സഹായം എന്നതാണ് മറ്റൊരു ശ്രദ്ധേയ വാഗ്ദാനം. പൊങ്കലിനും തമിഴ് പുതുവര്ഷത്തിനും ദീപാവലിക്കും മൂന്ന് സൗജന്യ എല്പിജി സിലിണ്ടറുകള് സംസ്ഥാനത്തെ മുഴുവന് ഗ്യാസ് ഉപഭോക്താക്കള്ക്കും നല്കുമെന്ന് ബിജെപി പ്രകടന പത്രിക ഉറപ്പു നല്കുന്നു.

സ്ത്രീകള്ക്കെതിരായ അതിക്രമം തടയാന് സാക്ഷികള്ക്കും ഇരകള്ക്കും സംരക്ഷണം നല്കി എഫ്ഐആറുകള് രജിസ്റ്റര് ചെയ്യപ്പെടുന്നുവെന്ന് ഉറപ്പാക്കും. ലൈംഗികാതിക്രമ കേസുകളടക്കം കൈകാര്യം ചെയ്യാന് പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികള് സ്ഥാപിക്കും. ബസുകളിലും സ്കൂളുകളിലും സര്വകലാശാലകളിലും പൂര്ണമായും നിരീക്ഷണം സാധ്യമാകുന്ന തരത്തില് സിസിടിവി ക്യാമറകള് സ്ഥാപിക്കും.നിര്ഭയ ഫണ്ട് വിനിയോഗം കാര്യക്ഷമമെന്ന് ഉറപ്പു വരുത്തും.

വനിതകള് നയിക്കുന്ന സഹകരണ സ്ഥാപനങ്ങള്ക്കും സ്വയം സഹായ സംഘങ്ങള്ക്കും ചെറുകിട വ്യവസായ സംരംഭങ്ങള്ക്കും 50 ലക്ഷം രൂപ വരെ പലിശ രഹിത വായ്പ അനുവദിക്കും.

മുരുഗ(സുബ്രഹ്മണ്യന്) ഭഗവാനോടുള്ള ആദര സൂചകമായി തൈപ്പൂയ്യത്തെ തമിഴ്നാടിന്റെ സംസ്ഥാന ആഘോഷമായി പ്രഖ്യാപിക്കും. തിരുപ്പ്രം കുണ്ട്രത്ത് മല മുകളിലുള്ള ദീപത്തൂണില് പരമ്പരാഗതമായി കാര്ത്തിക ദീപം തെളിയിക്കുന്ന ചടങ്ങ് തുടരും.

റെയില് രംഗത്തും വന് പദ്ധതികള് ബിജെപി പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. ചെന്നൈ ഡല്ഹി, മുംബൈ കൊല്ക്കത്ത എന്നീ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സ്ലീപ്പര് ട്രെയിനുകള്, ചെന്നൈ ബംഗളൂരു- ചെന്നൈ ഹൈദരാബാദ് ഹൈ സ്പീഡ് റെയില് ഇടനാഴികള്, വില്ലുപുരം - ചെന്നൈ സെമി അര്ബന് ട്രെയിന് സര്വീസ് എന്നിവ ഇവയില്പ്പെടുന്നു.

കേന്ദ്ര മന്ത്രി ജെ പി നദ്ദയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. വനിതാ ക്ഷേമത്തിനും കര്ഷകരുടേയും മല്സ്യത്തൊഴിലാളികളുടേയും യുവാക്കളുടേയും ക്ഷേമത്തിനും ഊന്നല് നല്കിക്കൊണ്ടുള്ള പ്രകടന പത്രിക സംസ്ഥാനത്തിന്റെ എല്ലാ മേഖലകളേയും കണക്കിലെടുത്തിട്ടുണ്ടെന്ന് ജെ പി നദ്ദ പറഞ്ഞു. കൊങ്ങ് മേഖല, തെക്കന് തമിഴ്നാട്, വടക്കന് തമിഴ്നാട്, തീരദേശം, ചെന്നൈ നഗര മേഖല എന്നിവയ്ക്ക് ഒരു പോലെ പ്രാമുഖ്യം നല്കുന്നവികസന രേഖയാണ് ബിജെപി മുന്നോട്ടുവെക്കുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു.

ജനവിരുദ്ധ ഫാസിസ്റ്റ് കുടുംബ ഭരണമാണ് ഡിഎം കെ സര്ക്കാര് കാഴ്ച വെക്കുന്നത്. സ്ത്രീകള്ക്കെതിരായ അക്രമങ്ങള് വര്ധിച്ചു വരുന്നു. ക്രമസമാധാന നില തകര്ന്നിരിക്കുന്നു. ജനങ്ങള്ക്കു നല്കിയ വാഗ്ദാനങ്ങള് ഒന്നു പോലും ഡിഎംകെ നടപ്പാക്കിയിട്ടില്ല. വോട്ടെടുപ്പ് കഴിയുന്നതോടെ എന്ഡിഎ തമിഴ്നാട്ടില് സര്ക്കാര് ഉണ്ടാക്കും. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില് ജനം ഡിഎംകെ സര്ക്കാരിനെ തൂത്തെറിയുമെന്ന് ചടങ്ങില് പങ്കെടുത്ത ബിജെപി സംസ്ഥാന അധ്യക്ഷന് നൈനാര് നാഗേന്ദ്രന് അവകാശപ്പെട്ടു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News