Enter your Email Address to subscribe to our newsletters

Thiruvananthapuram, 14 ഏപ്രില്‍ (H.S.)
എല്ലാ മലയാളികൾക്കും വിഷു ആശംസകൾ നേർന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ വിഷുവിനെ പുത്തൻ പ്രതീക്ഷകളോടെ നമുക്ക് വരവേൽക്കാം. നന്മയുടെയും മാനവികതയുടെയും മൂല്യങ്ങൾ നെഞ്ചോടു ചേർത്തുപിടിച്ചുകൊണ്ട് കൂടുതൽ കരുത്തോടെ മുന്നേറാൻ വിഷു ആഘോഷങ്ങൾ നമുക്ക് പ്രചോദനമാകട്ടെ.
ഭേദചിന്തകൾക്കതീതമായി മനുഷ്യരെല്ലാം ഒന്നാണെന്ന വലിയ സന്ദേശമാണ് ഓരോ ആഘോഷവും നമുക്ക് നൽകുന്നത്. ഐക്യവും സാഹോദര്യവും കാത്തുസൂക്ഷിച്ചുകൊണ്ട്, സമൃദ്ധമായ ഒരു നവകേരളം കെട്ടിപ്പടുക്കാൻ നമുക്ക് കൈകോർക്കാം. ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകളെന്ന് മുഖ്യമന്ത്രി കുറിച്ചു
*വിഷു ആശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ്*
ലോകത്തെമ്പാടുമുള്ള എല്ലാ മലയാളികളുടെയും ആഘോഷമാണ് വിഷു. എല്ലാ ആഘോഷങ്ങളും എല്ലാവരുടേതുമാകണം. ആഘോഷങ്ങളിലെല്ലാം സ്‌നേഹവും സന്തോഷവും ബഹുമാനവും പരസ്പരം പങ്കുവയ്ക്കാനും സാധിക്കണം. ഇത്തവണത്തെ വിഷു സൗഹാര്‍ദത്തിന്റെ ആഘോഷമായി മറട്ടെ. ഏവര്‍ക്കും ഹൃദ്യമായ വിഷു ആശംസകള്‍ നേരുന്നു.
---------------
Hindusthan Samachar / Sreejith S