Enter your Email Address to subscribe to our newsletters

Thiruvananthapuram , 15 ഏപ്രില് (H.S.)
കേരളത്തിലും തമിഴ്നാട്ടിലും വരാന് പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം സുപ്രധാന ചര്ച്ചയാണ് മധ്യപ്രദേശില്. കേന്ദ്രമന്ത്രിമാരായ ജോര്ജ് കുര്യനും ഡോ.എല് മുരുകനും നിമയസഭാ തിരഞ്ഞടുപ്പില് വിജയിക്കുമോ എന്ന് മധ്യപ്രദേശിലെ ബിജെപി നേതാക്കള് ഉറ്റുനോക്കുകയാണ്. രണ്ടുപേരും മധ്യപ്രദേശില് നിന്നുള്ള രാജ്യസഭാ അംഗങ്ങളാണ്.
ജ്യോതിരാദിത്യ സിന്ധ്യ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ഒഴിവ് വന്ന രാജ്യസഭാ സീറ്റാണ് ജോര്ജ് കുര്യന് നല്കിയിരുന്നത്. 2024ല് ഉപതിരഞ്ഞെടുപ്പിലൂടെ ആയിരുന്നു ജോര്ജ് കുര്യന്റെ രാജ്യസഭാ പ്രവേശം. അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുകയാണ്. ഈ വേളയില് കൂടിയാണ് ജോര്ജ് കുര്യനെ കോട്ടയം കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലത്തില് ബിജെപി മല്സരിച്ചത്.
മധ്യപ്രദേശില് മൂന്ന് രാജ്യസഭാ സീറ്റുകൡലേക്കാണ് ഈ മാസം ഒഴിവ് വരുന്നത്. കോണ്ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്, ബിജെപി നേതാക്കളായ സുമര് സിങ് സോളങ്കി, ജോര്ജ് കുര്യന് എന്നിവരുടെ സീറ്റുകളാണ് ഒഴിയാാന് പോകുന്നത്. മുരുകന് തമിഴ്നാട് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാല് ഒഴിവ് നാല് സീറ്റുകളിലായി മാറും.
ഒഴിവ് വരുന്ന എല്ലാ സീറ്റുകളും പിടിക്കാനാണ് മധ്യപ്രദേശ് ബിജെപിയുടെ ശ്രമം. കോണ്ഗ്രസിന്റെ ഒരു സീറ്റ് പിടിക്കാനുള്ള നീക്കങ്ങളും ബിജെപിയില് നീക്കം തകൃതിയാണ്. ഒരു രാജ്യസഭാ അംഗത്തെ ജയിപ്പിക്കാന് 58 എംഎല്എമാരുടെ പിന്തുണയാണ് വേണ്ടത്. ബിജെപിക്ക് 160ല് അധികം അംഗങ്ങളുടെ പിന്തുണയുള്ളതിനാല് രണ്ട് പേരെ ജയിപ്പിക്കാം. കോണ്ഗ്രസിന് 65 എംഎല്എമാരുണ്ട്. അതുകൊണ്ടുതന്നെ ഒരംഗത്തെ ജയിപ്പിക്കാം.
കോണ്ഗ്രസ് സീറ്റ് ഇത്തവണ ബിജെപി പിടിച്ചേക്കും?
കോണ്ഗ്രസ് മറ്റൊരു പ്രതിസന്ധി നേരിടുന്നതാണ് ബിജെപി മൂന്ന് സീറ്റിലും കണ്ണുവയ്ക്കാന് കാരണം. കോണ്ഗ്രസിന്റെ രാജേന്ദ്ര ഭാട്ടിയെ അയോഗ്യനാക്കിയിട്ടുണ്ട്. മുകേഷ് മല്ഹോത്രയുടെ എംഎല്എ പദവി ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല. നിര്മല സപ്രെ അടുത്തിടെ ബിജെപിയിലേക്ക് കളംമാറിയിരുന്നു. ഇതോടെ കോണ്ഗ്രസ് അംഗങ്ങളുടെ എണ്ണം 62 ആയി. അതായത്, ഒരു രാജ്യസഭാ അംഗത്തെ ജയിപ്പിക്കാന് വേണ്ട നമ്പറിനേക്കാള് 4 മുന്തൂക്കം.
കോണ്ഗ്രസിന്റെ ചില എംഎല്എമാര് അടുത്തിടെ ആര്എസ്എസ് വേദികളില് പ്രത്യക്ഷപ്പെട്ടത് പലവിധ അഭ്യൂഹങ്ങള്ക്കും കാരണമായിട്ടുണ്ട്. 11 അംഗങ്ങളുടെ പിന്തുണ കൂടി ലഭിച്ചാല് ബിജെപിക്ക് മൂന്ന് രാജ്യസഭാ സീറ്റും ലഭിക്കും. അതുകൊണ്ടുതന്നെ ക്രോസ് വോട്ടിങിന് സാധ്യതയുണ്ട് എന്നാണ് റിപ്പോര്ട്ടുകള്. ഇനി മുരുകന് തമിഴ്നാട് തിരഞ്ഞെടുപ്പില് ജയിച്ചാല് മധ്യപ്രദേശില് നാല് പേരുടെ ഒഴിവ് വരും. അപ്പോള് ഒരംഗത്തെ ജയിപ്പിക്കാന് 47 എംഎല്എമാരുടെ പിന്തുണ മതിയാകും. ബിജെപിക്ക് നാലു സീറ്റും തൂത്തുവാരാന് അവസരം ഒരുങ്ങുകയും ചെയ്യും.
ക്രിസ്ത്യന് വോട്ടര്മാരെ പാര്ട്ടിയുമായി അടുപ്പിക്കാന് ജോര്ജ് കുര്യന് സാധിച്ചിട്ടില്ല എന്നാണ് ബിജെപിയുടെ വിലയിരുത്തല്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ഇനിയും രാജ്യസഭയിലേക്ക് ബിജെപി അയച്ചേക്കില്ല. മധ്യപ്രദേശില് ഈ സീറ്റുകള്ക്ക് പിടിവലി നടക്കുന്നുണ്ട്. കേന്ദ്ര മന്ത്രിസഭയിലേക്ക് അഴിച്ചുപണി വരുമ്പോള് കേന്ദ്രമന്ത്രി സ്ഥാനം ലഭിക്കുമെന്നതാണ് പിടിവലിക്ക് കാരണം. വരാനിരിക്കുന്ന കേന്ദ്രമന്ത്രിസഭാ അഴിച്ചുപണിയില് യുപി, മധ്യപ്രദേശ് സംസ്ഥാനങ്ങള്ക്ക് പ്രത്യേക പരിഗണ നല്കാനാണ് ധാരണ. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില് നിന്ന് കൂടുതല് മന്ത്രിമാരെ കണ്ടെത്തും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR