സംസ്ഥാനങ്ങൾക്ക് സീറ്റ് നഷ്ടമാകില്ല; ലോക്സഭയിലെ എംപിമാരുടെ എണ്ണം 815 ആകും; കേന്ദ്ര നിയമ മന്ത്രി
New delhi, 16 ഏപ്രില്‍ (H.S.) ന്യൂഡൽഹി: വനിതാ സംവരണ ഭേദഗതിയടക്കം മൂന്നു ബില്ലുകളിൽ ഒരു ആശങ്കയും സംസ്ഥാനങ്ങൾക്ക് വേണ്ടെന്ന് കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ. ലോക്‌സഭാ അംഗബലം 815 ആയി ഉയരുമെന്നും അതിൽ 272 സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യു
Arjun Ram


New delhi, 16 ഏപ്രില്‍ (H.S.)

ന്യൂഡൽഹി: വനിതാ സംവരണ ഭേദഗതിയടക്കം മൂന്നു ബില്ലുകളിൽ ഒരു ആശങ്കയും സംസ്ഥാനങ്ങൾക്ക് വേണ്ടെന്ന് കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ.

ലോക്‌സഭാ അംഗബലം 815 ആയി ഉയരുമെന്നും അതിൽ 272 സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യുമെന്നും ഈ ക്വാട്ട നടപ്പാക്കുന്നതിലൂടെ പുരുഷന്മാർക്കോ ഏതെങ്കിലും സംസ്ഥാനത്തിനോ നഷ്ടം സംഭവിക്കില്ലെന്നും പറഞ്ഞു.

സ്ത്രീകളുടെ സംവരണനിയമം ഭേദഗതി ചെയ്യുന്നതിനും സീറ്റ് പുനർനിർണയ കമ്മിഷൻ രൂപവത്കരിക്കുന്നതിനുമായി അവതരിപ്പിച്ച മൂന്ന് ബില്ലുകളിൽ ലോക്‌സഭയിൽ നടത്തിയ പ്രാരംഭ പ്രസംഗത്തിലാണ് 815 ൽ 272 സീറ്റുകൾ സ്ത്രീകൾക്കായി 33 ശതമാനം സംവരണം ചെയ്യുന്ന ഫോർമുല കേന്ദ്രം വ്യക്തമാക്കിയത്.

നിർദ്ദിഷ്ട ബില്ലുകൾ പാസാകുന്നതോടെ ലോക്‌സഭയുടെ നിലവിലെ അംഗബലത്തിൽ 50 ശതമാനം വർദ്ധനവുണ്ടാകും. ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും വനിതാക്വാട്ടയിൽ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകൾക്കും സംവരണം ഉണ്ടാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

'ഇതൊരു ചരിത്രപരമായ തീരുമാനമാണ്, ഇത് നടപ്പാക്കുന്നതോടെ സ്ത്രീകളുടെ തുല്യപങ്കാളിത്തം ഉറപ്പാക്കും, മേഘ്‌വാൾ പറഞ്ഞു. സ്ത്രീകൾക്ക് നിയമനിർമ്മാണ സമിതികളിൽ മതിയായ പങ്കാളിത്തം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഈ ചർച്ച. ഇത് നടപ്പാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഭരണഘടനയുടെ ആമുഖത്തിൽ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയനീതികളെക്കുറിച്ച് പരാമർശിക്കുമ്പോൾ, മുൻ സർക്കാരുകൾ ഈ ദിശയിൽ മതിയായ ശ്രമങ്ങൾ നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിപക്ഷത്തിന്റെ കനത്ത എതിർപ്പിനെ തുടർന്ന് വോട്ടിനിട്ടാണ് ബില്ല് അവതരിപ്പിക്കാൻ അനുമതി കേന്ദ്രസർക്കാർ നേടിയത്. ഇന്ന് നാളെയും ബില്ലിൽ വിശദമായ ചർച്ച നടക്കും. നാളെ വൈകിട്ട് നാലുമണിക്കാണ് വോട്ടെടുപ്പ്.

---------------

Hindusthan Samachar / Sreejith S


Latest News