കേരള എൻ.ജി.ഒ അസോസിയേഷനിൽ തർക്കം രൂക്ഷം  ; കെ.പി.സി.സിയെ വെല്ലുവിളിച്ച് പുതിയ നേതൃത്വം.
Thiruvananthapuram, 17 ഏപ്രില്‍ (H.S.) കേരള എൻ.ജി.ഒ അസോസിയേഷനിൽ കെ.പി.സി.സി ഇടപെട്ട് നിയമിച്ച പുതിയ നേതൃത്വം പാർട്ടിയെ വെല്ലുവിളിക്കുന്നതിൽ കെ.പി.സി.സി കടുത്ത അതൃപ്തി രേഖപ്പെടുത്തി. പുതിയ നേതൃത്വത്തിന്റെ പ്രവർത്തനങ്ങളിൽ വ്യാപകമായ പരാതി ഉയർന്നതിന
KPCC


Thiruvananthapuram, 17 ഏപ്രില്‍ (H.S.)

കേരള എൻ.ജി.ഒ അസോസിയേഷനിൽ കെ.പി.സി.സി ഇടപെട്ട് നിയമിച്ച പുതിയ നേതൃത്വം പാർട്ടിയെ വെല്ലുവിളിക്കുന്നതിൽ കെ.പി.സി.സി കടുത്ത അതൃപ്തി രേഖപ്പെടുത്തി.

പുതിയ നേതൃത്വത്തിന്റെ പ്രവർത്തനങ്ങളിൽ വ്യാപകമായ പരാതി ഉയർന്നതിനെ തുടർന്ന് കെ.പി.സി.സി സംഘടനകളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിക്ക് അന്വേഷണ ചുമതല നൽകിയിരുന്നു. പരാതിയിൽ കഴമ്പുണ്ടെന്ന് അന്വേഷിച്ചു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ സംഘടനകളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.പി.സി.സി പ്രസിഡൻ്റിന് വിശദമായ റിപ്പോർട്ട് നൽകി. അതിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാന പ്രസിഡൻ്റ് എ എം ജാഫർഖാനെയും ജനറൽ സെക്രട്ടറി എ.പി സുനിലിനെയും നേരിട്ട് കെ.പി.സി.സിയിൽ വിളിച്ചു വരുത്തി. എല്ലാ വിഭാഗം നേതാക്കളുടെയും തീരുമാനപ്രകാരം കെ.പി.സി.സി പ്രസിഡൻ്റ് ഇരുവർക്കും ശക്തമായ താക്കീത് നൽകി.

നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി അധികാരത്തിലെത്താൻ ഇരിക്കുന്ന സാഹചര്യത്തിൽ ബ്രാഞ്ച്, ജില്ലാ, സംസ്ഥാന സമ്മേളനങ്ങൾ വോട്ടെണ്ണൽ കഴിയുന്നതുവരെ നിർത്തിവെക്കണമെന്ന് കർശന നിർദ്ദേശം നൽകിയിരുന്നു.

എന്നാൽ ഈ നിർദ്ദേശങ്ങളെല്ലാം പാടെ തള്ളിക്കളഞ്ഞുകൊണ്ട് തിരുവനന്തപുരം പബ്ലിക് ഓഫീസ് ബ്രാഞ്ചിലെ സമ്മേളനം ഉച്ചയ്ക്ക് ശേഷം സംസ്ഥാന പ്രസിഡൻ്റ് തന്നെ നേരിട്ട് ഉദ്ഘാടനം ചെയ്തതാണ് കെ.പി.സി.സി നേതൃത്വത്തെ ചൊടിപ്പിച്ചത്.

കെ.പി.സി.സിയുടെ നിർദ്ദേശാനുസരണം ബ്രാഞ്ച് പ്രസിഡൻറ് സമ്മേളനം മാറ്റിവെച്ചതായി അറിയിച്ചിട്ടും സമ്മേളനം നടത്തുകയും നിലവിലുള്ള ബ്രാഞ്ച് പ്രസിഡൻ്റിനെ നീക്കം ചെയ്യുകയുമായിരുന്നു. കെ.പി.സി.സിയുടെ നിർദ്ദേശപ്രകാരം സമ്മേളനങ്ങൾ മാറ്റിവെച്ചിട്ടുണ്ടെന്ന് ജില്ലാ പ്രസിഡൻ്റും അറിയിപ്പ് നൽകിയിരുന്നു.

ഒരേ സമയം കെ.പി.സി.സി നേതൃത്വത്തെയും പ്രതിപക്ഷ നേതാവിനെയും വെല്ലുവിളിച്ചുകൊണ്ട് പാർട്ടിയെ വെട്ടിലാക്കിയ സംഘടനാ നേതൃത്വത്തിനോട് കെ.പി.സി.സി വിശദീകരണം ആവശ്യപ്പെട്ടു.

അധികാരത്തിൽ എത്തുന്നതിനുമുമ്പ് തന്നെ വകുപ്പുകളുടെ നിയന്ത്രണം പിടിച്ചെടുക്കാനാണ് നിലവിലുള്ള നേതൃത്വം ശ്രമിക്കുന്നത് എന്നും വ്യാപകമായ പരാതിയുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News