വിഷു ആശംസയില് ചിക്കൻ മന്തി കഴിക്കുന്ന കൃഷ്ണന്; റസ്റ്ററന്റ് ഉടമ അറസ്റ്റിൽ
Alappuzha, 17 ഏപ്രില്‍ (H.S.) ആലപ്പുഴ: ചിക്കൻ മന്തി കഴിക്കുന്ന ശ്രീകൃഷ്‌ണനെ ചിത്രീകരിച്ച് വിഷു ആശംസ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് റസ്റ്ററൻ്റ് ഉടമ അറസ്റ്റിൽ. ചേർത്തലയിലെ മെഹർ മന്തി റസ്റ്റോറന്റ് ഉടമ അർഷാദിനെയാണ് അറസ്റ്റ് ചെയ്തത്. ശ്രീകൃഷ്ണന് മു
Poster


Alappuzha, 17 ഏപ്രില്‍ (H.S.)

ആലപ്പുഴ: ചിക്കൻ മന്തി കഴിക്കുന്ന ശ്രീകൃഷ്‌ണനെ ചിത്രീകരിച്ച് വിഷു ആശംസ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് റസ്റ്ററൻ്റ് ഉടമ അറസ്റ്റിൽ. ചേർത്തലയിലെ മെഹർ മന്തി റസ്റ്റോറന്റ് ഉടമ അർഷാദിനെയാണ് അറസ്റ്റ് ചെയ്തത്. ശ്രീകൃഷ്ണന് മുന്നിൽ കുഴിമന്തി വെച്ചാണ് പോസ്റ്റർ തയ്യാറാക്കിയത്.

തണ്ണീർമുക്കം സ്വദേശിയായ അഭിഭാഷകൻ എം വി ബിജു നൽകിയ പരാതിയിലാണ് കേസ്. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂർവമോ ദുരുദ്ദേശ്യപരമോ ആയ പ്രകോപനത്തിന് ബിഎൻഎസ് പ്രകാരമാണ് കേസ്. ഒരു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്.

കുഴിമന്തി കൊതിയോടെ നോക്കി ഇരിക്കുന്ന ശ്രീകൃഷ്ണന്റെ ചിത്രം പ്രചരിപ്പിച്ച ചേര്‍ത്തലയിലെ ഹോട്ടലിന് എതിരെയാണ് സമൂഹമധ്യമത്തിൽ അടക്കം വ്യാപക പ്രതിഷേധം രൂപപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ ഹോട്ടൽ ഉടമകളിൽ ഒരാളായ ഷംനാസിനെ ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തു.

സുഹൃത്തുക്കളായ 9 പേർ ചേർന്നാണ് ഹോട്ടൽ നടത്തുന്നത്. ഹൈന്ദവ വിശ്വാസങ്ങളെയും സങ്കല്‍പ്പങ്ങളെയും അപമാനിക്കുന്നതാണ് റസ്റ്ററന്റിന്റെ നടപടിയെന്ന് ആരോപിച്ചാണ് സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാകുന്നത്. അതിനിടെ സംഭവത്തില്‍ മാപ്പു പറഞ്ഞ് കടയുടമയും രംഗത്തു വന്നു. പോസ്റ്റര്‍ ചെയ്യാന്‍ ഏല്‍പ്പിച്ച ആളിന്റെ അറിവില്ലായ്മയാണ് പോസ്റ്റര്‍ എന്നാണ് കടയുടമയുടെ പ്രതികരണം.

വിഷയത്തിൽ ഹിന്ദു ഐക്യവേദി അടക്കമുള്ള ഹിന്ദു സംഘടകൾ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. ഇന്ന് ഹോട്ടലിലേക്ക് മാർച്ച് നടത്താൻ ആഹ്വാനം ചെയ്തിരിക്കുകയാണ് ഹിന്ദു സംഘടകൾ. ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കി ഹോട്ടൽ അടച്ചുപൂട്ടണമെന്നാണ് ഹിന്ദു സംഘടനകളുടെ പ്രധാന ആവശ്യം.

---------------

Hindusthan Samachar / Sreejith S


Latest News