അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ കേന്ദ്ര ഇടപെടൽ; എബിവിപി പരാതിയിൽ ദേശീയ ഡെന്റൽ കമ്മീഷൻ റിപ്പോർട്ട് തേടി
New delhi, 17 ഏപ്രില്‍ (H.S.) കണ്ണൂർ അഞ്ജരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഉന്നയിച്ച ജാതിവിവേചന പീഡന പരാതിയിൽ ദേശീയ ഡെന്റൽ കമ്മീഷൻ (NDC) ഇടപെടൽ. ABVP സംസ്ഥാന സെക്രട്ടറി യദു കൃഷ്ണൻ നൽകിയ പരാതിയെ തുടർന്ന്, ദേ
ABVP


New delhi, 17 ഏപ്രില്‍ (H.S.)

കണ്ണൂർ അഞ്ജരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഉന്നയിച്ച ജാതിവിവേചന പീഡന പരാതിയിൽ ദേശീയ ഡെന്റൽ കമ്മീഷൻ (NDC) ഇടപെടൽ. ABVP സംസ്ഥാന സെക്രട്ടറി യദു കൃഷ്ണൻ നൽകിയ പരാതിയെ തുടർന്ന്, ദേശീയ ഡെന്റൽ കമ്മീഷന്റെ യു.ജി.പി.ജി-ഡെന്റൽ എഡ്യൂക്കേഷൻ ബോർഡ് 2026 ഏപ്രിൽ 15-ന് ചേർന്ന യോഗത്തിൽ വിഷയത്തെ പരിഗണിക്കുകയും, ബന്ധപ്പെട്ട കോളേജിൽ നിന്നും വിശദമായ റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജാതി, വർഗ്ഗ, സാമൂഹിക അടിസ്ഥാനത്തിലുള്ള പീഡനങ്ങൾ അനുവദിക്കാനാവില്ല. നിതിൻ രാജിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ സമഗ്രമായി അന്വേഷിച്ച്, കുറ്റക്കാർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. കോളേജ് ഭരണകൂടത്തിന്റെ വീഴ്ചകളും മറച്ചുവെക്കലുകളും പുറത്തുകൊണ്ടുവരണം. കുറ്റക്കാരെ ഇതുവരെയും പിടികൂടാൻ കഴിയാത്ത പോലീസ് നടപടി പ്രതിഷേധാർഹമാണ്. സർക്കാർ മിച്ചഭൂമി കയ്യേറിയ പ്രസ്റ്റീജ് എഡ്യൂക്കേഷൻ ട്രസ്റ്റിനെതീരെ ഉടൻ നടപടി എടുക്കാൻ സർക്കാർ തയ്യാറാവണം.

വിദ്യാർത്ഥികളുടെ ആത്മാഭിമാനം സംരക്ഷിക്കപ്പെടേണ്ട ഇടങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തന്നെ വിവേചനത്തിന്റെയും മാനസിക പീഡനത്തിന്റെയും കേന്ദ്രങ്ങളായി മാറുന്ന പ്രവണത അതീവ ആശങ്കാജനകമാണ്. ഇത്തരത്തിലുള്ള സംഭവങ്ങൾ ഇനി കേരളത്തിൽ ആവർത്തിക്കാതിരിക്കാൻ ABVP ശക്തമായിത്തന്നെ മുന്നിലുണ്ടാവുമെന്നും സംസ്ഥാന സെക്രട്ടറി യദു കൃഷ്ണൻ പ്രസ്താവനയിൽ വ്യക്തമാക്കി.

---------------

Hindusthan Samachar / Sreejith S


Latest News