എൻ.ജി.ഒ അസോസിയേഷനിലെ തർക്കം കെ.പി.സി.സി നിർദ്ദേശത്തിന് വിരുദ്ധമായി നടത്തിയ പബ്ലിക് ഓഫീസ് ബ്രാഞ്ച് സമ്മേളനം ജില്ലാ കമ്മിറ്റി റദ്ദ് ചെയ്തു.
Thiruvananthapuram, 18 ഏപ്രില്‍ (H.S.) കേരള എൻ.ജി.ഒ അസോസിയേഷനിൽ കെ.പി.സി.സി നിർദ്ദേശം അവഗണിച്ച് പബ്ലിക് ഓഫീസിൽ നടത്തിയ വിമത സമ്മേളനം ജില്ലാ കമ്മിറ്റി റദ്ദ് ചെയ്തതായി അറിയിച്ചു. നിലവിലുള്ള ബ്രാഞ്ച് പ്രസിഡൻ്റ് ടി സുധീഷ് കുമാർ തൽസ്ഥാനത്ത് തുടരുമെന്ന
KPCC


Thiruvananthapuram, 18 ഏപ്രില്‍ (H.S.)

കേരള എൻ.ജി.ഒ അസോസിയേഷനിൽ

കെ.പി.സി.സി നിർദ്ദേശം അവഗണിച്ച് പബ്ലിക് ഓഫീസിൽ നടത്തിയ വിമത സമ്മേളനം ജില്ലാ കമ്മിറ്റി റദ്ദ് ചെയ്തതായി അറിയിച്ചു. നിലവിലുള്ള ബ്രാഞ്ച് പ്രസിഡൻ്റ് ടി സുധീഷ് കുമാർ തൽസ്ഥാനത്ത് തുടരുമെന്ന് കെ.പി.സി.സി നിർദ്ദേശപ്രകാരം ജില്ലാ കമ്മിറ്റി അറിയിച്ചു.

താഴെത്തട്ടിൽ ഉള്ള ബ്രാഞ്ച് കമ്മിറ്റികൾ കെ.പി.സി.സി നേതൃത്വത്തെ വെല്ലുവിളിക്കുന്നത് സംസ്ഥാന പ്രസിഡന്റിന്റെയും ജനറൽ സെക്രട്ടറിയുടെയും അനുവാദത്തോടെയാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.

ബ്രാഞ്ച് കമ്മിറ്റികളെ മുൻനിർത്തിക്കൊണ്ട് ഒരേസമയം പ്രതിപക്ഷ നേതാവിനെയും കെ.പി.സി.സിയെയും വെല്ലുവിളിക്കുകയാണ് നിലവിലുള്ള നേതൃത്വം.

പബ്ലിക് ഓഫീസ് ബ്രാഞ്ച് സമ്മേളനം കൂടാതെ സിവിൽ സ്റ്റേഷൻ ബ്രാഞ്ചിലും നിർദ്ദേശം അവഗണിച്ച് ശനിയാഴ്ച ബ്രാഞ്ച് സമ്മേളനം നടത്തി.

കടുത്ത അച്ചടക്ക ലംഘനമാണ് ബ്രാഞ്ച് കമ്മിറ്റികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.

ഇതിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നാണ് കെ.പി.സി.സി നേതൃത്വം അറിയിച്ചിട്ടുള്ളത്.

തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കഴിയുന്നതിന് മുമ്പ് തന്നെ വകുപ്പുകളുടെ നിയന്ത്രണം പിടിച്ചെടുക്കാൻ അസോസിയേഷന്റെ നേതൃത്വം നടത്തുന്ന നീക്കങ്ങളാണ് ഇതിനുപിന്നിൽ.

---------------

Hindusthan Samachar / Sreejith S


Latest News