ടോയ് കാർ ഉപയോഗിച്ച് ആക്രമണം നടത്താൻ പദ്ധതി; നാല് ഭീകരര് അറസ്റ്റില്
New delhi, 18 ഏപ്രില്‍ (H.S.) ന്യൂഡൽഹി: ഭീകരപ്രവർത്തനം ആസൂത്രണം ചെയ്‌തതിന്‍റെ പേരില്‍ നാല് പേരെ ഡൽഹി പൊലീസ് അറസ്‌റ്റ് ചെയ്‌തു. മൊസൈബ് അഹമ്മദ്, മുഹമ്മദ് ഹമ്മദ്, മുഹമ്മദ് സൊഹൈൽ, ഷെയ്ഖ് ഇമ്രാൻ എന്നിവരാണ് പൊലീസിൻ്റെ പിടിയിലായത്. മഹാരാഷ്‌ട്ര, ഒഡിഷ, ബിഹ
VIJAYAWADA TERROR ARREST


New delhi, 18 ഏപ്രില്‍ (H.S.)

ന്യൂഡൽഹി: ഭീകരപ്രവർത്തനം ആസൂത്രണം ചെയ്‌തതിന്‍റെ പേരില്‍ നാല് പേരെ ഡൽഹി പൊലീസ് അറസ്‌റ്റ് ചെയ്‌തു. മൊസൈബ് അഹമ്മദ്, മുഹമ്മദ് ഹമ്മദ്, മുഹമ്മദ് സൊഹൈൽ, ഷെയ്ഖ് ഇമ്രാൻ എന്നിവരാണ് പൊലീസിൻ്റെ പിടിയിലായത്. മഹാരാഷ്‌ട്ര, ഒഡിഷ, ബിഹാർ എന്നിവിടങ്ങളിൽ നിന്നാണ് പൊലീസ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്.

ഇൻ്റലിജൻസ് വിഭാഗവും പൊലീസും ഏകോപിച്ച് നടത്തിയ ഓപ്പറേഷനിലാണ് പ്രതികളെ പിടികൂടിയത്. മഹാരാഷ്‌ട്രയിൽ നിന്ന് രണ്ട് പേരെയും ഒഡിഷ, ബിഹാർ എന്നിവിടങ്ങളിൽ നിന്ന് ഓരോ ആളുകളെയും വീതമാണ് പിടികൂടിയത്. ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി ഭീകര പ്രവർത്തനം ആസൂത്രണം ചെയ്‌തതായും ആളുകളെ റിക്രൂട്ട് ചെയ്‌തെന്നുമുള്ള കാരണങ്ങളാലാണ് അറസ്‌റ്റ്. പ്രതികൾക്കെതിരെ പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.

അറസ്‌റ്റിന് പിന്നാലെ നടന്ന അന്വേഷണത്തിൽ ഒരു ഇംപ്രൊവൈസ്‌ഡ് എക്‌പ്ലൊസീവ് (ഐഇഡി) ഉപകരണവും അനുബന്ധ വസ്‌തുക്കളും ഒന്നിലധികം മൊബൈൽ ഫോൺ, ഡിജിറ്റൽ ഉപകരണങ്ങൾ പൊലീസ് പിടിച്ചെടുത്തു. ഐഇഡി ഘടിപ്പിച്ച റിമോട്ട് കൺട്രോൾ ടോയ്‌ കാർ നിർമിക്കുന്ന പ്രക്രിയയിലായിരുന്നു പ്രതികളിൽ രണ്ടുപേർ എന്ന് പൊലീസ് പറയുന്നു.

കടുത്ത ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്കായി ഇവര്‍ ഒരുക്കങ്ങള്‍ നടത്തിയെന്നും ഇവരുടെ പക്കല്‍ നിന്ന് ഇത് വ്യക്തമാക്കുന്ന രേഖകള്‍ ലഭിച്ചെന്നും പൊലീസ് വ്യക്തമാക്കി.

---------------

Hindusthan Samachar / Sreejith S


Latest News