Enter your Email Address to subscribe to our newsletters

New delhi, 22 ഏപ്രില്‍ (H.S.)
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ ഒ
വാർഷികത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരുതരത്തിലുമുള്ള ഭീകരതയ്ക്കു മുന്നിലും ഇന്ത്യ ഒരിക്കലും തലകുനിക്കില്ലെന്നും ഭീകരരുടെ ഹീനമായ ലക്ഷ്യങ്ങൾ ഒരിക്കലും വിജയിക്കില്ലെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 26 പേർക്ക് ആദരാഞ്ജലികൾ അർപ്പിച്ച പ്രധാനമന്ത്രി, ഈ ദുരന്തം രാജ്യത്തിന്റെ മനസാക്ഷിയെ ഇപ്പോഴും വേട്ടയാടുന്നുണ്ടെന്നും ഇരകളെ രാജ്യം ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'കഴിഞ്ഞവർഷം ഇതേ ദിവസം, പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ നഷ്ടപ്പെട്ട നിരപരാധികളായ ജീവനുകളെ ഓർക്കുന്നു. അവരെ ഒരിക്കലും മറക്കില്ല. ഈ നഷ്ടത്തെ നേരിടുമ്പോൾ ദുഃഖിതരായ കുടുംബങ്ങളോടൊപ്പമാണ് എന്റെ ചിന്തകളും. ഒരു രാഷ്ട്രമെന്ന നിലയിൽ, നാം ദുഃഖത്തിലും ദൃഢനിശ്ചയത്തിലും ഐക്യത്തോടെ നിലകൊള്ളുന്നു. ഒരു തരത്തിലുള്ള ഭീകരതയ്ക്കു മുന്നിലും ഇന്ത്യ ഒരിക്കലും തലകുനിക്കില്ല. തീവ്രവാദികളുടെ ഹീനമായ പദ്ധതികൾ ഒരിക്കലും വിജയിക്കില്ല', അദ്ദേഹം കുറിച്ചു.
പഹൽഗാമിൽ 26 നിരപരാധികളുടെ ജീവനാണ് ഭീകരർ എടുത്തത്. ദക്ഷിണകശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ ബൈസരൺ താഴ്വര കാണാനെത്തിയ വിനോദസഞ്ചാരികൾക്കുനേരേ കഴിഞ്ഞവർഷം ഏപ്രിൽ 22-നാണ് ലഷ്‌കറെ തൊയ്ബ ഭീകരർ വെടിയുതിർത്തത്. മലയാളി ഉൾപ്പെടെ 25 സന്ദർശകരും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടു.
രാജ്യം വിറങ്ങലിച്ച ആക്രമണം നടന്ന പ്രദേശം ഇപ്പോൾ ശാന്തമാണ്. ആക്രമണമുണ്ടായ ബൈസൺവാലി പുൽമേടുകളിൽ ഉൾപ്പെടെ വിനോദസഞ്ചാരികൾ ധാരാളമായി എത്തുന്നു. നിശ്ചിത പോയിന്റുകളിലെല്ലാം സൈനിക ചെക് പോസ്റ്റുകളും വിശദപരിശോധനയുമുണ്ട്.
പഹൽഗാം ഭീകരാക്രമണത്തിനുള്ള തിരിച്ചടിയായാണ് ഇന്ത്യ മേയ് ഏഴിന് പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾക്കുനേരേ 'ഓപ്പറേഷൻ സിന്ദൂർ' സൈനിക നടപടി തുടങ്ങിയത്. ആക്രമണത്തെത്തുടർന്ന് പഹൽഗാം പ്രദേശത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളെല്ലാം അടച്ചിരുന്നു. ശക്തമായ സുരക്ഷാപരിശോധനയ്ക്കുശേഷമാണ് വീണ്ടും തുറന്നത്.
---------------
Hindusthan Samachar / Sreejith S