ഹണി എം വര്ഗീസിന് സ്ഥാനക്കയറ്റം നല്കരുതെന്ന് അതിജീവിത; 'ദൃശ്യങ്ങള് ചോര്ന്നതില് ആശങ്ക'
Ernakulam , 23 ഏപ്രില് (H.S.) ജഡ്ജി ഹണി എം വര്ഗീസിന് സ്ഥാനക്കയറ്റം നല്കരുതെന്ന് നടിയെ ആക്രമിച്ച കേസിലെ അതിജീവിത. പ്രസ്തുത കേസില് തനിക്ക് നീതി ലഭിച്ചില്ലെന്നും പീഡന ദൃശ്യങ്ങള് ചോര്ന്നതായി ആശങ്കയുണ്ട് എന്നും അതിജീവിത പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ
actress assault case


Ernakulam , 23 ഏപ്രില് (H.S.)

ജഡ്ജി ഹണി എം വര്ഗീസിന് സ്ഥാനക്കയറ്റം നല്കരുതെന്ന് നടിയെ ആക്രമിച്ച കേസിലെ അതിജീവിത. പ്രസ്തുത കേസില് തനിക്ക് നീതി ലഭിച്ചില്ലെന്നും പീഡന ദൃശ്യങ്ങള് ചോര്ന്നതായി ആശങ്കയുണ്ട് എന്നും അതിജീവിത പറഞ്ഞു.

നടിയെ ആക്രമിച്ച കേസിലെ ജഡ്ജിയായിരുന്നു ഹണി എം വര്ഗീസ്. മെമ്മറി കാര്ഡിലെ നിയമ വിരുദ്ധ പരിശോധനയില് ഹണി എം വര്ഗീസ് ഭാഗമാണെന്ന് അതിജീവിത പറയുന്നു.

രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും നല്കിയ നിവേദനത്തില് ആണ് അതിജീവിത ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി, നിയമ മന്ത്രി, കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവര്ക്കും അതിജീവിത നിവേദനം നല്കിയിട്ടുണ്ട്. കേസില് ഇതുവരെ തനിക്ക് നീതി ലഭിച്ചിട്ടില്ലെന്ന് നിവേദനത്തില് അതിജീവിത പറഞ്ഞു. സിബിഐ സ്പെഷ്യല് കോടതി ജഡ്ജിയായിരുന്നു ഹണി എം വര്ഗീസ്.

2017 ലായിരുന്നു ഓടുന്ന കാറില് വെച്ച് നടി ആക്രമിക്കപ്പെടുന്നത്. നടന് ദിലീപ് അടക്കമുള്ളവര് കേസില് പ്രതി ചേര്ക്കപ്പെട്ട് അറസ്റ്റിലായിരുന്നു. ഈ കേസ് വനിതാ ജഡ്ജി പരിഗണിക്കണം എന്ന അതിജീവിതയുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തില് ഹൈക്കോടതിയാണ് ഹണി എം വര്ഗീസിനെ വിചാരണ കോടതി ജഡ്ജിയായി നിയമിച്ചത്. 2019 ലാണ് ഹണി എം വര്ഗീസിനെ വിചാരണ കോടതി ജഡ്ജിയായി നിയമിച്ചത്.

എട്ട് വര്ഷങ്ങള്ക്ക് ശേഷം 2025 ഡിസംബര് എട്ടിന് കേസില് വിധി പ്രഖ്യാപിച്ചു. കുറ്റകൃത്യത്തില് നേരിട്ട് ഇടപെട്ട ഒന്ന് മുതല് ആറ് വരെയുള്ള പ്രതികളെ 20 വര്ഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. എന്നാല് എട്ടാം പ്രതി ദിലീപ് ഉള്പ്പെടെ നാല് പേരെ വെറുതെ വിടുകയും ചെയ്തു. കേസിലെ വിധി പ്രഖ്യാപനത്തില് തൃപ്തയല്ല എന്ന് നടി പറഞ്ഞിരുന്നു. മാത്രമല്ല ജഡ്ജിക്കെതിരെ നേരത്തെയും അതിജീവിത രംഗത്തെത്തിയിരുന്നു.

ഇതിനിടെ കഴിഞ്ഞ ദിവസമാണ് ഹണി എം വര്ഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാന് കൊളീജിയം ശുപാര്ശ ചെയ്തത്. ഹണി എം വര്ഗീസുള്പ്പെടെ അഞ്ച് പ്രിന്സിപ്പല് ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരാക്കാനായിരുന്നു കൊളീജിയത്തിന്റെ ശുപാര്ശ. ശുപാര്ശയില് സുപ്രീംകോടതി കൊളീജിയം തീരുമാനമെടുക്കുകയും പിന്നീട് അത് രാഷ്ട്രപതി അന്തിമമാക്കുകയുമാണ് ചെയ്യുന്നത്.

നിലവില് ആലപ്പുഴ പ്രിന്സിപ്പല് സെഷന്സ് കോടതി ജഡ്ജിയാണ് ഹണി എം വര്ഗീസ്. തൃശൂര് പ്രിന്സിപ്പല് സെഷന്സ് ജഡ്ജി പി എസ് ശശികുമാര്, എറണാകുളം പ്രിന്സിപ്പല് സെഷന്സ് ജഡ്ജി കെ കെ ബാലകൃഷ്ണന്, പത്തംനതിട്ട പ്രിന്സിപ്പല് സെഷന്സ് ജഡ്ജി ഹരികുമാര്, തിരുവനന്തപുരം പ്രിന്സിപ്പല് സെഷന്സ് ജഡ്ജി എസ് നസീര് എന്നിവരെയാണ് ഹൈക്കോടതി ജഡ്ജിമാരാക്കാനാണ് കൊളീജിയം ശുപാര്ശ ചെയ്തത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News