ബംഗാള് ബിജെപി തന്നെ ഭരിക്കും; അമിത് ഷാ
KOLKKATHA, 24 ഏപ്രില്‍ (H.S.) പശ്ചിമ ബംഗാള്‍ ബിജെപി തന്നെ ഭരിക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ ബിജെപി 110 ലധികം സീറ്റുകള്‍ നേടുമെന്നും അമിത് ഷാ പറഞ്ഞു. ഒന്നാംഘട്ടത്തില്‍ 92.88 ശതമാനം പോളിംഗ് രേഖപ്പെ
Amithsha


KOLKKATHA, 24 ഏപ്രില്‍ (H.S.)

പശ്ചിമ ബംഗാള്‍ ബിജെപി തന്നെ ഭരിക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ ബിജെപി 110 ലധികം സീറ്റുകള്‍ നേടുമെന്നും അമിത് ഷാ പറഞ്ഞു. ഒന്നാംഘട്ടത്തില്‍ 92.88 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതോടെ മുഖ്യമന്ത്രി മമത ബാനര്‍ജിക്കും അവരുടെ ടിഎംസി സര്‍ക്കാരിനും കനത്ത തിരിച്ചടിയാണ് പ്രവചിക്കുന്നത്.

''പശ്ചിമ ബംഗാളിലെ ജനങ്ങള്‍ ആദ്യ ഘട്ടത്തില്‍ തന്നെ അവരുടെ തീരുമാനം എടുത്തിട്ടുണ്ട്. 16 ജില്ലകളിലായി 52 സീറ്റുകളില്‍ 92.98 ശതമാനം പോളിംഗ് കാണിക്കുന്നത് 'ദീദി' പുറത്തുപോകുകയാണെന്നും ഭാരതീയ ജനതാ പാര്‍ട്ടി വരാന്‍ പോകുന്നു എന്നുമാണ്. ഭയം ഇല്ലാതാകും, വിശ്വാസം അതിന്റെ സ്ഥാനത്ത് വരും,'' അമിത് ഷാ പറഞ്ഞു. സ്വതന്ത്രവും നീതിയുക്തവുമായ പോളിംഗ് പ്രക്രിയ ഉറപ്പാക്കിയതിന് തിരഞ്ഞെടുപ്പ് കമ്മീഷനും, പ്രാദേശിക പോലീസിനും, സുരക്ഷാ സേനയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു.

ഇന്നലെ രാത്രി കമ്മിറ്റി അംഗങ്ങളുമായി സ്ഥിതിഗതികള്‍ അവലോകനം ചെയ്തിരുന്നു. 152 സീറ്റുകളില്‍ 110 ല്‍ അധികം സീറ്റുകള്‍ ബിജെപി നേടുമെന്ന് ഞങ്ങള്‍ കണക്കാക്കുന്നു. അതായത് രണ്ടാം ഘട്ട വോട്ടെടുപ്പിന് ശേഷം ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പാതയിലാണെന്നാണെന്ന് കൊല്‍ക്കത്തയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

''വളരെക്കാലത്തിനു ശേഷം, ഒരാള്‍ പോലും കൊല്ലപ്പെടാത്ത ആദ്യ തിരഞ്ഞെടുപ്പാണിത്. ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷനും, സിഎപിഎഫിനും, ബംഗാള്‍ പോലീസിനും ഞാന്‍ നന്ദി പറയുന്നു. തെരഞ്ഞെടുപ്പ് സമാധാനപരമായി നടന്നു. ആദ്യ ഘട്ടത്തിനുശേഷം, ബംഗാളിലെ വോട്ടര്‍മാര്‍ വികസനം തെരഞ്ഞെടുത്തുവെന്ന് വ്യക്തമാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള വികസന യാത്ര അടുത്തതായി ബംഗാളിലേക്കായിരിക്കുമെന്നും ജനങ്ങള്‍ അതില്‍ പങ്കുചേരുമെന്നും ഷാ പറഞ്ഞു.

ബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ പുറത്തുനിന്നുള്ളവര്‍ ഭരിക്കുമെന്ന അഭ്യൂഹങ്ങള്‍ ബംഗാളിലെ മുഖ്യമന്ത്രി പ്രചരിപ്പിക്കുകയാണ്. എന്നാല്‍ ദീദിയോട് എനിക്ക് പറയാനുള്ളത്, ബംഗാളില്‍ ജനിച്ച, ബംഗാളി ഭാഷയില്‍ വിദ്യാഭ്യാസം നേടിയ, ബംഗാളി സംസാരിക്കാന്‍ കഴിയുന്ന ഒരാളായിരിക്കും ബംഗാളിലെ അടുത്ത മുഖ്യമന്ത്രി... നിങ്ങളുടെ അനന്തരവന്‍ അവിടെ ഉണ്ടാകില്ല എന്നതാണ് ഏക കാര്യം. മുഖ്യമന്ത്രി ബിജെപി പ്രവര്‍ത്തകനായിരിക്കും, അമിത് ഷാ വ്യക്തമാക്കി.

---------------

Hindusthan Samachar / Sreejith S


Latest News