കൊടുംചൂടിന് ആശ്വാസമാകുന്ന് പ്രവചനം; കാലവര്ഷം നേരത്തേയെത്തും
Thiruvanathapuram, 24 ഏപ്രില്‍ (H.S.) ന്യൂഡല്‍ഹി: കടുത്ത ചൂടില്‍ വലയുന്ന രാജ്യത്തിന് ആശ്വാസമേകി ഇത്തവണ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം നേരത്തെയെത്തുമെന്ന് പ്രവചനം. യൂറോപ്യന്‍ സെന്റര്‍ ഫോര്‍ മീഡിയം-റേഞ്ച് വെതര്‍ ഫോര്‍കാസ്റ്റ്സിന്റെ (ECMWF) പുതിയ കണക്കു
Rains


Thiruvanathapuram, 24 ഏപ്രില്‍ (H.S.)

ന്യൂഡല്‍ഹി: കടുത്ത ചൂടില്‍ വലയുന്ന രാജ്യത്തിന് ആശ്വാസമേകി ഇത്തവണ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം നേരത്തെയെത്തുമെന്ന് പ്രവചനം. യൂറോപ്യന്‍ സെന്റര്‍ ഫോര്‍ മീഡിയം-റേഞ്ച് വെതര്‍ ഫോര്‍കാസ്റ്റ്സിന്റെ (ECMWF) പുതിയ കണക്കുകള്‍ പ്രകാരം, മേയ് അവസാനത്തോടെ തന്നെ ദക്ഷിണേന്ത്യയില്‍ മഴയെത്താന്‍ സാധ്യതയുണ്ട്. നിലവില്‍ ഉത്തരേന്ത്യയിലും മധ്യ ഇന്ത്യയിലും താപനില 43-44 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ പ്രതീക്ഷാജനകമായ വാര്‍ത്ത വരുന്നത്.

അന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ മേയ് 18-നും 25-നും ഇടയില്‍ കാലവര്‍ഷം എത്തിയേക്കാം. മേയ് 25 മുതല്‍ ജൂണ്‍ 1 വരെയുള്ള കാലയളവില്‍ കേരളത്തിലും തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകളിലും സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രവചിക്കപ്പെടുന്നു. അന്തരീക്ഷ സാഹചര്യങ്ങളില്‍ മാറ്റം വന്നില്ലെങ്കില്‍ മേയ് 25-ഓടെ കേരളത്തില്‍ കാലവര്‍ഷം എത്തിയേക്കാം എന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ നിരീക്ഷിക്കുന്നത്.

നിലവില്‍ അനുഭവപ്പെടുന്ന കടുത്ത ചൂട് സമുദ്രത്തില്‍ നിന്നുള്ള കാറ്റിനെ നേരത്തെ കരയിലേക്ക് എത്തിക്കാന്‍ കാരണമായേക്കാം. ഇത്തവണ കാലവര്‍ഷം എത്തുമ്പോള്‍ എല്‍ നിനോയുടെ സാന്നിധ്യം ഉണ്ടാകില്ല എന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ താപനിലയിലുണ്ടാകുന്ന വ്യത്യാസം (Positive IOD) ഇത്തവണ കാലവര്‍ഷത്തിന് കരുത്തേകാന്‍ സാധ്യതയുണ്ട്.

മേയ് അവസാന വാരത്തോടെ തെക്കുകിഴക്കന്‍ അറബിക്കടലില്‍ ശക്തമായ പടിഞ്ഞാറന്‍ കാറ്റ് രൂപപ്പെടാനും അത് ഈര്‍പ്പമുള്ള മേഘങ്ങളെ ഇന്ത്യന്‍ തീരത്തേക്ക് എത്തിക്കാനും സാധ്യതയുണ്ട്. കഴിഞ്ഞ വര്‍ഷവും (2025) കേരളത്തില്‍ കാലവര്‍ഷം നിശ്ചയിച്ചതിലും നേരത്തെ എത്തിയിരുന്നു. കൃഷിയെ ആശ്രയിച്ചു കഴിയുന്ന ദശലക്ഷക്കണക്കിന് ആളുകള്‍ക്കും ചൂടില്‍ നിന്ന് മോചനം ആഗ്രഹിക്കുന്നവര്‍ക്കും ഈ നേരത്തെയുള്ള മഴ വലിയ ആശ്വാസമാകും.

---------------

Hindusthan Samachar / Sreejith S


Latest News