Enter your Email Address to subscribe to our newsletters

Thiruvananthapuram , 24 ഏപ്രില് (H.S.)
തിരുവനന്തപുരം നഗരസഭയ്ക്ക് എതിരെ മന്ത്രി വി ശിവൻകുട്ടി.തിരുവനന്തപുരം നഗരസഭയുടെ ഇന്നത്തെ അവസ്ഥ കാണുമ്പോൾ ഒരു മുൻ മേയർ എന്ന നിലയിൽ എനിക്ക് വലിയ വിഷമമുണ്ട്. നമ്മൾ പണ്ട് കെട്ടിപ്പടുത്ത സംവിധാനങ്ങളെല്ലാം ഇന്ന് തുരുമ്പെടുക്കുകയാണോ എന്ന് ഞാൻ സംശയിക്കുന്നു.നഗരത്തിലെ തെരുവുകളിലൂടെ ഒന്ന് നടന്നു നോക്കൂ. മാലിന്യക്കൂമ്പാരങ്ങൾക്കിടയിലൂടെ വായ മൂടിക്കെട്ടി നടക്കേണ്ട അവസ്ഥയിലാണ് ജനങ്ങൾ. ഹരിതകർമ്മ സേനയുടെ പ്രവർത്തനം പലയിടത്തും താളംതെറ്റിയിരിക്കുന്നു.
മാലിന്യസംസ്കരണം എന്നത് കേവലം ഫോട്ടോ എടുക്കാനുള്ള പരിപാടിയോ റീൽ ഷൂട്ടോ അല്ല, അത് കൃത്യമായ പ്ലാനിംഗോടെ ചെയ്യേണ്ട ഒന്നാണ്. നിയമം അനുശാസിക്കുന്ന പ്രാഥമിക കടമകൾ പോലും നിറവേറ്റാൻ കഴിയാത്തവർ എന്തിനാണ് ഈ കസേരകളിൽ ഇരിക്കുന്നത്?തെരുവുനായ ശല്യം കാരണം വഴിയാത്രക്കാർക്ക് പേടി കൂടാതെ സ്കൂളിൽ പോകാൻ കഴിയുന്നില്ല. ഇതിന് പരിഹാരം കാണേണ്ടവർ ഫയലുകളിൽ കുരുങ്ങിക്കിടക്കുകയാണ്.
തെരുവുവിളക്കുകൾ കത്താത്തതുകൊണ്ട് രാത്രിയിൽ നഗരം ഇരുട്ടിലാണ്. വാട്ടർ അതോറിറ്റിയെ കുറ്റം പറഞ്ഞ് കുടിവെള്ള പ്രശ്നത്തിൽ നിന്ന് നഗരസഭയ്ക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ല. ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുന്ന ഈ രീതി അംഗീകരിക്കാനാവില്ല. ഭരണാധികാരികൾക്ക് ഇച്ഛാശക്തിയില്ലെങ്കിൽ ജനങ്ങൾ ഇനിയും പൊറുക്കില്ല.
അലംഭാവത്തിന്റെ പര്യായമായി നഗരഭരണം മാറിയിരിക്കുന്നു എന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്.നഗരസഭയുടെ നിയമപരമായ ചുമതലകൾകേരള മുനിസിപ്പാലിറ്റി ആക്ട് (1994) അനുസരിച്ചാണ് നഗരസഭകൾ പ്രവർത്തിക്കുന്നത്.
കേരള മുനിസിപ്പാലിറ്റി നിയമങ്ങളും ചട്ടങ്ങളും പ്രകാരം നഗരസഭയ്ക്കുള്ള പ്രധാന ചുമതലകൾ ഇനി പറയുന്നു:മാലിന്യ സംസ്കരണം (സെക്ഷൻ 326 - 340): നഗരത്തിലെ ഖരമാലിന്യങ്ങൾ ശേഖരിക്കാനും, നീക്കം ചെയ്യാനും, സംസ്കരിക്കാനുമുള്ള പൂർണ്ണ ഉത്തരവാദിത്തം നഗരസഭയ്ക്കാണ്. ഉറവിട മാലിന്യ സംസ്കരണം പ്രോത്സാഹിപ്പിക്കലും പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കലും ഇതിൽപ്പെടും.
മാലിന്യങ്ങൾ കൈകാര്യം ചെയ്യൽ സെക്ഷൻ 326 ചവറും ഖരാവസ്ഥയിലുള്ള വർജ്ജ്യവസ്തുക്കളും മാലിന്യവും നീക്കം ചെയ്യുന്നതിന് മുനിസിപ്പാലിറ്റി ഏർപ്പാട് ചെയ്യണമെന്ന് - ഓരോ –മുനിസിപ്പാലിറ്റിയും - പതിവായി തെരുവുകൾ തൂത്തു വാരുന്നതിനും വൃത്തിയാക്കുന്നതിനും അവിടെ നിന്നും ചവർ നീക്കം ചെയ്യുന്നതിനും സ്വകാര്യ പരിസരങ്ങളിൽ നിന്നും മാലിന്യങ്ങളും മൃഗശവങ്ങളും ദിവസേന നീക്കം ചെയ്യുന്നതിനും ഖരാവസ്ഥയിലുള്ള വർജ്ജ്യവസ്തുക്കൾ നീക്കം ചെയ്യുന്നതിനും കുപ്പത്തൊട്ടിയിലും സ്വകാര്യ പരിസരങ്ങളിലും നിന്ന് ചവർ ദിവസേന നീക്കം ചെയ്യുന്നതിനും മതിയായ ഏർപ്പാടുകൾ ചെയ്യേണ്ടതാണ്.
കുടിവെള്ള വിതരണം (സെക്ഷൻ 315 ബി): ഇങ്ങനെ പറയുന്നു ജലവിതരണവും അഴുക്കുചാലും സംബന്ധിച്ച പദ്ധതികൾ തയ്യാറാക്കുന്നതിനും നടപ്പാക്കുന്നതിനും മുനിസിപ്പാലിറ്റികൾക്കുള്ള അധികാരം ആയിരത്തി തൊള്ളായിരത്തി എൺപത്തിയാറിലെ കേരള ജലവിതരണവും അഴുക്കുചാലും സംബന്ധിച്ച ആക്ടിലോ മറ്റേതെങ്കിലും നിയമത്തിലോ എന്ത് തന്നെ അടങ്ങിയിരുന്നാലും ഒരു മുനിസിപ്പൽ പ്രദേശത്തിനുള്ളിൽ ശുദ്ധ ജല വിതരണ പദ്ധതിയോ
അഴുക്കുചാൽ പദ്ധതിയോ തയ്യാറാക്കുന്നതിനും നടപ്പാക്കുന്നതിനും അതത് മുനിസിപ്പാലിറ്റിക്ക് അധികാരവും അവകാശവും ഉണ്ടായിരിക്കുന്നതാണ്. തെരുവുവിളക്കുകൾ (സെക്ഷൻ 316): പൊതുതെരുവുകളിൽ വിളക്ക് വെയ്ക്കുന്നതിനുള്ള ഏർപ്പാട് മുനിസിപ്പാലിറ്റി അതിന്റെ ഭൂപ്രദേശത്തുള്ള പൊതുതെരുവുകളിൽ വിളക്ക് വയ്ക്കേണ്ടതും അതിന് ആവശ്യമെന്ന് തോന്നുന്ന വിളക്കുകൾക്കും പണികൾക്കും ഏർപ്പാട് ചെയ്യണമെന്നും ശിവൻകുട്ടി പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR