ഗർഭിണിയായ ഒരു സ്ത്രീയുടെ താത്പര്യം പ്രസക്തമാണെന്നും അവളുടെ താത്പര്യത്തിന് വിരുദ്ധമായി ഗർഭം ധരിക്കാൻ ഒരു കോടതിയ്ക്കും നിർബന്ധിക്കാനാകില്ലെന്നും സുപ്രീം കോടതി
Newdelhi , 24 ഏപ്രില് (H.S.) ഗർഭിണിയായ ഒരു സ്ത്രീയുടെ താത്പര്യം പ്രസക്തമാണെന്നും അവളുടെ താത്പര്യത്തിന് വിരുദ്ധമായി ഗർഭം ധരിക്കാൻ ഒരു കോടതിയ്ക്കും നിർബന്ധിക്കാനാകില്ലെന്നും സുപ്രീം കോടതി. 15 വയസുള്ള പെൺകുട്ടിയുടെ ഏഴ് മാസത്തിലധികം പ്രായമുള്ള ഗർഭം അല
Supreme Court


Newdelhi , 24 ഏപ്രില് (H.S.)

ഗർഭിണിയായ ഒരു സ്ത്രീയുടെ താത്പര്യം പ്രസക്തമാണെന്നും അവളുടെ താത്പര്യത്തിന് വിരുദ്ധമായി ഗർഭം ധരിക്കാൻ ഒരു കോടതിയ്ക്കും നിർബന്ധിക്കാനാകില്ലെന്നും സുപ്രീം കോടതി. 15 വയസുള്ള പെൺകുട്ടിയുടെ ഏഴ് മാസത്തിലധികം പ്രായമുള്ള ഗർഭം അലസിപ്പിക്കാൻ അനുമതി നല്കിക്കൊണ്ട് സുപ്രീം കോടതി വെള്ളിയാഴ്ചയാണ് കാര്യം വ്യക്തമാക്കിയത്.

ഗർഭിണിയായ സ്ത്രീയുടെ താത്പര്യം പ്രസക്തമാണ്. ഒരു സ്ത്രീയുടെ പ്രത്യുല്പാദന അവകാശത്തിന് ഉയർന്ന പ്രാധാന്യം നല്കണമെന്നും ജസ്റ്റിസ് ബി.വി നാഗരത്ന അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഈ കേസിൽ ഗർഭിണിയ്ക്ക് 15 വയസ് പ്രായമാണ് ഉള്ളതെന്നും ഗർഭം ആവശ്യമില്ലാത്തതാണെന്നും ബെഞ്ച് പറഞ്ഞു. രണ്ട് തവണ അവളുടെ ജീവൻ കളയാൻ ശ്രമിച്ചതിനാൽ തന്നെ ഗർഭം തുടരുന്നത് ഗർഭിണിയായ പെണ്കുട്ടിയുടെ താൽപ്പര്യത്തിന് വിരുദ്ധമാണെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.

ജനിക്കാൻ പോകുന്ന കുട്ടിയുടെ ക്ഷേമത്തേക്കാൾ ഗർഭിണിയായ സ്ത്രീയുടെ ക്ഷേമവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ കേസില് പരിഗണിക്കണമെന്ന് ബെഞ്ച് പറഞ്ഞു. സംഭവത്തില് നിന്നും ഒരു മോചനം നിഷേധിക്കുന്നത് പെണ്കുട്ടിയെ വലിയ പ്രത്യാഘാതങ്ങള് സഹിക്കാൻ നിർബന്ധിതയാക്കുമെന്നും ബെഞ്ച് പറഞ്ഞു. ഇത്തരം പ്രവർത്തികള് പ്രത്യുല്പാദന താത്പര്യം ഒരു മൗലികാവകാശമായി അംഗീകരിക്കുന്ന ഭരണഘടനാപരമായ തത്വങ്ങൾക്ക് വിരുദ്ധമായിരിക്കുമെന്നും ബെഞ്ച് ഊന്നിപ്പറഞ്ഞു.

ഇത്തരമൊരു ഗർഭധാരണം തുടരുന്നത് പ്രായപൂർത്തിയാകാത്ത പെണ്കുട്ടിയുടെ കുട്ടിയുടെ മാനസികാരോഗ്യം, വിദ്യാഭ്യാസ സാധ്യതകൾ, സാമൂഹിക നില, മൊത്തത്തിലുള്ള വികസനം എന്നിവയിൽ ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. ഒരാളുടെ ശരീരവുമായി ബന്ധപ്പെട്ട്, പ്രത്യേകിച്ച് പ്രത്യുൽപാദന കാര്യങ്ങളിൽ, തീരുമാനമെടുക്കാനുള്ള അവകാശം ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സ്വകാര്യതയുടെയും അവിഭാജ്യ ഭാഗമാണെന്ന് ബെഞ്ച് പറഞ്ഞു. ഇത്തരം സംഭവങ്ങളില് യുക്തിരഹിതമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിലൂടെ അവകാശത്തെ ഇല്ലാതാക്കാൻ കഴിയില്ലെന്നും ബെഞ്ച് കൂട്ടിച്ചേർത്തു. തനിക്ക് താത്പര്യം ഇല്ലൊത്തൊരു ഗർഭം തുടരാൻ സ്ത്രീ നിർബന്ധിക്കപ്പെട്ടാല് അവളുടെ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കപ്പെടുമെന്നും ബെഞ്ച് പറഞ്ഞു.

ഒരു സ്ത്രീയേയും, പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്ത പെണ്കുട്ടിയെ, അവളുടെ താത്പര്യത്തിന് വിരുദ്ധമായി ഗർഭം ധരിക്കാൻ ഒരു കോടതിയും നിർബന്ധിക്കരുത്. അത്തരം നിർബന്ധം അവളുടെ തീരുമാന സ്വാതന്ത്ര്യത്തെ അവഗണിക്കുക മാത്രമല്ല, പ്രസവിക്കാൻ നിർബന്ധിതയായാൽ ഗുരുതരമായ മാനസിക, വൈകാരിക, ശാരീരിക ആഘാതത്തിന് കാരണമാവുകയും ചെയ്യും, ബെഞ്ച് പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News