പവന് ഖേരയ്ക്ക് മുന്കൂര് ജാമ്യമില്ല; അസം മുഖ്യമന്ത്രിയുടെ ഭാര്യ നല്കിയ കേസില് കുരുങ്ങി കോണ്ഗ്രസ് നേതാവ്
New delhi, 24 ഏപ്രില്‍ (H.S.) കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയ്ക്ക് കനത്ത തിരിച്ചടി. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ നല്‍കിയ കേസില്‍ പവന്‍ ഖേര നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഗുവഹത്തി ഹൈക്കോടതി തള്ളി. ജസ്റ്റിസ് പാര്‍ഥ
pavan khera


New delhi, 24 ഏപ്രില്‍ (H.S.)

കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയ്ക്ക് കനത്ത തിരിച്ചടി. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ നല്‍കിയ കേസില്‍ പവന്‍ ഖേര നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഗുവഹത്തി ഹൈക്കോടതി തള്ളി. ജസ്റ്റിസ് പാര്‍ഥിബ് ജ്യോതി സൈകിയയുടെ സിംഗിള്‍ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്.

മുഖ്യമന്ത്രിയുടെ ഭാര്യയ്ക്ക് വിദേശത്ത് വെളിപ്പെടുത്താത്ത സ്വത്തുക്കള്‍ ഉണ്ടെന്നും മൂന്ന് പാസ്പോര്‍ട്ടുകള്‍ കൈവശമുണ്ടെന്നും പവന്‍ ഖേര ആരോപിച്ചിരുന്നു. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗവും പാര്‍ട്ടിയുടെ മീഡിയ ആന്‍ഡ് പബ്ലിസിറ്റി വിഭാഗം ചെയര്‍മാനുമായ പവന്‍ ഖേരയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് റിനികി ശര്‍മ പരാതി നല്‍കിയത്. ഗുവഹത്തി ക്രൈംബ്രാഞ്ച് പൊലീസ് എടുത്ത കേസില്‍ ഏപ്രില്‍ 21ന് വാദം പൂര്‍ത്തിയായിരുന്നു. വിശദമായ വിധി ഉടന്‍ പുറത്തിറങ്ങും.

പവന്‍ ഖേരയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്വി ഹാജരായി. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് കേസെടുത്തതെന്ന് അദ്ദേഹം കോടതിയില്‍ വാദിച്ചു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഇത്തരം നടപടികള്‍ തുടരുമ്പോള്‍, ഹൈക്കോടതിയില്‍ നിന്ന് എങ്ങനെ നീതി ലഭിക്കാനാണെന്നും അദ്ദേഹം ചോദിച്ചു.

പവന്‍ ഖേര രാജ്യം വിട്ട് പോകില്ലെന്നും അതിനാല്‍ അറസ്റ്റിന്റെ ആവശ്യമില്ലെന്നും അഭിഷേക് മനു സിങ്വി വ്യക്തമാക്കി. ഈ വാദങ്ങളെ മുതിര്‍ന്ന അഭിഭാഷകന്‍ കെ എന്‍ ചൗധരി പിന്തുണച്ചു. പവന്‍ ഖേരയ്‌ക്കെതിരായ ആരോപണങ്ങള്‍ അപകീര്‍ത്തികരമാണെന്നും വ്യക്തമായ ഗൂഢാലോചന ഈ നീക്കങ്ങളിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിമിനല്‍ അപകീര്‍ത്തി കേസ് മാത്രമാണിതെന്നും വ്യക്തിപരമായ പരാതിയിലൂടെ ഇതില്‍ നടപടിയെടുക്കാമെന്നും പ്രതിഭാഗം വാദിച്ചു. അഭിഭാഷകരായ ഷാരിഖ് അഹമ്മദ്, അമന്‍ വദൂദ്, നവനീത് ഗൗതം, തനൂജ് കശ്യപ് എന്നിവരും പവന്‍ ഖേരയ്ക്ക് വേണ്ടി ഹാജരായി.

എന്നാല്‍ പവന്‍ ഖേരയ്ക്ക് ജാമ്യം നല്‍കുന്നതിനെ അസം അഡ്വക്കേറ്റ് ജനറല്‍ ദേവജിത് ലോന്‍ സൈകിയ ശക്തമായി എതിര്‍ത്തു. ഇതൊരു സാധാരണ അപകീര്‍ത്തി കേസ് അല്ലെന്നും, വ്യാജരേഖ ചമയ്ക്കാനും മറ്റുമുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. വഞ്ചന, കൃത്രിമം എന്നിവയാണ് പ്രധാന കുറ്റങ്ങളെന്നും അഡ്വക്കേറ്റ് ജനറല്‍ വ്യക്തമാക്കി. ഇരുവിഭാഗത്തിന്റെയും വാദങ്ങള്‍ വിശദമായി കേട്ടതിന് ശേഷമാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്.

---------------

Hindusthan Samachar / Sreejith S


Latest News